പാവങ്ങളുടെ ഐഫോൺ ഇനി ഇതോ! വെറും 7999 രൂപയ്ക്ക് 5G ഫോൺ വാങ്ങാം; ലാവ ഷാർക്ക് 5G ഇന്ത്യയിലെത്തി
ഇന്ത്യൻ സ്മാർട്ട്ഫോൺ ബ്രാൻഡായ ലാവ ബജറ്റ് വിലയിൽ സ്മാർട്ട്ഫോൺ അവതരിപ്പിക്കുന്നതിൽ എന്നും ശ്രദ്ധ പുലർത്താറുണ്ട്. ആ ചരിത്രം ഇപ്പോൾ ഒരിക്കൽ കൂടി ലാവ ഷാർക്ക് 5ജി (Lava Shark 5G) എന്ന സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്തുകൊണ്ട് ലാവ ആവർത്തിച്ചിരിക്കുന്നു. മറ്റ് സ്മാർട്ട്ഫോൺ ബ്രാൻഡുകളും ബജറ്റ് വിലയിൽ സ്മാർട്ട്ഫോൺ അവതരിപ്പിക്കാറുണ്ട് എങ്കിലും അവയെല്ലാം ഏകദേശം 10000 രൂപയോട് അടുത്ത വിലയിലാണ് എത്താറുള്ളത്. എന്നാലിവിടെ ലാവ വെറും 8000 രൂപയിൽ താഴെ വിലയിലാണ് ഈ പുതിയ 5ജി ഫോൺ അവതരിപ്പിച്ചിരിക്കുന്നത്.
ബജറ്റ് വിലയിലാണ് എത്തുന്നത് എങ്കിലും കാഴ്ചയിൽ ഒരു പ്രീമിയം ഫോണിന്റെ പ്രതീതി ലാവ ഷാർക്ക് 5ജിക്ക് ഉണ്ട്. ഒപ്പം വിലക്കുറവ് ഇതിലെ ഫീച്ചറുകളെ ബാധിച്ചിട്ടില്ല. 10000 രൂപ ബജറ്റിൽ ഒരു 5ജി സ്മാർട്ട്ഫോണിൽ നൽകാവുന്ന മികച്ച ഫീച്ചറുകളെല്ലാം ഈ 8000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണിൽ ലാവ വാഗ്ദാനം ചെയ്യുന്നുണ്ട്.

ലാവ ഷാർക്ക് 5G അതിന്റെ ബോൾഡ് പെർഫോമൻസിനൊപ്പം നിൽക്കുന്ന, ഒരു സ്റ്റൈലിഷ് ഗ്ലോസി ബാക്ക് ഡിസൈൻ വാഗ്ദാനം ചെയ്യുന്നു, കാഴ്ചയിൽ ആകർഷകമായ ഒരു സ്മാർട്ട്ഫോൺ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്കായി ഇത് രൂപകൽപ്പന ചെയ്‌തിരിക്കുന്നുവെന്ന് കമ്പനി പറയുന്നു. യൂണിസോക് T765 ചിപ്സെറ്റ് കരുത്താക്കിയാണ് ഈ ഫോൺ എത്തിയിരിക്കുന്നത്.
ലാവ ഷാർക്ക് 5G യുടെ പ്രധാന ഫീച്ചറുകൾ: 6.75 ഇഞ്ച് (1612 × 720 പിക്സലുകൾ) HD+ LCD സ്ക്രീൻ, 90Hz റിഫ്രഷ് റേറ്റ് എന്നിവ ഇതിലുണ്ട്. ഒക്ടാ കോർ 6nm UNISOC T765 (2 x കോർടെക്സ് A76 2.3GHz, 6 x കോർടെക്സ് A55 2.1GHz വരെ ക്ലോക്ക് ചെയ്തതും) പ്രോസസ്സർ ആണ് ഈ ഫോണിന്റെ കരുത്ത്.

മാലി-G57 MC2 ജിപിയു, 4GB LPDDR4x റാം, 64GB UFS 2.2 ഇന്റേണൽ സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 512GB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവ ഇതിലുണ്ട്. കൂടാതെ 4GB വെർച്വൽ റാമും ഈ ഫോൺ നൽകും. ബ്ലോട്ട്‌വെയർ ഇല്ലാതെ ക്ലീൻ ആൻഡ്രോയിഡ് 15-ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം.
ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ലാവ ഷാർക്ക് 5ജി വാഗ്ദാനം ചെയ്യുന്നത്. അതിൽ മെയിൻ ക്യാമറ 13MPയുടേത് ആണ്. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 5MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും സജ്ജീകരിച്ചിരിക്കുന്നു. സുരക്ഷയ്ക്കായി സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനറും ഈ ലാവ ബജറ്റ് 5ജി ഫോണിലുണ്ട്.
പൊടിയും സ്പ്ലാഷും പ്രതിരോധിക്കാൻ IP54 റേറ്റിങ് സഹിതമാണ് ലാവ ഷാർക്ക് 5ജി എത്തിയിരിക്കുന്നത്. ഡ്യുവൽ സിം, 5G SA / NSA, 4G VoLTE, Wi-Fi 802.11 ac, ബ്ലൂടൂത്ത് 5.0, GPS + GLONASS, USB ടൈപ്പ്-C, 18W ചാർജിംഗിനുള്ള പിന്തുണയുള്ള 5000mAh ബാറ്ററി എന്നിവയും ഇതിലുണ്ട്. എന്നാൽ ബോക്സിൽ 10W ചാർജർ ആണ് ലഭിക്കുക.

ലാവ ഷാർക്ക് 5G യുടെ 4GB + 64GB മോഡലിന് 7,999 രൂപയാണ് വില. സ്റ്റെല്ലാർ ഗോൾഡ്, സ്റ്റെല്ലാർ ബ്ലൂ നിറങ്ങളിൽ ഈ ഫോൺ ലഭിക്കും. ലാവ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലും ലാവ ഇ-സ്റ്റോറിലും ഈ ഫോൺ ഇന്ന് മുതൽ (മേയ് 23) വാങ്ങാനാകും. ഇന്ത്യയിലുടനീളം ഷാർക്ക് 5G ഉപയോക്താക്കൾക്ക് സൗജന്യ സർവീസ്@ഹോം സേവനം ലഭ്യമാണെന്നും ലാവ അറിയിച്ചിട്ടുണ്ട്.


Click it and Unblock the Notifications








