256GB സ്റ്റോറേജുള്ള ഈ ലാവ 5G ഫോൺ ഇപ്പോൾ 13000 രൂപയിൽ താഴെ വിലയിൽ കിട്ടും
പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ ശ്രമിക്കുമ്പോൾ ഏറ്റവും കുറഞ്ഞത് രണ്ട് കാര്യങ്ങൾ ശ്രദ്ധിക്കുന്നത് വളരെ നന്നായിരിക്കും. ഒന്ന് വാങ്ങുമ്പോൾ 5ജി ഫോൺ തന്നെ വാങ്ങുക, രണ്ടാമത്തേത് സാധ്യമായ പരമാവധി സ്റ്റോറേജ് ഓപ്ഷൻ സ്വന്തമാക്കുക. ഭാവിയിലും സ്മാർട്ട്ഫോൺ ഉപയോഗം സുഗമമാകാൻ ഈ രണ്ട് കാര്യങ്ങളും ശ്രദ്ധിക്കുന്നത് നന്നായിരിക്കും. ഇതിനായി ഒരുപാട് പണമൊന്നും കൂടുതലായി നൽകേണ്ടതില്ല. 10000 രൂപയിൽ താഴെ വിലയിൽ ബജറ്റ് 5ജി ഫോണുകൾ ധാരാളമുണ്ട്. തീരെ നിവൃത്തിയില്ല എങ്കിൽ പതിനായിരം രൂപയിൽ താഴെ വിലയിൽ ലഭ്യമായ 5ജി ഫോൺ വാങ്ങാം.
എന്നാൽ പതിനായിരം രൂപയിൽ താഴെ വിലയിൽ 5ജി ഫോൺ വാങ്ങുന്നതിന് പകരം, അൽപ്പം തുക കൂടുതൽ നൽകിയാൽ 256ജിബി സ്റ്റോറേജ് വേരിയന്റ് വാങ്ങാൻ കഴിയുമെങ്കിൽ അതായിരിക്കും കൂടുതൽ മികച്ച തീരുമാനം. ഇപ്പോൾ അത്തരത്തിൽ വാങ്ങാൻ ലഭ്യമായിട്ടുള്ള സ്മാർട്ട്ഫോൺ മോഡലുകളിലൊന്നാണ് ലാവ സ്റ്റോം പ്ലേ 5ജി.

നിലവിൽ ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന വിവരങ്ങൾ പ്രകാരം ലാവ സ്റ്റോം പ്ലേസ് 5ജി 6GB + 128GB അടിസ്ഥാന മോഡലിന് 10499 രൂപയും 8GB + 256 GB വേരിയന്റിന് 13499 രൂപയുമാണ് വില. കഴിഞ്ഞ മാസം നടന്ന റിപ്പബ്ലിക് ഡേ സെയിലിൽ ഇവയ്ക്ക് 11499 രൂപയും 13499 രൂപയുമായിരുന്നു വില.
അതിനർഥം കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഈ മാസം ലാവ സ്റ്റോം പ്ലേ 5ജിയുടെ അടിസ്ഥാന മോഡലിന് വില കുറഞ്ഞിട്ടുണ്ട്, എന്നാൽ 256ജിബി വേരിയന്റ് കാര്യമായ വില വ്യത്യാസമില്ലാതെ തുടരുന്നു. ഇവിടെ അറിഞ്ഞിരിക്കേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്. 10000 രൂപയുടെ ബാങ്ക് ഡിസ്കൗണ്ട് ആമസോൺ ഈ ലാവ 5ജി ഫോണിന് ലഭ്യമാക്കിയിട്ടുണ്ട് എന്നതാണ് അത്.

ബാങ്ക് ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ ലാവ സ്റ്റോം പ്ലേ 5ജി 256ജിബി വേരിയന്റ് 12499 രൂപ വിലയിൽ ഇപ്പോൾ ആമസോണിൽ വാങ്ങാനാകും. ഭാവിയിലെ ഉപയോഗം കൂടി കണക്കിലെടുക്കുമ്പോൾ ചെറിയ ലാഭം നോക്കി സ്റ്റോറേജ് കുറഞ്ഞ വേരിയന്റ് വാങ്ങുന്നതിലും നല്ലത് 256ജിബി സ്റ്റോറേജ് മോഡൽ തന്നെ തെരഞ്ഞെടുക്കുന്നതാണ്.
പ്രധാന ഫീച്ചറുകൾ
സോണി IMX752 സെൻസറുള്ള 50MP മെയിൻ ക്യാമറ, 2MP സെക്കൻഡറി ക്യാമറ എന്നിവ അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും 8MP ഫ്രണ്ട് ക്യാമറയും അടങ്ങുന്നതാണ് ലാവ സ്റ്റോം പ്ലേ 5ജിയിലെ ക്യാമറ വിഭാഗം. ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7060 6nm പ്രോസസർ ആണ് ഈ ഫോണിന്റെ കരുത്ത്.
120Hz റിഫ്രഷ് റേറ്റുള്ള 6.75 ഇഞ്ച് HD+ LCD സ്ക്രീൻ ആണ് ഈ ഫോണിലുള്ളത്. IMG BXM-8-256 ജിപിയു, LPDDR5 റാം, UFS 3.1 ഇന്റേണൽ സ്റ്റോറേജ് എന്നിവയുമുണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയാണ് പ്രവർത്തനം. ഒരു ആൻഡ്രോയിഡ് അപ്‌ഗ്രേഡും 2 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും.

18W ചാർജിങ് പിന്തുണയുള്ള 5000mAh ബാറ്ററി, ഡ്യുവൽ സിം, സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, 3.5mm ഓഡിയോ ജാക്ക്, അണ്ടർ- പോർട്ടഡ് സ്പീക്കർ, IP64 റേറ്റിങ്, 5G SA / NSA, 4G VoLTE, Wi-Fi 802.11 ac, ബ്ലൂടൂത്ത് 5.3, GPS + GLONASS, USB ടൈപ്പ്-C എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. ബ്ലൂ, ടൈറ്റാനിയം എന്നീ രണ്ട് കളർ ഓപ്ഷനുകളിലിത് വാങ്ങാനാകും.


Click it and Unblock the Notifications




