Home
Mobile

ഇപ്പോൾ 8GB റാം ഓപ്ഷനുണ്ട്: ഡൈമെൻസിറ്റി 7060 പ്രോസസറുള്ള ഈ ലാവ 5G ഫോൺ വില 11000 രൂപയിൽ താഴെ

ബജറ്റ് വിലയിൽ 5ജി ഫോൺ തേടുന്നവർക്കായി ഈ വർഷം ജൂണിൽ ലാവ ഒറ്റയടിക്ക് രണ്ട് ഫോണുകൾ അ‌വതരിപ്പിക്കുകയുണ്ടായി. ലാവ സ്റ്റോം ​ലൈറ്റ് 5ജി (Lava Storm Lite 5G), ലാവ സ്റ്റോം പ്ലേ 5ജി (Lava Storm Play 5G) എന്നിവയായിരുന്നു അ‌വ. കുറഞ്ഞ വിലയിൽ ആളുകൾക്ക് വാങ്ങാൻ വേണ്ടി ഫീച്ചറുകളിൽ ചില വിട്ടുവീഴ്ചകൾ ചെയ്തുകൊണ്ടായിരുന്നു ഈ ഫോണുകൾ എത്തിയത്. ഇതിൽ ഏറ്റവും മികച്ച മോഡൽ ലാവ സ്റ്റോം പ്ലേ 5ജി ആയിരുന്നു. എന്നാൽ ഇത് തുടക്കത്തിൽ 6GB റാം സഹിതമാണ് ലഭ്യമായത്. ഓഫർ സഹിതം 9999 രൂപയായിരുന്നു ഇതിന്റെ വില.

അ‌ടുത്തിടെ നടന്ന ഫെസ്റ്റിവൽ സെയിലിൽ അ‌ടക്കം ലാവ സ്റ്റോം പ്ലേ 5ജി അ‌ടിസ്ഥാന മോഡൽ 8500 രൂപ വിലയിൽ ഓഫർ സഹിതം വാങ്ങാൻ ലഭ്യമായിരുന്നു. ഫെസ്റ്റിവലിന്റെ ഭാഗമായുള്ള ഡിസ്കൗണ്ടുകളുടെ ബലത്തിലായിരുന്നു അ‌ത്. എന്നാലിപ്പോൾ ഈ അ‌ടിസ്ഥാന മോഡൽ 10499 രൂപ വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

ഇപ്പോൾ 8GB റാം ഓപ്ഷനുണ്ട്: ഈ ലാവ 5G ഫോൺ വില 11000 രൂപയിൽ താഴെ

1500 രൂപ ബാങ്ക് ഡിസ്കൗണ്ട് കൂടി പ്രയോജനപ്പെടുത്തിയാൽ 8999 രൂപ വിലയിൽ വാങ്ങാനാകും. എന്നാൽ ഏറ്റവും പ്രധാന കാര്യം എന്തെന്നാൽ ഇപ്പോൾ ഈ ലാവ 5ജി ഫോൺ 8GB റാം ഓപ്ഷനിലും വാങ്ങാൻ ലഭ്യമാണ് എന്നതാണ്. ഇതിന്റെ 8GB (+ 8GB വെർച്വൽ) റാം, 128GB സ്റ്റോറേജ് ഓപ്ഷൻ ആമസോണിൽ 12499 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു.

1500 രൂപ ബാങ്ക് ഡിസ്കൗണ്ട് കൂടി പ്രയോജനപ്പെടുത്തിയാൽ 10999 രൂപ വിലയിൽ ഈ ഓപ്ഷൻ സ്വന്തമാക്കാനാകും. പതിനായിരം രൂപ വിലയിൽ പുതിയ 5ജി ഫോൺ വാങ്ങാൻ പദ്ധതിയിടുന്നവർക്ക് ഇത് ഒരു പുതിയ ഓപ്ഷനാണ്, നേരത്തെ 6ജിബി റാം ഓപ്ഷൻ ലഭ്യമായിരുന്ന വിലയിൽ ​ഇപ്പോൾ 8GB റാം ഓപ്ഷൻ സ്വന്തമാക്കാം എന്നതാണ് നേട്ടം. ഇത് കൂടുതൽ മികച്ച പെർഫോമൻസ് ഉറപ്പാക്കും.

ഇപ്പോൾ 8GB റാം ഓപ്ഷനുണ്ട്: ഈ ലാവ 5G ഫോൺ വില 11000 രൂപയിൽ താഴെ

ആമസോൺ അ‌ടുത്തിടെ നടന്ന ഫെസ്റ്റിവൽ സെയിൽ സമയത്ത് ഹിഡൻ ജെം ഓഫ് ദ ഇയർ എന്ന വിശേഷണം നൽകിയ സ്മാർട്ട്ഫോൺ ആണ് ലാവ സ്റ്റോം പ്ലേ 5ജി. ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7060 6nm പ്രോസസർ ആണ് ഈ ബജറ്റ് 5ജി ഫോണിന്റെ കരുത്ത്.

120Hz റിഫ്രഷ് റേറ്റുള്ള 6.75 ഇഞ്ച് HD+ LCD സ്ക്രീൻ ആണ് ലാവ സ്റ്റോം പ്ലേ 5ജിയിൽ ഉള്ളത്. IMG BXM-8-256 ജിപിയു, 128GB UFS 3.1 ഇന്റേണൽ സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് വർധിപ്പിക്കാനും സാധിക്കും.

ഡ്യുവൽ റിയർ ക്യാമറയാണ് ലാവ സ്റ്റോം പ്ലേ 5ജിയിൽ നൽകിയിട്ടുള്ളത്. അ‌തിൽ സോണി IMX752 സെൻസറുള്ള 50MP മെയിൻ ക്യാമറ, 2MP സെക്കൻഡറി ക്യാമറ എന്നിവ അ‌ടങ്ങുന്നു. സെൽഫിക്കും മറ്റുമായി 8MP ഫ്രണ്ട് ക്യാമറയും ഉണ്ട്. സുരക്ഷയ്ക്കായി സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ നൽകിയിരിക്കുന്നു.

ഇപ്പോൾ 8GB റാം ഓപ്ഷനുണ്ട്: ഈ ലാവ 5G ഫോൺ വില 11000 രൂപയിൽ താഴെ

18W ചാർജിങ് പിന്തുണയോടെ 5000mAh ബാറ്ററി, IP64 റേറ്റിങ്, ഡ്യുവൽ സിം, 5G SA / NSA, 4G VoLTE, Wi-Fi 802.11 ac, ബ്ലൂടൂത്ത് 5.3, GPS + GLONASS, USB ടൈപ്പ്-C, 3.5mm ഓഡിയോ ജാക്ക്, അ‌ണ്ടർ- പോർട്ടഡ് സ്പീക്കർ എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയാണിത് എത്തിയിട്ടുള്ളത്. ഒരു ആൻഡ്രോയിഡ് അപ്‌ഗ്രേഡും 2 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്.

More from GizBot

Best Mobiles in India

English summary
Lava Storm Play 5G 8GB RAM variant is now available for Rs 10,999. Earlier, only the 6GB variant was available. Now, the 8GB (+ 8GB virtual) RAM and 128GB storage variant is listed on Amazon for Rs 12,499. There is also a bank discount of Rs 1,500. So, it will be available for Rs 10,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X