പുതുവർഷത്തിൽ വില കുറഞ്ഞു! 64MP മെയിൻ ക്യാമറയുള്ള ലാവ 5G ഫോൺ 12500 രൂപയിൽ താഴെ വിലയിൽ കിട്ടും
ബജറ്റ് വിലയിൽ 5ജി ഫോണുകൾ അന്വേഷിക്കുന്ന ധാരാളം പേരുണ്ട്. കുറഞ്ഞ വിലയിൽ എത്തിയ സ്മാർട്ട്ഫോണുകൾ വാങ്ങുന്നതിനെക്കാൾ മികച്ച ഡീൽ ഉയർന്ന വിലയിൽ എത്തിയ ശേഷം വില കുറഞ്ഞ മോഡലുകൾ വാങ്ങുന്നതാണ്. കാരണം അതിൽ ബജറ്റ് വിലയുള്ള സ്മാർട്ട്ഫോണുകളിൽ ഉള്ളതിനെക്കാൾ കുറച്ചുകൂടി മികച്ച ഫീച്ചറുകൾ ഉണ്ടാകും. സ്മാർട്ട്ഫോണുകൾക്ക് വില കൂടിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ അടുത്തിടെ പുറത്തിറങ്ങിയ സ്മാർട്ട്ഫോണുകൾക്ക് വില കുറയും എന്ന് കരുതുന്നത് അൽപ്പം അത്യാഗ്രഹമായിപ്പോകും. എന്നാലും അങ്ങനെ വിലക്കുറവിൽ എത്തുന്ന ചില മോഡലുകളും ഉണ്ട് എന്നതാണ് യാഥാർഥ്യം.
ഇന്ത്യൻ സ്മാർട്ട്ഫോൺ ബ്രാൻഡായ ലാവയുടെ സ്മാർട്ട്ഫോണുകൾ പലതും ഇന്ത്യൻ സാഹചര്യങ്ങൾ മനസിലാക്കി താങ്ങാനാകുന്ന വിലയിലാണ് എത്താറുള്ളത്. ലാവ നാല് മാസം മുൻപ്, കൃത്യമായി പറഞ്ഞാൽ 2025 ഓഗസ്റ്റിൽ ഇന്ത്യയിൽ 15000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളുടെ സെഗ്മെന്റിൽ അവതരിപ്പിച്ച മോഡലാണ് ലാവ പ്ലേ അൾട്ര 5ജി.

ലാവ പ്ലേ അൾട്ര 5ജിയുടെ 6GB+128GB അടിസ്ഥാന വേരിയന്റിന് 14,999 രൂപയും 8GB+128GB വേരിയന്റിന് 16,499 രൂപയുമായിരുന്നു ലോഞ്ച് വില. ലോഞ്ച് ഓഫറുകൾ ലഭ്യമായതിനാൽ ഇത് 13999 രൂപ പ്രാരംഭ വിലയിൽ വാങ്ങാൻ ലഭ്യമായിരുന്നു. എന്നാലിപ്പോൾ യാതൊരു ബാങ്ക് കാർഡുകളുടെയും സഹായമില്ലാതെ തന്നെ ഈ ഫോൺ 13000 രൂപയിൽ താഴെ വിലയിൽ കിട്ടും. ബാങ്ക് ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ വില 12500-ൽ താഴെയെത്തും.
നിലവിൽ ആമസോണിൽ ലാവ പ്ലേ അൾട്ര 5ജിയുടെ അടിസ്ഥാന വേരിയന്റിന് 12999 രൂപയും ടോപ് വേരിയന്റിന് 14,499 രൂപയുമാണ് വില. അടിസ്ഥാന മോഡലിന് 649 രൂപയും ടോപ് മോഡലിന് 724 രൂപയും ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. ഇത് പ്രയോജനപ്പെടുത്തിയാൽ അടിസ്ഥാന മോഡൽ ഏകദേശം 12350 രൂപ വിലയിൽ വാങ്ങാനാകും.

ലോഞ്ച് ചെയ്തിട്ട് വെറും നാല് മാസം മാത്രം പിന്നിട്ട ഒരു സ്മാർട്ട്ഫോണിന് നിലവിലെ സാഹചര്യത്തിൽ ഇത്ര മികച്ച ഡിസ്കൗണ്ട് ലഭ്യമാകുന്നത് ശ്രദ്ധേയമാണ്. ആർട്ടിക് ഫ്രോസ്റ്റ്, ആർട്ടിക് സ്ലേറ്റ് കളർ ഓപ്ഷനുകളിൽ ഈ ലാവ 5ജി ഫോൺ വാങ്ങാനാകും. 64MP മെയിൻ ക്യാമറ ഉൾപ്പെടെയുള്ള ഫീച്ചറുകൾ ഈ ബജറ്റ് 5ജി ഫോണിലുണ്ട്.
പ്രധാന ഫീച്ചറുകൾ
മീഡിയടെക് ഹൈപ്പർ എഞ്ചിനോടുകൂടിയ ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7300 4nm ചിപ്സെറ്റ് ആണ് ഈ ഫോണിന്റെ കരുത്ത്. 120Hz റിഫ്രഷ് റേറ്റുള്ള 6.67-ഇഞ്ച് (1080 x 2400 പിക്സലുകൾ) FHD+ AMOLED സ്ക്രീൻ, 1000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്.
ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയാണ് പ്രവർത്തനം. 2 ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും 3 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഈ മോഡലിന് ലഭ്യമാകും. 33W ഫാസ്റ്റ് ചാർജിംഗുള്ള 5000mAh ബാറ്ററിയാണ് ഈ ഫോണിലുള്ളത്. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP64 റേറ്റിങ് എന്നിവയും ഉണ്ട്.

OIS, 1/1.73″ സോണി IMX682 സെൻസർ സഹിതം എത്തുന്ന 64MP മെയിൻ ക്യാമറ, 5MP മാക്രോ സെൻസർ എന്നിവ അടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 13MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും ലാവ പ്ലേ അൾട്ര 5ജിയിൽ ഉണ്ട്. കൂടാതെ ചിത്രങ്ങൾ മികച്ചതാക്കാൻ ഒട്ടനവധി എഐ ഫീച്ചറുകളും ഇതിലുണ്ട്.
മാലി-G615 MC2 ജിപിയു, 6GB / 8GB LPDDR4X റാം, 128GB UFS 3.1 സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം, ഡ്യുവൽ സിം, 5G SA/ NSA, ഡ്യുവൽ 4G VoLTE, Wi-Fi 6E 802.11 ax (2.4GHz + 5GHz), ബ്ലൂടൂത്ത് 5.2, Beidou, GPS, GLONASS, Galileo, QZSS, യുഎസ്ബി ടൈപ്പ് സി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.


Click it and Unblock the Notifications








