4G ഫോൺ വാങ്ങുന്നതിലും ഭേദം ഇതല്ലേ! വെറും 6500 രൂപയിൽ താഴെ വിലയിൽ ലാവ 5G ഫോൺ വാങ്ങാം
ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ഇപ്പോൾ പ്രാധാന്യം 5ജി ഫോണുകൾക്കാണ്. എന്നാൽ 4ജി ഫോണുകളും കമ്പനികൾ കുറഞ്ഞ തോതിലാണെങ്കിലും അവതരിപ്പിക്കുന്നുണ്ട്. ഇത്തരം 4ജി ഫോണുകൾ വിലക്കുറവുകൊണ്ടാണ് ആളുകളെ കൈയിലെടുക്കുന്നത്. ഏകദേശം 7000- 8000 രൂപ പോലും വിലയിൽ ആണ് ചില 4ജി ഫോണുകൾ എത്തുന്നത്. എന്നാൽ ഇതിനെക്കാൾ കുറഞ്ഞ വിലയിൽ ഇന്ത്യയിലിപ്പോൾ 5ജി ഫോൺ വാങ്ങാൻ ലഭ്യമാണ് എന്നതാണ് സത്യം. അക്കാര്യത്തിൽ എന്തെങ്കിലും സംശയമുള്ളവർ ആമസോണിൽ ലാവ സ്റ്റോം ലൈറ്റ് 5ജിയുടെ ഡീൽ ഒന്ന് നോക്കിയാൽ മതിയാകും. ലാവ കഴിഞ്ഞ മാസം ഇന്ത്യയിൽ രണ്ട് ബജറ്റ് 5ജി സ്മാർട്ട്ഫോണുകൾ ഒന്നിച്ച് ലോഞ്ച് ചെയ്യുകയുണ്ടായി.
ലാവ സ്റ്റോം ലൈറ്റ് 5G, സ്റ്റോം പ്ലേ 5G എന്നിവയാണ് കഴിഞ്ഞ മാസം ലാവ ഇന്ത്യയിൽ അവതരിപ്പിച്ച ആ ബജറ്റ് 5ജി ഫോണുകൾ. ഇവ രണ്ടും 10000 രൂപയിൽ താഴെ വിലയിലാണ് എത്തിയത്. എന്നാൽ ഇതിൽ ഏറ്റവും വിലക്കുറവിൽ വാങ്ങാൻ ലഭ്യമായത് ലാവ സ്റ്റോം ലൈറ്റ് 5ജി (Lava Storm Lite 5G) ആയിരുന്നു.

ലാവ സ്റ്റോം ലൈറ്റ് 5ജിയുടെ 4GB + 64GB വേരിയന്റ് 7,999 രൂപയും 4GB+ 128GB വേരിയന്റിന് 8499 രൂപയുമായിരുന്നു വില. ഇതേ വിലയിൽ തന്നെയാണ് ഇവ ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ 1500 രൂപ ബാങ്ക് ഡിസ്കൗണ്ട് ഈ വില കുറഞ്ഞ 5ജി ഫോണിന് ആമസോൺ വാഗ്ദാനം ചെയ്യുന്നു.
1500 രൂപ ഡിസ്കൗണ്ട് ലഭ്യമാകുന്നതിനാൽ സാധാരണക്കാർക്ക് ഈ 5ജി ഫോൺ കുറച്ചുകൂടി കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ സാധിക്കുന്നു. അതായത് ഏകദേശം 6499 രൂപ വിലയിൽ ലാവ സ്റ്റോം ലൈറ്റ് 5ജി ആമസോണിൽ നിന്ന് താൽപര്യമുള്ളവർക്ക് സ്വന്തമാക്കാനാകും. പരിമിതമായ കാലയളവിലേക്ക് മാത്രമാകും ഈ ഓഫർ ലഭ്യമാകുക എന്നകാര്യം പ്രത്യേകം ശ്രദ്ധിക്കുക.

ലാവ സ്റ്റോം 5ജിയുടെ 128ജിബി സ്റ്റോറേജ് വേരിയന്റിനും ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. അതിനാൽ കുറഞ്ഞ വിലയിൽ ഒരു സ്മാർട്ട്ഫോൺ തേടുന്നവർക്ക് 4ജി ഫോണിന് പകരം ലാവ സ്റ്റോം 5ജിയുടെ ഈ രണ്ട് വേരിയന്റുകളിലൊന്ന് പരിഗണിക്കാവുന്നതാണ്. ആസ്ട്രൽ ബ്ലൂ, കോസ്മിക് ടൈറ്റാനിയം കളർ ഓപ്ഷനുകളിൽ ഈ ഫോൺ ലഭ്യമാണ്.
ലാവ സ്റ്റോം ലൈറ്റ് 5Gയുടെ പ്രധാന ഫീച്ചറുകൾ: ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6400 6nm പ്രോസസർ (2x കോർടെക്സ്-A76 @ 2.5GHz 6x കോർടെക്സ്-A55 @ 2GHz) ചിപ്സെറ്റാണ് സ്റ്റോം ലൈറ്റ് 5ജിയുടെ കരുത്ത്. 120Hz റിഫ്രഷ് റേറ്റുള്ള 6.75 ഇഞ്ച് (1612 × 720 പിക്സലുകൾ) HD+ LCD സ്ക്രീനാണ് ഇതിലുള്ളത്.
ആം മാലി G57 MC2 ജിപിയു, 4GB LPDDR4x റാം, കൂടാതെ 4GB വരെ വെർച്വൽ റാം, 64GB / 128GB UFS 2.2 ഇന്റേണൽ സ്റ്റോറേജ് ഓപ്ഷനുകൾ എന്നിവയും മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് വികസിപ്പിക്കാനുള്ള സൗകര്യവും ലാവ സ്റ്റോം ലൈറ്റ് 5ജിയിൽ ഉണ്ട്.

സോണി IMX752 സെൻസറുള്ള 50MP മെയിൻ ക്യാമറയും ഫ്രണ്ടിൽ 8MP ക്യാമറയുമാണ് ലാവ സ്റ്റോം ലൈറ്റ് 5ജി വാഗ്ദാനം ചെയ്യുന്നത്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയാണ് പ്രവർത്തനം. ഒരു ആൻഡ്രോയിഡ് അപ്‌ഗ്രേഡും 2 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും. ഡ്യുവൽ സിം, സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, 3.5mm ഓഡിയോ ജാക്ക്, IP64 റേറ്റിങ്, 5G SA/NSA, 4G VoLTE, 15W ചാർജിങ് പിന്തുണയോടെ 5000mAh ബാറ്ററി എന്നിവയും ഇതിലുണ്ട്.


Click it and Unblock the Notifications