Home
Mobile

യുവാക്കളോട് കൂട്ട് കൂടാൻ യുവ വരുന്നു; ലാവ യുവ 5ജി ടീസർ ലോഞ്ച് ചെയ്തു

ഹോംഗ്രൗൺ ഹാൻഡ്‌സെറ്റ് നിർമ്മാതാക്കളായ ലാവ (Lava) യുവ 5 ജി (Yuva 5G) എന്ന പേരിൽ പുതിയ യുവ-സീരീസ് ഫോൺ പുറത്തിറക്കാൻ ഒരുങ്ങുകയാണ്. സോഷ്യൽ മീഡിയയിൽ ഒരു ടീസർ വീഡിയോ ലാവ പങ്കിട്ടു. അതിൻ്റെ രൂപകൽപ്പനകയും ചില പ്രധാന ക്യാമറ സവിശേഷതകൾ ഈ വീഡിയോയിലൂടെ സ്ഥിരീകരിക്കുകയും ചെയ്തു.

യുവ 5ജിയുടെ ലോഞ്ച് ടൈംലൈനും മെയിൻ സ്പെസിഫിക്കേഷനുകളും ഇപ്പോഴും കമ്പനി പുറത്ത് വിട്ടിട്ടില്ല. ലോഞ്ച് തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ലാവ യുവ 5G വരും ആഴ്ചകളിൽ അരങ്ങേറാൻ സാധ്യതയുണ്ട്. ലാവ യുവ 4 പ്രോ 5Gയുടെ ലീക്ക് ആയ ചിത്രങ്ങൾ ഈ വർഷം ആദ്യം പ്രത്യക്ഷപ്പെട്ടത് ശ്രദ്ധേയമായിരുന്നു.

യുവാക്കളോട് കൂട്ട് കൂടാൻ യുവ വരുന്നു; ലാവ യുവ 5ജി ടീസർ ലോഞ്ച് ചെയ്തു

എന്നിരുന്നാലും, ലാവ യുവ 5G എന്ന് വിശ്വസിക്കപ്പെടുന്ന ഗീക്ബെഞ്ച് (Geekbench) ബെഞ്ച്മാർക്ക് ഡാറ്റാ ബേസിൽ LXX513 എന്ന മോഡൽ നമ്പറുള്ള ഒരു ലാവ സ്മാർട്ട്ഫോൺ കണ്ടെത്തിയിരുന്നു എന്നതിനപ്പുറം റിപ്പോർട്ടുകൾ ഒന്നും വന്നിട്ടില്ല. വരാനിരിക്കുന്ന ലാവ ഫോണിൽ നിന്ന് എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് നോക്കാം.

ലാവ യുവ 5ജിയുടെ വരവിന്റെ മുന്നോടി ആയി അതിന്റെ ടീസർ ലാവ അതിൻ്റെ സോഷ്യൽ മീഡിയ ഹാൻഡിലിൽ പങ്കുവെച്ചിരുന്നു. ടീസർ വീഡിയോയിൽ ഫോൺ പച്ച നിറത്തിൽ ആണ് ഉണ്ടായിരുന്നത്. എന്നിരുന്നാലും, ലോഞ്ചിൽ കുറച്ച് നിറങ്ങൾ കൂടി പ്രതീക്ഷിക്കാം. കൂടാതെ, എൽഇഡി ഫ്ലാഷിൻ്റെ കൂടെ 50 എംപി പ്രൈമറി ക്യാമറ ഉൾക്കൊള്ളുന്ന വൃത്താകൃതിയിലുള്ള ക്യാമറ മൊഡ്യൂളാണ് ഫോണിൻ്റെ ക്യാമറ സവിശേഷത.

ഗീക്ബെഞ്ച് ലിസ്റ്റിംഗ് അനുസരിച്ച്, വരാനിരിക്കുന്ന ലാവ യുവ 5ജി, MediaTek Dimensity 6300 അല്ലെങ്കിൽ Dimensity 6080 പ്രോസസ്സർ പ്രവർത്തിപ്പിച്ചേക്കാം. അറിയാത്തവർക്കായി ഈ ഫീച്ചറുമായി ബന്ധപ്പെട്ട മറ്റൊരു കാര്യം സൂചിപ്പിക്കാൻ ആഗ്രഹിക്കുന്നു. വരാനിരിക്കുന്ന റിയൽമി നാർസോ N65 5G, Dimensity 6300 SoC ഫീച്ചർ ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ ഫോണായിരിക്കും. ഇത് മെയ് 28 ന് ഔദ്യോഗികമായി ലോഞ്ച് ചെയ്യുമെന്ന് സ്ഥിരീകരിച്ചിരുന്നു.

റിയൽമി നാർസോ എൻ 65 5 ജിയെ കുറിച്ച് അതിൻ്റെ ലോഞ്ച് തീയതിയോട് അടുത്ത് മാത്രമേ കൂടുതൽ അറിയാൻ സാധിക്കുകയുള്ളു. അതേസമയം, റിയൽമി നാർസോ എൻ 55ൽ 6.72 ഇഞ്ച് ഫുൾ-എച്ച്‌ഡി+ സ്‌ക്രീൻ, 64 മെഗാപിക്‌സൽ ഡ്യുവൽ റിയർ ക്യാമറ യൂണിറ്റ്, 8 മെഗാപിക്‌സൽ സെൽഫി ഷൂട്ടർ എന്നിവ ഉൾപ്പെടുന്നു. മീഡിയടെക് ഹീലിയോ G88 SoC, 33W SuperVOOC ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000mAh ബാറ്ററി എന്നിവ ഇതിൽ സജ്ജീകരിച്ചിരിക്കുന്നു.

ഇനി ലാവ യുവ 5 ജിയിലേക്ക് തിരികെ വരാം. സെൽഫികൾക്കും വീഡിയോകൾക്കുമായി 16 എംപി ഫ്രണ്ട് ക്യാമറ സെൻസർ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് കൂടാതെ, വരാനിരിക്കുന്ന ലാവ ഫോണിനെക്കുറിച്ച് ഇപ്പോൾ ഒന്നും അറിയില്ല. കൂടുതൽ ഫീച്ചറുകൾക്ക് ആയി ഇനിയും കാത്തിരിക്കേണ്ടത് ഉണ്ട്.

യുവ 5G സ്മാർട്ട്‌ഫോണിൻ്റെ ലോഞ്ച് തീയതി ബ്രാൻഡ് ഇത് വരെ പ്രഖ്യാപിച്ചിട്ടില്ല. അടുത്ത മാസം ആദ്യ ആഴ്ചയോടെ ഇത് ഔദ്യോഗികമായി പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നു. ഇതേ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇല്ലാത്തതിനാൽ, വരാനിരിക്കുന്ന ലാവ യുവ 5ജിയെ കുറിച്ച് കൂടുതലറിയാൻ ഞങ്ങളുടെ വായനക്കാരോട് കുറച്ച് കൂടെ കാത്തിരിക്കാൻ അഭിപ്രായപ്പെടുന്നു.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ അറിയാനും ടെക്ക് ടിപ്‌സുകൾ അറിയാനും gizbot മലയാളം പേജ് നിരന്തരം ഫോളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
Homegrown handset maker Lava is all set to launch a new Yuva-series phone called the Yuva 5G. Lava shared a teaser video on social media. Its designer also confirmed some key camera features in this video.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X