Home
Mobile

പാവങ്ങൾക്കായി കൊടുങ്കാറ്റ് വേഗത്തിൽ അ‌വൻ വന്നു, ലാവ സ്റ്റോം 5ജി! ദുരഭിമാനം മാറ്റിവച്ച് വാങ്ങാം

ഇന്ത്യൻ സ്മാർട്ട്ഫോൺ ബ്രാൻഡായ ലാവ തങ്ങളുടെ സ്വന്തം രാജ്യത്ത് ​ഏറെ അ‌ഭിമാനത്തോടെ പുത്തൻ 5ജി സ്മാർട്ട്ഫോൺ അ‌വതരിപ്പിച്ചു. ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡുകളുടെ 5ജി ഫോണുകൾക്ക് കടുത്ത വെല്ലുവിളി ഉയർത്തിക്കൊണ്ട് ലാവ സ്റ്റോം 5ജി (Lava Storm 5G) എന്ന കിടിലൻ സ്മാർട്ട്ഫോൺ ആണ് അ‌വതരിപ്പിച്ചിരിക്കുന്നത്.

ആവേശകരമായ ഫീച്ചറുകൾ താങ്ങാനാകുന്ന വിലയിൽ അ‌വതരിപ്പിക്കുന്നു എന്നതാണ് ലാവ സ്റ്റോം 5ജിയെ ശ്രദ്ധേയമാക്കുന്നത്. ഇന്ത്യയിലെ സാധാരണക്കാരായ ജനങ്ങൾക്ക് ആശ്രയിക്കാൻ കഴിയുന്ന വിധത്തിൽ ഇന്ത്യൻ ബ്രാൻഡ് പുറത്തിറക്കിയ 5ജി ഫോൺ എന്നതും ലാവ സ്റ്റോം 5ജിയുടെ നേട്ടമാണ്. 13,499 രൂപയാണ് ഇതിന്റെ വിലയെങ്കിലും 11,999 രൂപയ്ക്ക് ലഭ്യമാകും.

പാവങ്ങൾക്കായി കൊടുങ്കാറ്റ് വേഗത്തിൽ അ‌വൻ വന്നു, ലാവ സ്റ്റോം 5ജി!

ലോഞ്ച് ഓഫറിന്റെ ഭാഗമായി 1500 രൂപ ​ബാങ്ക് ഓഫർ കൂടി ലഭ്യമാണ്. അ‌ങ്ങനെയാണ് ലാവ സ്റ്റോം 5ജി 11,999 രൂപയ്ക്ക് ലഭിക്കുന്നത്. ഇന്ന് ലോഞ്ച് ചെയ്തെങ്കിലും ഡിസംബർ 28 ന് ഉച്ചയ്ക്ക് 12 മണി മുതലാണ് ആമസോണിലൂടെ ഈ ഫോൺ വാങ്ങാൻ ലഭ്യമാകുക.

8ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഒറ്റ കോൺഫിഗറേഷനിലാണ് ലാവ സ്റ്റോം 5ജി ലോഞ്ച് ചെയ്തിരിക്കുന്നത്. മികച്ച ​പെർഫോമൻസ് ഈ സ്മാർട്ട്ഫോൺ വാഗ്ദാനം ചെയ്യും എന്നാണ് ലാവ പറയുന്നത്. ഇതിന്റെ പേര് തന്നെ വേഗത്തിന്റെ ഒരു സൂചനയെന്ന നിലയ്ക്കാണ് നൽകിയിരിക്കുന്നത്. 15000 രൂപയിൽ താഴെ വിലയിൽ ലഭിക്കുന്ന മികച്ച 5ജി ഫോണുകളിലൊന്നാകും ഇത്.

പാവങ്ങൾക്കായി കൊടുങ്കാറ്റ് വേഗത്തിൽ അ‌വൻ വന്നു, ലാവ സ്റ്റോം 5ജി!

ലാവ സ്റ്റോം 5ജിയുടെ പ്രധാന ഫീച്ചറുകൾ: 120 ഹെർട്‌സ് റിഫ്രഷ് റേറ്റ് വാഗ്ദാനം ചെയ്യുന്ന 6.78 ഇഞ്ച് എഫ്‌എച്ച്‌ഡി+ ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. 420K+ AnTuTu സ്‌കോർ ഉള്ള മീഡിയടെക് ഡിമെൻസിറ്റി 6080 പ്രോസസറാണ് ബജറ്റ് വിലയിലെത്തുന്ന ലാവ സ്റ്റോം 5ജിയുടെ കരുത്ത്.

ഇതിലെ 8GB റാം 16GB വരെ വർധിപ്പിക്കാനുള്ള ഓപ്ഷനും ലഭ്യമാണ്. ഇത് പെർഫോമൻസ് വർധിപ്പിക്കാൻ സഹായിക്കും.
ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഈ ഫോൺ ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നത്. അ‌തിൽ 50 എംപി പ്രൈമറി ക്യാമറയും 8എംപിയുടെ സെക്കൻഡറി ക്യാമറയും ഉൾപ്പെടുന്നു. സെൽഫിക്കും മറ്റുമായി 16 എംപി ഫ്രണ്ട് ക്യാമറയും നൽകിയിട്ടുണ്ട്.

ആൻഡ്രോയിഡ് 13 ൽ ആണ് ലാവ സ്റ്റോം 5ജിയുടെ പ്രവർത്തനം. എന്നാൽ ആൻഡ്രോയിഡ് 14 അ‌പ്ഡേഷൻ കമ്പനി ഉറപ്പ് നൽകുന്നുണ്ട്. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് റീഡർ, ഫേഷ്യൽ അൺലോക്ക് എന്നിവയുൾപ്പെടെ ഏറ്റവും പുതിയ സുരക്ഷാ ടെക്നോളജികളും ഈ ലാവ സ്‌മാർട്ട്‌ഫോണിൽ ഉണ്ട്.

പാവങ്ങൾക്കായി കൊടുങ്കാറ്റ് വേഗത്തിൽ അ‌വൻ വന്നു, ലാവ സ്റ്റോം 5ജി!

ഗെയ്ൽ ഗ്രീൻ, തണ്ടർ ബ്ലാക്ക് എന്നിങ്ങനെ രണ്ട് മനോഹരമായ കളർ ഓപ്ഷനുകളിൽ ലാവ സ്റ്റോം 5ജി വിപണിയിൽ എത്തുന്നു. 33W ഫാസ്റ്റ് ചാർജിംഗുള്ള 5000 mAh ബാറ്ററിയും ഈ സ്മാർട്ട്‌ഫോണിലുണ്ട്. ഇത് ഈ 5ജി സ്മാർട്ട്ഫോണിന് ദീർഘനേരത്തെ ബാറ്ററി പിന്തുണ ഉറപ്പാക്കുന്നു.

5ജി സ്മാർട്ട്ഫോൺ വാങ്ങാൻ കാത്തിരിക്കുന്ന ഒട്ടേറെ സാധാരണക്കാർക്കുള്ള ലാവയുടെ സമ്മാനമാണ് ലാവ സ്റ്റോം 5ജി. ഡിസംബർ 28 മുതൽ ആമസോണിലൂടെ മാത്രമല്ല, ലാവയുടെ ഔദ്യോഗിക വെബ്​സൈറ്റിലൂടെയും ഈ സ്മാർട്ട്ഫോൺ സ്വന്തമാക്കാം. ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമാകണമെങ്കിൽ ലോഞ്ച് ഓഫർ തീരും മുൻപ് വാങ്ങാൻ ശ്രമിക്കുന്നതാകും നല്ലത്.

അ‌ടുത്തിടെയായി നിരവധി ​ചൈനീസ് ബ്രാൻഡുകളുടെ സ്മാർട്ട്ഫോണുകൾ 10000 രൂപയ്ക്കും 15000 രൂപയ്ക്കും ഇടയിലുള്ള വിലയിൽ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തിയിരുന്നു. ആ ​ചൈനീസ് സ്മാർട്ട്ഫോണുകൾക്കെല്ലാം ശക്തമായ വെല്ലുവിളിയാണ് ഡിസംബർ 28 മുതൽ 11,999 രൂപ വിലയിൽ ലഭ്യമാകുന്ന ലാവ സ്റ്റോം 5ജി ഉയർത്തുന്നത് എന്നത് ശ്രദ്ധേയമാണ്.

More from GizBot

Best Mobiles in India

English summary
Lava Storm 5G launched in India The Lava Storm 5G has been launched in a single configuration with 8GB RAM and 128GB internal storage. It is priced at Rs 13,499 but will be available for Rs 11,999. The phone will go on sale from December 28 through Amazon and Lava's official website.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X