ലാവയുടെ പോക്കറ്റ് വയര്‍ലെസ് റൂട്ടര്‍

Posted By: Super

ലാവയുടെ പോക്കറ്റ് വയര്‍ലെസ് റൂട്ടര്‍

ഇന്ത്യന്‍ മൊബൈല്‍ വിപണിയിലെ ഒരു പരിചിതമായ പേരാണ്. ലാവയുടെ പുതിയ ഉല്‍പന്നമാണ് ഡബ്ല്യു150 എന്ന പോക്കറ്റ് വയര്‍ലെസ് റൂട്ടറിന്‌‍. 2ജി, 3ജി സപ്പോര്‍ട്ടുകള്‍ ഉണ്ട് ഈ ഉപകരണത്തിന്.

എഥര്‍നെറ്റ് വാന്‍, വൈഫൈ കണക്ഷനുകളും, ഒരു എഥര്‍നെറ്റ് പോര്‍ട്ടും ഉണ്ട്. വെറും 100 ഗ്രാം ആണിതിന്റെ ഭാരം. ഒരു പ്രത്യേക സ്വിച്ച് വഴി 2ജി, 3ജി എന്നിവ പെട്ടെന്ന് ഉപയോഗപ്പെടുത്താന്‍ സാധിയ്ക്കും.എങ്ങാനും പാസ് വേര്‍ഡ് മറന്നു പോയാല്‍ ഡീഫോള്‍ട്ട് സെറ്റിംഗ്‌സിലേക്കു തിരിച്ചു പോകാന്‍ സഹായിക്കുന്ന ഒരു റീസെറ്റ് ബട്ടണും ഇതിലുണ്ട്.

വര വീഴുന്നതില്‍ നിന്നും പൊടി പറ്റുന്നതില്‍ നിന്നും സംരക്ഷിക്കാന്‍ ഒരു പ്രൊട്ടെക്റ്റീവ് സ്ലീവ് ഉണ്ടിതിന്. ഒരൊറ്റ ഇന്റര്‍നെറ്റ് കണക്ഷന്‍ ഉപയോഗപ്പെടുത്തി സ്മാര്‍ട്ടഫോണുകള്‍, ടാബ്‌ലറ്റുകള്‍, പേഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍ എന്നിവയെ വയര്‍ലെസ് ആയി ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കാന്‍ ഡബ്ല്യു150 വഴി സാധിക്കും.

802.11 nന് 150Mbspഉം, 802.11 gയ്ക്ക് 54 Mbspഉം, 802.11 bയ്ക്ക് 11 Mbspഉം ആണ് ഡബ്ല്യു150ന്റെ വേഗത. എസ്എസ്‌ഐഡികള്‍ ഉള്ളതുകൊണ്ട് വൈറസ് ആക്രമണങ്ങള്‍ക്ക് തടയിടാനും കഴിയും. ഐപി, പോര്‍ട്ട് ഫില്‍ട്ടറിംഗ്, റിമോട്ട് മാനേജ്‌മെന്റ് എന്നിവയും ഡബ്ല്യു150ന്റെ പ്രത്യേകതകളില്‍ പെടുന്നു.

സെറ്റിംഗ്‌സ് ബട്ടണില്‍ അമര്‍ത്തുക മാത്രം വഴി നേരെ കോണ്‍ഫിഗറേഷന്‍ പേജിലേക്കു പോകാന്‍ ഇതുവഴി സാധിക്കുന്നു. ഒരു ട്രാന്‍സ്മിഷന്‍ പവര്‍ സെറ്റിംഗോടു കൂടിയാണ് ഡബ്ല്യു150ന്റെ വരവ്. 2300 mAh ഇന്‍ബില്‍ട്ട് ലിഥിയം അയണ്‍ ബാറ്ററിയാണ്‌ ഈ പോക്കറ്റ് വയര്‍ലെസ് റൂട്ടറില്‍ ഉപയോഗിച്ചിരിക്കുന്നത്.

3,199 രൂപയാണ് ലാവ ഡബ്ല്യു150ന്റെ വില.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot