ഇത് കൊടുങ്കാറ്റ് തന്നെ! ലാവ സ്റ്റോം ലൈറ്റ് 5G, സ്റ്റോം പ്ലേ 5G എന്നിവ ഇന്ത്യയിൽ; വില വെറും 7999 രൂപ മുതൽ
ഇന്ത്യൻ സ്മാർട്ട്ഫോൺ ബ്രാൻഡായ ലാവ ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലെ ബജറ്റ് 5ജി ഫോണുകളുടെ വിഭാഗത്തിൽ ഒരു കൊടുങ്കാറ്റുപോലെ ആഞ്ഞടിച്ചിരിക്കുന്നു. വെറും 7999 രൂപ വിലയിൽ മുതൽ 5ജി ലഭ്യമാക്കിക്കൊണ്ട് ലാവ സ്റ്റോം ലൈറ്റ് 5ജി (Lava Storm Lite 5G), ലാവ സ്റ്റോം പ്ലേ 5ജി (Lava Storm Play 5G) എന്നിങ്ങനെ രണ്ട് 5ജി ഫോണുകളാണ് ഇന്ന് അവതരിപ്പിച്ചിരിക്കുന്നത്. സാധാരണ 10000 രൂപയിൽ താഴെ വില അവകാശപ്പെടുന്ന 5ജി ഫോണുകൾ അധികവും 9999 രൂപ വിലയിലാണ് എത്താറുള്ളത്. എന്നാലിവിടെ 8000 രൂപയിൽ താഴെ വിലയിൽ ലാവ 5ജി ഫോൺ നൽകുന്നു.
വിലയുടെ കാര്യത്തിൽ ഒരു കൊടുങ്കാറ്റ് കണക്കെ ആഞ്ഞടിച്ചുകൊണ്ടാണ് ഈ ലാവ സ്റ്റോം സീരീസിലെ 5ജി ഫോണുകൾ എത്തിയിരിക്കുന്നത് എന്ന് പറയാം. മീഡിയടെക് ഡൈമെൻസിറ്റി 6400 പ്രോസസർ കരുത്തിലാണ് ലാവ സ്റ്റോം 5ജി എത്തിയിരിക്കുന്നത്. ഈ ചിപ്സെറ്റുള്ള ആദ്യ സ്മാർട്ട്ഫോണുകളിൽ ഒന്നാണ് ഇത്.

മറുഭാഗത്ത് ലാവ സ്റ്റോം പ്ലേ 5ജി എത്തിയിരിക്കുന്നത് മീഡിയടെക് ഡൈമെൻസിറ്റി 7060 പ്രോസസർ കരുത്തിലാണ്. ഈ ചിപ്സെറ്റ് ഉള്ള ആദ്യ ഫോണുകളിൽ ഒന്നാണ് ഇത്. ചിപ്സെറ്റിന്റെ കാര്യത്തിൽ മാത്രമല്ല, ബാറ്ററി ഫാസ്റ്റ് ചാർജിങ് ശേഷി, റാം എന്നിവയുടെ കാര്യത്തിലും ഈ ലാവ സ്റ്റോം ലൈറ്റ്, പ്ലേ 5ജി ഫോണുകൾ തമ്മിൽ വ്യത്യാസപ്പെട്ടിരിക്കുന്നു.
ലാവ സ്റ്റോം ലൈറ്റ് 5G, സ്റ്റോം പ്ലേ 5G എന്നിവയുടെ പ്രധാന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റുള്ള 6.75 ഇഞ്ച് (1612 × 720 പിക്സലുകൾ) HD+ LCD സ്ക്രീനാണ് ഇതിലുള്ളത്. ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6400 6nm പ്രോസസർ (2x കോർടെക്സ്-A76 @ 2.5GHz 6x കോർടെക്സ്-A55 @ 2GHz) ചിപ്സെറ്റാണ് സ്റ്റോം ലൈറ്റ് 5ജിയുടെ കരുത്ത്.

ഗ്രാഫിക്സിനായി ആം മാലി G57 MC2 ജിപിയു, 4GB LPDDR4x റാം, 64GB / 128GB UFS 2.2 ഇന്റേണൽ സ്റ്റോറേജ് ഓപ്ഷനുകൾ എന്നിവയും മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് വികസിപ്പിക്കാനുള്ള സൗകര്യവും ലാവ സ്റ്റോം ലൈറ്റ് 5ജി വാഗ്ദാനം ചെയ്യുന്നുണ്ട്.
ലാവ സ്റ്റോം പ്ലേ 5ജി ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7060 6nm പ്രോസസർ (2 x 2.6GHz കോർടെക്സ്-A78 + 6 x 2GHz കോർടെക്സ്-A55 CPU-കൾ) കരുത്തിലാണ് എത്തുന്നത്. ഇതിൽ IMG BXM-8-256 ജിപിയു, 6GB LPDDR5 റാം, 128GB UFS 3.1 ഇന്റേണൽ സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയുണ്ട്.
സോണി IMX752 സെൻസറുള്ള 50MP മെയിൻ ക്യാമറ ഇരുമോഡലുകളിലുമുണ്ട്. 2MP സെക്കൻഡറി ക്യാമറ സ്റ്റോം പ്ലേയിൽ മാത്രമാണ്. ഫ്രണ്ടിൽ ഇരുമോഡലുകളും 8MP ക്യാമറയാണ് വാഗ്ദാനം ചെയ്യുന്നത്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയാണ് ഇവയുടെ പ്രവർത്തനം. ഒരു ആൻഡ്രോയിഡ് അപ്‌ഗ്രേഡും 2 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ആണ് ഇവയ്ക്ക് ലഭ്യമാകുക.

ഡ്യുവൽ സിം, സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, 3.5mm ഓഡിയോ ജാക്ക്, താഴെ-പോർട്ടഡ് സ്പീക്കർ,
IP64 റേറ്റിങ്, 5G SA / NSA, 4G VoLTE, Wi-Fi 802.11 ac, ബ്ലൂടൂത്ത് 5.3, GPS + GLONASS, USB ടൈപ്പ്-C, 18W (സ്റ്റോം പ്ലേ) / 15W (സ്റ്റോം ലൈറ്റ്) ചാർജിങ് പിന്തുണകളോടെ 5000mAh ബാറ്ററി എന്നീ ഫീച്ചറുകളും ഇവയിലുണ്ട്.
ലാവ സ്റ്റോം ലൈറ്റ് 5ജിയുടെ 4GB + 64GB വേരിയന്റ് 7,999 രൂപ പ്രാരംഭവിലയിൽ എത്തുന്നു. ഇത് പരിമിതമായ കാലയളവിലേക്കുള്ള വിലയാണെന്ന് കമ്പനി പറയുന്നു. ആസ്ട്രൽ ബ്ലൂ, കോസ്മിക് ടൈറ്റാനിയം കളർ ഓപ്ഷനുകളിൽ ഈ ഫോൺ ലഭ്യമാണ്. ആമസോൺ വഴി ജൂൺ 24 ന് ഉച്ചയ്ക്ക് 12 മുതൽ ഇത് വാങ്ങാനാകും.
ലാവ സ്റ്റോം പ്ലേ 5G യുടെ 6GB + 128GB അടിസ്ഥാന വേരിയന്റ് 9,999 രൂപ പ്രാരംഭ വിലയിൽ ആണ് വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നത്. ഇത് പരിമിതമായ കാലയളവിലേക്കുള്ള വിലയാണ് എന്ന് കമ്പനി പറയുന്നു. ആമസോൺ വഴിയാണ് ഇതിന്റെയും വിൽപ്പന. ജൂൺ 19 ന് ഉച്ചയ്ക്ക് 12 മണി മുതൽ ലാവ സ്റ്റോം പ്ലേ 5ജി വാങ്ങാനാകും.


Click it and Unblock the Notifications








