5G ഫോണിനെക്കാൾ വിലയുള്ള 4G ഫോണോ! ലാവ ഷാർക്ക് 2 4G ലോഞ്ച് ചെയ്തു; വില 6999 രൂപ
പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ ലാവ തങ്ങളുടെ ഷാർക്ക് സീരീസിൽ ഒരു പുതിയ സ്മാർട്ട്ഫോൺ കൂടി ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുന്നു. ഈ വർഷം ആദ്യം പുറത്തിറങ്ങിയ ഷാർക്കിന്റെ പിൻഗാമിയായി ലാവ ഷാർക്ക് 2 4G (Lava SHARK 2 4G) എന്ന മോഡലാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. കൗതുകരമായ കാര്യം എന്തെന്നാൽ ലാവയുടെ തന്നെ 5ജി സ്മാർട്ട്ഫോൺ ആമസോണിൽ ഡിസ്കൗണ്ട് സഹിതം ലഭ്യമാകുന്നതിനെക്കാൾ അൽപ്പം ഉയർന്ന വിലയിലാണ് ഈ പുതിയ 4ജി ഫോൺ എത്തിയിരിക്കുന്നത് എന്നതാണ്. ഈ വിലയ്ക്ക് ഉള്ളിൽ നിന്നുകൊണ്ട് എന്ത് ഫീച്ചറുകളാണ് ലാവ ഈ ഷാർക്ക് സീരീസ് ഫോണിൽ അവതരിപ്പിച്ചിരിക്കുന്നത് എന്ന് നോക്കാം.
ലാവ ഷാർക്ക് 2 4ജിയെ ഒറ്റനോട്ടത്തിൽ വിലയിരുത്തിയാൽ, യൂണിസോക് T7250 ചിപ്സെറ്റ് ആണ് ഈ സ്മാർട്ട്ഫോണിന്റെ പ്രവർത്തനങ്ങളുടെ കേന്ദ്രം. 4GB റാമും 4GB വെർച്വൽ റാമും ഇതിലുണ്ട്. മെയിൻ ക്യാമറ 50MP ആണ്. 5000mAh ബാറ്ററിയും ഇതിലുണ്ട്. 120Hz റിഫ്രഷ് റേറ്റുള്ള 6.75 ഇഞ്ച് HD+ LCD സ്‌ക്രീനാണ് ഇതിൽ നൽകിയിരിക്കുന്നത്.

ലാവ ഷാർക്ക് 2 4ജിയുടെ പ്രധാന ഫീച്ചറുകൾ
6.75-ഇഞ്ച് (720 x 1600 പിക്സലുകൾ) HD+ LCD സ്ക്രീൻ ആണ് ഇതിലുള്ളത്. ഇത് 120Hz റിഫ്രഷ് റേറ്റ് സഹിതം എത്തുന്നു. 1.8 GHz ഒക്ട-കോർ UNISOC T7250 12nm പ്രൊസസർ ആണ് ഈ 4ജി ഫോണിന്റെ കരുത്ത്. ഇതോടൊപ്പം മാലി-G57 MP1 ജിപിയുവും ഉണ്ട്.
4GB റാം, 4GB വെർച്വൽ റാം, 64GB ഇന്റേണൽ സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 2TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഈ 4ജി ഫോണിൽ ലാവ നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയാണ് പ്രവർത്തനം. 1 ഒഎസ് അപ്‌ഡേറ്റും 2 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഈ ഫോണിന് ലഭിക്കും.
50MP മെയിൻ ക്യാമറയും LED ഫ്ലാഷും അടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണവും 8MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും ഇതിലുണ്ട്. സുരക്ഷയ്ക്കായി സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ ആണ് നൽകിയിരിക്കുന്നത്. 3.5mm ഓഡിയോ ജാക്ക്, FM റേഡിയോ, ബോട്ടം-പോർട്ട്ഡ് സ്പീക്കർ എന്നിവയും ലാവ ഷാർക്ക് 2 4ജിയിലുണ്ട്.
ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി), ഡ്യുവൽ 4G VoLTE, Wi-Fi 802.11 b/g/n (2.4GHz), ബ്ലൂടൂത്ത് 5.2, GPS, USB ടൈപ്പ്-C, 18W ചാർജിംഗിനുള്ള പിന്തുണയുള്ള 5000mAh ബാറ്ററി എന്നീ ഫീച്ചറുകളും ലാവ ഷാർക്ക് 2 4ജിയിലുണ്ട്. ഇതോടൊപ്പം ബോക്സിൽ 10W ചാർജറും ഉണ്ട്.
വിലയും ലഭ്യതയും
ലാവ ഷാർക്ക് 2 4G സ്മാർട്ട്ഫോണിന്റെ വില 6,999 രൂപയാണ്. എക്ലിപ്സ് ഗ്രേ, ഔറോറ ഗോൾഡ് എന്നീ കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ എത്തിയിരിക്കുന്നത്. ഈ മാസം (ഒക്ടോബർ) മുതൽ തന്നെ എല്ലാ ലാവ റീട്ടെയിൽ സ്റ്റോറുകളിലും ഇത് ലഭ്യമാകും. മറ്റ് ലാവ ഫോണുകളുടേതിന് സമാനമായി സൗജന്യ സർവീസ്@ഹോം ഇതിനൊപ്പം ലഭിക്കും.

ഈ ലാവ 4ജി ഫോൺ 6999 രൂപ വിലയിലെത്തുമ്പോൾ ഉപയോക്താക്കൾക്ക് മുന്നിലുള്ള ചോദ്യം ഈ വിലയ്ക്കിത് വാങ്ങണോ അതോ ലാവയുടെ തന്നെ 5ജി ഫോൺ ഇതിനെക്കാൾ കുറഞ്ഞ വിലയിൽ വാങ്ങണോയെന്നാണ്. അതായത് ബജറ്റ് 5ജി ഫോണായ ലാവ ബോൾഡ് എൻ1 5ജിയുടെ യഥാർഥ വില 4GB+64GB മോഡലിന് 7,499 രൂപയും 4GB+128GB മോഡലിന് 7999 രൂപയുമാണ്. എന്നാലിത് ആമസോണിൽ 1000 രൂപ ബാങ്ക് ഡിസ്കൗണ്ട് സഹിതം 6499 രൂപയ്ക്ക് കിട്ടും.


Click it and Unblock the Notifications








