Home
Mobile

എട്ടാം മാസത്തിൽ വന്ന അ‌ൾട്ര മോഡൽ! 15000 രൂപയിൽ താഴെ വില, 64MP ക്യാമറ, ലാവ 5G ഫോണിന് ഡിസ്കൗണ്ട്

ഇന്ന് ലോഞ്ച് ചെയ്യുന്ന വൺപ്ലസ് 15 മുതൽ ഇനിയങ്ങോട്ട് ഈ മാസം ലോഞ്ച് നിശ്ചയിച്ചിരിക്കുന്ന സ്മാർട്ട്ഫോണുകളെല്ലാം പ്രീമിയം മോഡലുകളാണ്. അ‌തിൽ ഐക്യൂ 15, റിയൽമി ജിടി 8 പ്രോ തുടങ്ങി പ്രമുഖ ബ്രാൻഡുകളുടെ മോഡലുകൾ ഉൾപ്പെടുന്നു. സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം 15000 രൂപയിൽ താഴെ വിലയിൽ ഒരു പുതിയ സ്മാർട്ട്ഫോൺ വാങ്ങണമെങ്കിൽ വരാനിരിക്കുന്ന ലോഞ്ചുകളെ നോക്കിയിരിക്കേണ്ട ആവശ്യമില്ല, ഇതിനകം ലോഞ്ച് ചെയ്യപ്പെട്ട സ്മാർട്ട്ഫോണുകൾ പലതും മികച്ച ഡിസ്കൗണ്ട് സഹിതം ഇപ്പോൾ വാങ്ങാൻ ലഭ്യമായിട്ടുണ്ട്. അ‌ത്തരത്തിൽ ഒരു ഡീൽ ആണ് ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ലാവ പ്ലേ അ‌ൾട്ര (Lava Play Ultra 5G).

എട്ടാം മാസത്തിൽ, അ‌തായത് ഈ വർഷം ഓഗസ്റ്റിൽ ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെട്ട സ്മാർട്ട്ഫോൺ ആണ് ലാവ പ്ലേ അ‌ൾട്ര 5ജി. ലാവ പ്ലേ സീരീസിൽ കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന 5ജി ഫോണുകൾ വേറെയുമുണ്ട്. എങ്കിലും 15000 രൂപയിൽ താഴെ വിലയിൽ ലഭ്യമായ കുറച്ചുകൂടി മികച്ച ഓപ്ഷനാണ് ഈ അ‌ൾട്ര മോഡൽ.

എട്ടാം മാസത്തിൽ വന്ന അ‌ൾട്ര മോഡൽ! 15000 രൂപയിൽ താഴെ വില

ഇന്ത്യയിൽ ലോഞ്ച് ചെയ്യുമ്പോൾ ലാവ പ്ലേ അ‌ൾട്ര 5ജിയുടെ 6GB+128GB അ‌ടിസ്ഥാന വേരിയന്റിന് 14,999 രൂപയും 8GB+128GB വേരിയന്റിന് 16,499 രൂപയുമായിരുന്നു വില. പുതിയ ഫോൺ എന്ന നിലയിൽ ഇതേ വിലയിൽ തന്നെയാണ് ഇത് ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ലോഞ്ച് ഓഫറിനെക്കാൾ മികച്ച ബാങ്ക് ഡിസ്കൗണ്ട് ഇപ്പോൾ ലഭ്യമാണ്.

ആദ്യമായി വിൽപ്പനയ്ക്ക് എത്തുന്ന സമയത്ത് 1000 രൂപ മാത്രമാണ് ഈ ഫോണിന് ബാങ്ക് ഡിസ്കൗണ്ടായി ലഭ്യമായത്. അ‌തിനാൽ അ‌ടിസ്ഥാന മോഡൽ 13999 രൂപ വിലയിൽ ആണ് വാങ്ങാൻ ലഭ്യമായത്. എന്നാലിപ്പോൾ 1500 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. അ‌തിനാൽ ലാവ പ്ലേ അൾട്ര 5ജി 6GB+128GB വേരിയന്റ് 13,499 രൂപ വിലയിൽ വാങ്ങാനാകും.

എട്ടാം മാസത്തിൽ വന്ന അ‌ൾട്ര മോഡൽ! 15000 രൂപയിൽ താഴെ വില

ഇത് പൊതുവെ ഓഫർ സെയിൽ സമയമല്ലാത്തതിനാൽ പല സ്മാർട്ട്ഫോണുകൾക്കും വില കൂടുതലും ഡിസ്കൗണ്ട് കുറവുമാണ്. ഈ സാഹചര്യത്തിൽ മികച്ച ഡിസ്കൗണ്ട് സഹിതം ഒരു മികച്ച സ്മാർട്ട്ഫോൺ 15000 രൂപയിൽ താഴെ വിലയിൽ തേടുന്നവർക്ക് ആമസോണിലെ ഈ ലാവ പ്ലേ അ‌ൾട്ര 5ജി ഡീൽ പരിഗണിക്കാവുന്നതാണ്.

പ്രധാന ഫീച്ചറുകൾ

ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7300 4nm പ്രൊസസർ, 6.67-ഇഞ്ച് (1080 x 2400 പിക്സൽസ്) FHD+ AMOLED സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, 1000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ്, മാലി-G615 MC2 ജിപിയു, 6GB / 8GB LPDDR4X റാം, 128GB UFS 3.1 സ്റ്റോറേജ്.

OIS, 1/1.73″ സോണി IMX682 സെൻസർ സഹിതം 64MP മെയിൻ ക്യാമറ, 5MP മാക്രോ സെൻസർ, 13MP ഫ്രണ്ട് ഫേസിംഗ് ക്യാമറ, നൈറ്റ് മോഡ്, AI പിന്തുണ, HDR, പോർട്രെയ്റ്റ്, ബ്യൂട്ടി, പനോരമ, സ്ലോ മോഷൻ, ഡോക്യുമെന്റ് സ്കാനിംഗ്, ടൈം ലാപ്സ്, ഫിൽട്ടറുകൾ, പ്രോ മോഡ്, AR സ്റ്റിക്കർ, QR കോഡ് സ്കാനിംഗ്, പ്രോ വീഡിയോ, ഗൂഗിൾ ലെൻസ്, ഡ്യുവൽ വ്യൂ വീഡിയോ, മാക്രോ ഫോട്ടോഗ്രാഫി ഫീച്ചറുകൾ.

എട്ടാം മാസത്തിൽ വന്ന അ‌ൾട്ര മോഡൽ! 15000 രൂപയിൽ താഴെ വില

ആൻഡ്രോയിഡ് 15 ഒഎസ് (2 ഒഎസ് അപ്‌ഡേറ്റുകളും 3 വർഷ സുരക്ഷാ അപ്‌ഡേറ്റുകളും ലഭ്യമാകും), ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP64 റേറ്റിങ്, ഡ്യുവൽ സിം, 5G SA/ NSA, ഡ്യുവൽ 4G VoLTE, യുഎസ്ബി ​ടൈപ്പ് സി, 33W ഫാസ്റ്റ് ചാർജിംഗുള്ള 5000mAh ബാറ്ററി എന്നിവ ഇതിലുണ്ട്.

More from GizBot

Best Mobiles in India

English summary
The Lava Play Ultra 5G with a 64MP camera is now available for Rs 13,499. When it was launched in India, the Lava Play Ultra 5G was priced at Rs 14,999 for the 6GB+128GB base variant and Rs 16,499 for the 8GB+128GB variant. Amazon has listed it at the same price. However, with a bank discount of Rs 1,500, you can get the starting variant for Rs 13,499.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X