Home
Mobile

പുലിയല്ല, ഇവൻ ഷാർക്കാണ്! 10000 രൂപയിൽ താഴെ വിലയിൽ ലാവ ഷാർക്ക് സീരീസിൽ 5G ഫോൺ

ഇന്ത്യൻ സ്മാർട്ട്ഫോൺ ബ്രാൻഡായ ലാവ തങ്ങളുടെ ഷാർക്ക് സീരീസിൽ ഒരു പുതിയ 5ജി ഫോൺ അ‌വതരിപ്പിക്കാൻ തയാറെടുത്തിരിക്കുന്നു. 10000 രൂപയിൽ താഴെ വിലയിൽ പുതിയ ഷാർക്ക് സീരീസ് 5ജി ഫോൺ (Lava Shark series sub-Rs. 10000 5G phone) മേയ് 23ന് ഇന്ത്യയിൽ അ‌വതരിപ്പിക്കുമെന്ന് ലാവ ഇപ്പോൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നു. അ‌തിനാൽത്തന്നെ 5ജി ഫോൺ വാങ്ങാൻ കാത്തിരിക്കുന്നവർ മേയ് 23 വരെ കാത്തിരിപ്പ് നീട്ടുന്നത് ഒരു മികച്ച തീരുമാനമായിരിക്കും. വരാൻ പോകുന്ന 5ജി ഫോണിന്റെ ഫീച്ചറുകൾ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

ഈ വർഷം മാർച്ചിൽ ലാവ ഷാർക്ക് സീരീസിൽ ഒരു സ്മാർട്ട്ഫോൺ പുറത്തിറക്കിയിരുന്നു. 6999 രൂപ പ്രാരംഭ വിലയിൽ എത്തിയ അ‌ത് ഒരു 4G സ്മാർട്ട്‌ഫോൺ ആയിരുന്നു. ഇപ്പോൾ ബജറ്റ് വിലയിൽ ഒരു 5ജി ഫോൺ കൂടി ഇതേ സീരീസിൽ ലഭ്യമാക്കുക എന്നതാണ് ലാവ ഉദ്ദേശിക്കുന്നത്. ലാവയുടെ 5ജി സ്മാർട്ട്ഫോണുകൾ അ‌ധികവും താങ്ങാനാകുന്ന വിലയിൽ തന്നെയാണ് എത്താറുള്ളത്.

ഇവൻ ഷാർക്കാണ്! 10000 രൂപയിൽ താഴെ വിലയിൽ ലാവ ഷാർക്ക് സീരീസിൽ 5G ഫോൺ

400,000 കവിയുന്ന AnTuTu ബെഞ്ച്മാർക്ക് സ്കോർ നേടിയ ഒരു ചിപ്‌സെറ്റ് സഹിതമാണ് ഷാർക്ക് സീരീസിലെ പുതിയ ലാവ 5ജി​ ഫോൺ എത്തുക എന്ന് കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. കൂടാതെ 13MP AI- പവർഡ് റിയർ ക്യാമറ, LPDDR4X റാം, പൊടി, ജല പ്രതിരോധത്തിനുള്ള IP54 റേറ്റിംഗ് തുടങ്ങിയ ഫീച്ചറുകളും ഈ ബജറ്റ് 5ജി ഫോണിൽ ഉണ്ടാകും.

സാംസങ് അ‌ടക്കം പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡുകളെല്ലാം ഇപ്പോൾ 10000 രൂപ സെഗ്മെന്റിലും 5ജി ഫോണുകൾ ഇറക്കുന്നുണ്ട്. അ‌തിനാൽ കടുത്ത മത്സരം ഈ സെഗ്മെന്റിൽ നിലനിൽക്കുന്നു. അ‌ക്കാരണത്താൽ തന്നെ കുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്ന ഒരു 5ജി ഫോൺ ആകും ലാവ ഷാർക്ക് സീരീസിൽ അ‌വതരിപ്പിക്കുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഇവൻ ഷാർക്കാണ്! 10000 രൂപയിൽ താഴെ വിലയിൽ ലാവ ഷാർക്ക് സീരീസിൽ 5G ഫോൺ

ഫീച്ചർ ഫോണുകളിൽ നിന്നും പഴയ എൻട്രിലെവൽ സ്മാർട്ട്ഫോണുകളിലൽ നിന്നും പുതിയ 5ജി സ്മാർട്ട്ഫോണുകളിലേക്ക് മാറാൻ ആഗ്രഹിക്കുന്നവർക്കുള്ള ചെലവ് കുറഞ്ഞ ഓപ്ഷൻ എന്ന നിലയിലാണ് ലാവ ഷാർക്ക് സീരീസ് 5ജി ഫോൺ എത്തുക. പുതിയ ഫോണിലൂടെ ഈ സെഗ്മെന്റിൽ ഒരു പുതിയ ബെഞ്ച്മാർക്ക് സ്ഥാപിക്കാൻ ലാവ ശ്രമിക്കുന്നു.

ലോഞ്ച് തിയതിക്കും വില സംബന്ധിച്ച സൂചനയ്ക്കുമപ്പുറം ലാവ ഷാർക്ക് സീരീസ് 5ജി ഫോണിനെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഇപ്പോൾ ലഭ്യമല്ല. ലാവ ഏറ്റവുമൊടുവിൽ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തിച്ച 5ജി ഫോൺ ലാവ ബോൾഡ് 5G ആയിരുന്നു. അ‌തിനെക്കാൾ കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന 5ജി ഫോൺ എന്നതാണ് വരാൻ പോകുന്ന ഷാർക്ക് സീരീസ് 5ജി ഫോണിനെ ശ്രദ്ധേയമാക്കുന്നത്.

കഴിഞ്ഞ മാസം അ‌തായത് ഏപ്രിൽ ആദ്യം ​ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ട ലാവ ബോൾഡ് 5ജിയുടെ 6GB + 128GB അ‌ടിസ്ഥാന വേരിയന്റ് 11999 രൂപ വിലയിലും 6GB + 128GB വേരിയന്റ് 12999 രൂപ വിലയിലും 8GB + 128GB വേരിയന്റ് 13999 രൂപ വിലയിലും ആണ് എത്തിയത്. ​ലോഞ്ച് ഓഫറുകൾ ഉണ്ടായിരുന്നതിനാൽ ഇതിൽ അ‌ടിസ്ഥാന മോഡൽ 10000 രൂപയോടടുത്ത വിലയിൽ വാങ്ങാൻ സാധിച്ചിരുന്നു.

ഇവൻ ഷാർക്കാണ്! 10000 രൂപയിൽ താഴെ വിലയിൽ ലാവ ഷാർക്ക് സീരീസിൽ 5G ഫോൺ

മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ, 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.67-ഇഞ്ച് 3D കർവ്ഡ് AMOLED സ്ക്രീൻ, 8GB വരെ റാം, 8GB വരെ വെർച്വൽ റാം, 64MP മെയിൻ ക്യാമറ, 16MP ഫ്രണ്ട് ക്യാമറ, 33W ഫാസ്റ്റ് ചാർജിംഗുള്ള 5000mAh ബാറ്ററി എന്നിങ്ങനെ മികച്ച ഫീച്ചറുകൾ തന്നെ ലാവ ബോൾഡ് 5ജി ബജറ്റ് വിലയിൽ നൽകുന്നുണ്ട്.

More from GizBot

Best Mobiles in India

English summary
Lava Shark series 5G phone under Rs 10,000 will be launched in India on May 23. The company has revealed that the new Lava 5G phone in the Shark series will come with a chipset that has achieved an AnTuTu benchmark score of over 400,000. It is also expected to feature features like a 13MP AI-powered rear camera, LPDDR4X RAM, and IP54 rating for dust and water resistance.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X