ലാവയുടെ ഈ 5G ഫോൺ ഒളിഞ്ഞിരിക്കുന്ന രത്നമാണെന്ന് ആമസോൺ! ഫെസ്റ്റിവൽ ഓഫറും അടിപൊളി
ആമസോണിൽ ഫെസ്റ്റിവൽ സെയിൽ അതിന്റെ അഞ്ചാം ദിവസത്തിലേക്ക് കടന്നിരിക്കുന്നു. വിവിധ ബ്രാൻഡുകളുടേതായി നിരവധി സ്മാർട്ട്ഫോണുകൾ ഡിസ്കൗണ്ട് സഹിതം വിൽപ്പനയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു. എന്നാൽ ഇത്രയധികം ഫോണുകളിൽ നിന്ന് മികച്ച ഓപ്ഷനുകൾ തെരഞ്ഞെടുക്കുക എന്നത് ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം അൽപ്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. ഈ സാഹചര്യത്തിൽ ആമസോൺ തന്നെ ശുപാർശകളെന്ന് പറയാവുന്ന വിധത്തിൽ ചില മോഡലുകളുടെ ഡിസ്കൗണ്ടും വിലയുമൊക്കെ എടുത്തുപറയുന്നുണ്ട്. കൂടാതെ ആമസോൺ മികച്ചത് എന്ന് വിലയിരുത്തിയ ചില സ്മാർട്ട്ഫോണുകൾ പ്രത്യേക വിശേഷണങ്ങളോടെ പരിചയപ്പെടുത്തുന്നുമുണ്ട്. അത്തരത്തിൽ എടുത്തുപറഞ്ഞിരിക്കുന്ന ഒരു സ്മാർട്ട്ഫോൺ ആണ് ലാവ സ്റ്റോം പ്ലേ 5ജി (Lava Storm Play 5G).
ഹിഡൻ ജെം ഓഫ് ദ ഇയർ
ഹിഡൻ ജെം ഓഫ് ദ ഇയർ എന്ന വിശേഷണം ആമസോൺ ലാവ സ്റ്റോം പ്ലേ 5ജിക്ക് നൽകിയിരിക്കുന്നു. ഈ വിശേഷണത്തിൽ നിന്ന് തന്നെ ഈ ഫോണിനെപ്പറ്റി ഒരു ധാരണ ഉപയോക്താക്കൾക്ക് കിട്ടും. ഈ വർഷം ജൂണിൽ ലാവ ഒന്നിച്ച് പുറത്തിറക്കിയ രണ്ട് ബജറ്റ് 5ജി ഫോണുകളിൽ ഒന്നാണ് ഇത്.

ലാവ സ്റ്റോം ലൈറ്റ് 5ജി എന്ന സ്മാർട്ട്ഫോണിന് ഒപ്പമാണ് സ്റ്റോം പ്ലേ അവതരിപ്പിക്കപ്പെട്ടത്. വെറും 7999 രൂപ വിലയിൽ വാങ്ങാം എന്നതായിരുന്നു സ്റ്റോം ലൈറ്റ് 5ജി മോഡലിന്റെ പ്രത്യേകത. എന്നാൽ അത്രയും വിലക്കുറവുള്ള ഒരു 5ജി ഫോൺ ഉണ്ടായിട്ടുകൂടി, ആമസോൺ ലാവ സ്റ്റോം പ്ലേ 5ജിയെ മികച്ച ഒരു സ്മാർട്ട്ഫോണായി അംഗീകരിച്ചു എന്നത് അതിന് നൽകിയ അവാർഡിലെ പേര് സൂചിപ്പിക്കുന്നത് പോലെ അതിന്റെ ഒളിഞ്ഞിരിക്കുന്ന മൂല്യം കണ്ടെത്തിയത് കൊണ്ടുതന്നെ.
ഫെസ്റ്റിവൽ ഓഫർ
ലാവ സ്റ്റോം പ്ലേ 5G യുടെ 6GB + 128GB അടിസ്ഥാന വേരിയന്റ് 9,999 രൂപ പ്രാരംഭ വിലയിൽ ആണ് ലോഞ്ച് സമയത്ത് വിൽപ്പനയ്ക്ക് എത്തിയത്. ഇപ്പോഴും ഇതേ വിലയിൽ തന്നെ ഈ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നു. എന്നാൽ 500 രൂപ കൂപ്പൺ ഡിസ്കൗണ്ടും 999 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാണ്.

ലഭ്യമായ ഡിസ്കൗണ്ടുകൾ പ്രയോജനപ്പെടുത്തിയാൽ 8,500 രൂപ വിലയിൽ ലാവ സ്റ്റോം പ്ലേ 5ജി ആമസോണിൽ നിന്ന് ഇപ്പോൾ സ്വന്തമാക്കാനാകും. ബജറ്റ് വിലയിൽ ലഭ്യമായ നിരവധി 5ജി സ്മാർട്ട്ഫോണുകളിൽ മികച്ച ഒരു മോഡലാണ് ഈ ലാവ ഫോൺ എന്ന് ആമസോൺ സാക്ഷ്യപ്പെടുത്തുന്നു. അതിനാൽ താൽപര്യമുള്ളവർക്ക് ഈ ഓപ്ഷനും പരിഗണിക്കാവുന്നതാണ്.
പ്രധാന ഫീച്ചറുകൾ
ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7060 6nm പ്രോസസർ (2 x 2.6GHz കോർടെക്സ്-A78 + 6 x 2GHz കോർടെക്സ്-A55 CPU-കൾ) കരുത്തിലാണ് ഈ ബജറ്റ് 5ജി ഫോൺ എത്തുന്നത്. ഇതിൽ IMG BXM-8-256 ജിപിയു, 6GB LPDDR5 റാം, 128GB UFS 3.1 ഇന്റേണൽ സ്റ്റോറേജ്, 120Hz റിഫ്രഷ് റേറ്റുള്ള 6.75 ഇഞ്ച് HD+ LCD സ്ക്രീൻ എന്നിവയുണ്ട്.
സോണി IMX752 സെൻസറുള്ള 50MP മെയിൻ ക്യാമറ, 2MP സെക്കൻഡറി ക്യാമറ എന്നിവ അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും 8MP ഫ്രണ്ട് ക്യാമറയും സ്റ്റോം പ്ലേ 5ജിയിലുണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയാണ് പ്രവർത്തനം. ഒരു ആൻഡ്രോയിഡ് അപ്‌ഗ്രേഡും 2 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും.

ഡ്യുവൽ സിം, സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, 3.5mm ഓഡിയോ ജാക്ക്, അണ്ടർ- പോർട്ടഡ് സ്പീക്കർ,
IP64 റേറ്റിങ്, 5G SA / NSA, 4G VoLTE, Wi-Fi 802.11 ac, ബ്ലൂടൂത്ത് 5.3, GPS + GLONASS, USB ടൈപ്പ്-C, 18W ചാർജിങ് പിന്തുണകയോടെ 5000mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.


Click it and Unblock the Notifications








