കാണുന്നവർ അപ്പോൾത്തന്നെ വാങ്ങിപ്പോകും! ഈ വർഷം ഇറങ്ങിയ ലാവ 5G ഫോൺ 6499 രൂപയ്ക്ക് വിൽക്കുന്നു
ബ്ലാക്ക് ഫ്രൈഡേ ഓഫർ എന്ന പേരിൽ ഓഫറുകൾ കാണിക്കുമെങ്കിലും അന്വേഷിച്ച് ചെല്ലുമ്പോൾ മുൻപ് ലഭിച്ചതിനെക്കാൾ കൂടിയ വിലയിൽ സ്മാർട്ട്ഫോണുകൾ വിൽക്കുന്ന ചില ഡീലുകൾ ഇപ്പോൾ സജീവമാണ്. എന്നാൽ അതുപോലെ തന്നെ, ഇത്രയും വില കുറയ്ക്കാൻ കഴിയുമോ എന്ന് അതിശയിപ്പിക്കുന്ന വിധത്തിൽ കുറഞ്ഞ വിലയിൽ 5ജി സ്മാർട്ട്ഫോൺ ലഭ്യമാകുന്ന ചില ഡീലുകളും ലഭ്യമാണ്. അത്തരത്തിൽ ഒരു മികച്ച ഡീൽ ഇപ്പോൾ ആമസോണിൽ കാണാൻ സാധിക്കും, ഈ വർഷം മേയിൽ ലാവ ഇന്ത്യയിൽ ലോഞ്ച് ചെയ്ത ലാവ ഷാർക്ക് 5ജി (Lava Shark 5G) യുടെ ഡിസ്കൗണ്ട് ഡീൽ ആണ് അത്.
ലാവ ഷാർക്ക് 5G യുടെ 4GB + 64GB മോഡലിന് 7,999 രൂപയായിരുന്നു ഇന്ത്യയിലെ ലോഞ്ച് വില. ബജറ്റ് വിലയിൽ ഒരു പുതിയ 5ജി ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കായി ലാവ അവതരിപ്പിച്ച സ്മാർട്ട്ഫോൺ ആണ് ഇത്. സാധാരണ ബജറ്റ് 5ജി ഫോണുകൾ അധികവും 9999 രൂപ വിലയിൽ അവതരിപ്പിക്കപ്പെട്ടുകൊണ്ടിരുന്ന ഒരു സമയത്ത് 8000 രൂപയിൽ താഴെ വിലയിൽ 5ജി ഫോണായി എത്തിയ ഷാർക്ക് 5ജി ഏറെ ശ്രദ്ധനേടിയിരുന്നു.

ഇപ്പോൾ ലോഞ്ച് ചെയ്ത് ആറ് മാസത്തിനിപ്പുറം ആമസോണിൽ ഈ ഫോണിന് 1500 രൂപയുടെ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമായിരിക്കുന്നു. യഥാർഥ വിലയിൽ തന്നെയാണ് ആമസോൺ ഈ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ 1500 രൂപ ബാങ്ക് ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ ലാവ ഷാർക്ക് 5ജി 6499 രൂപ വിലയിൽ ആമസോണിൽ നിന്ന് ഇപ്പോൾ സ്വന്തമാക്കാം.
ബജറ്റ് വിലയിൽ ഒന്നിലധികം 5ജി സ്മാർട്ട്ഫോണുകൾ ലഭ്യമാക്കിയിട്ടുള്ള ലാവയുടെ മികച്ച മോഡലുകളിലൊന്നാണ് ഷാർക്ക് 5ജി. സാധാരണയായി ഇത്രയും കുറഞ്ഞ വിലയുള്ള 5ജി ഫോണുകൾക്ക് ഇത്ര വലിയ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാകാറില്ല. അവിടെയാണ് 1500 രൂപ ഡിസ്കൗണ്ട് ലഭ്യമാക്കി ആമസോൺ മികവ് തെളിയിച്ചിരിക്കുന്നത്. ഇതോടെ 6500 രൂപയിൽ താഴെ വിലയിൽ 5ജി ഫോൺ സ്വന്തമാക്കാനുള്ള അവസരം ഉപയോക്താവിന് ഉണ്ടായിരിക്കുന്നു.

ഒക്ടാ കോർ 6nm UNISOC T765 പ്രോസസ്സർ ആണ് ഈ ലാവ 5ജി ഫോണിന്റെ കരുത്ത്. 6.75 ഇഞ്ച് (1612 × 720 പിക്സലുകൾ) HD+ LCD സ്ക്രീൻ, 90Hz റിഫ്രഷ് റേറ്റ് എന്നിവ ഇതിലുണ്ട്. മാലി-G57 MC2 ജിപിയു, 4GB LPDDR4x റാം, 4GB വെർച്വൽ റാം, 64GB UFS 2.2 ഇന്റേണൽ സ്റ്റോറേജ് എന്നിവയും ഷാർക്ക് 5ജിയിലുണ്ട്.
13MP മെയിൻ ക്യാമറ അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 5MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്. ആൻഡ്രോയിഡ് 15-ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം. 18W ചാർജിംഗിനുള്ള പിന്തുണയുള്ള (ബോക്സിൽ 10W ചാർജർ) 5000mAh ബാറ്ററി സഹിതമാണ് ഈ ബജറ്റ് 5ജി ഫോൺ എത്തുന്നത്.
സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, IP54 റേറ്റിങ്, ഡ്യുവൽ സിം, 5G SA / NSA, 4G VoLTE, Wi-Fi 802.11 ac, ബ്ലൂടൂത്ത് 5.0, GPS + GLONASS, USB ടൈപ്പ്-C എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. സ്റ്റെല്ലാർ ഗോൾഡ്, സ്റ്റെല്ലാർ ബ്ലൂ നിറങ്ങളിൽ ഈ ഫോൺ ലഭിക്കും.

ആമസോണിന് പുറമേ ഫ്ലിപ്പ്കാർട്ടിലും ലാവ ഷാർക്ക് 5ജി ലിസ്റ്റ് ചെയ്തിട്ടുണ്ട്. 7,999 രൂപ തന്നെയാണ് ഫ്ലിപ്പ്കാർട്ടിലെയും വില എന്നാൽ ബാങ്ക് ഡിസ്കൗണ്ടുകൾ വ്യത്യസ്തമാണ്. 5 ശതമാനം വരെ ക്യാഷ്ബാക്ക് ഷാർക്ക് 5ജിക്ക് ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നുണ്ട്. താൽപര്യമുള്ളവർക്ക് ഇഷ്ടമുള്ള പ്ലാറ്റ്ഫോമുകളിൽ നിന്ന് ഇത് സ്വന്തമാക്കാം. എങ്കിലും ആമസോൺ ഡീൽ ആണ് കൂടുതൽ മികച്ചുനിൽക്കുന്നത്.


Click it and Unblock the Notifications