തകര്‍പ്പന്‍ സവിശേഷതകളുമായി ലാവ എക്സ്10..!!

Written By:

വിപണിയില്‍ അനുദിനം ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫോണുകളുടെ കുത്തൊഴുക്കാണ് കാണാന്‍ സാധിക്കുന്നത്. ഈ വിഭാഗത്തിന്‍റെ മേധാവിത്വം കയ്യാളുന്ന ഷവോമി, ലെനോവ, മൈക്രോമാക്സ് എന്നീ മൊബൈല്‍ നിര്‍മ്മാതാക്കള്‍ക്ക് വെല്ലുവിളി ഉയര്‍ത്തിയിരിക്കുകയാണ് ലാവ. 4ജി സപ്പോര്‍ട്ട് വരെയുള്ള തങ്ങളുടെ പുതിയ മോഡലായ 'ലാവ എക്സ്10' കേവലം 11,500രൂപയ്ക്ക് ഉപഭോക്താക്കളിലേക്ക് എത്തിച്ചാണ് ലാവ ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫോണുകളുടെ ശ്രേണിയിലേക്ക് കാല്‍കുത്തുന്നത്.

ലാവ എക്സ്10ന്‍റെ വിശേഷങ്ങളറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

തകര്‍പ്പന്‍ സവിശേഷതകളുമായി ലാവ എക്സ്10..!!

കോര്‍ണിംഗ് ഗോറില്ല ഗ്ലാസ്3യുടെ സംരക്ഷണമുള്ള 5ഇഞ്ച്‌ എച്ച്ഡി ഐപിഎസ് ഡിസ്പ്ലേയാണിതിലുള്ളത്. (പിക്സല്‍ ഡെന്‍സിറ്റി: 291പിപിഐ)

തകര്‍പ്പന്‍ സവിശേഷതകളുമായി ലാവ എക്സ്10..!!

ഗെയിമിംഗും മള്‍ട്ടിടാസ്ക്കിങ്ങുമൊക്കെ വളരെ ലളിതമായി കൈകാര്യം ചെയ്യാന്‍ പ്രാപ്തിയുള്ള 3ജിബി റാമാണ് കമ്പനി എക്സ്10ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ ഹൈ-ഗ്രാഫിക്സ് ഗെയിമുകള്‍ കളിക്കുമ്പോള്‍ പോലും അമിതമായി ഫോണ്‍ ചൂടാവില്ലയെന്നത് എടുത്തു പറയേണ്ട കാര്യം തന്നെയാണ്.

തകര്‍പ്പന്‍ സവിശേഷതകളുമായി ലാവ എക്സ്10..!!

ഡ്യുവല്‍ സിം സപ്പോര്‍ട്ട് ചെയ്യുന്ന ഈ ഫോണില്‍ രണ്ട് സിമ്മുകളിലും ഉപഭോകതാക്കള്‍ക്ക് 4ജി നെറ്റുവര്‍ക്ക് ആസ്വദിക്കാന്‍ സാധിക്കും.

തകര്‍പ്പന്‍ സവിശേഷതകളുമായി ലാവ എക്സ്10..!!

എഫ്/2 അപ്പര്‍ച്ചറുള്ള 13എംപി പിന്‍ക്യാമറയാണിതിലുള്ളത്. ഒട്ടുമിക്ക ലൈറ്റ് കണ്ടീഷനുകളിലും മിഴിവുള്ള ഫോട്ടോകള്‍ ഈ ക്യാമറയിലൂടെ നിങ്ങള്‍ക്ക് ലഭിക്കും. ലൈവ് ഫോട്ടോ, പിക്ച്ചര്‍ ഇന്‍ പിക്ച്ചര്‍ തുടങ്ങിയ സവിശേഷതകളുമിതിലുണ്ട്.

തകര്‍പ്പന്‍ സവിശേഷതകളുമായി ലാവ എക്സ്10..!!

84ഡിഗ്രി വൈഡ് ആങ്കിള്‍ ലെന്‍സുള്ള 5എംപി മുന്‍ക്യാമറയാണിതിലുള്ളത്. ഇനി അധികം കഷ്ട്ടപ്പെടാതെ ഗ്രൂപ്പ് സെല്‍ഫികളെടുക്കാം.

തകര്‍പ്പന്‍ സവിശേഷതകളുമായി ലാവ എക്സ്10..!!

1.3ജിഹര്‍ട്ട്സ് 64ബിറ്റ് ക്വാഡ്കോര്‍ മീഡിയടെക്ക് എം6735 പ്രൊസസ്സറാണിതിലുള്ളത്. ഒപ്പം എക്സ്10ലുള്ള 3ജിബി റാം കൂടിയാവുമ്പോള്‍ പെര്‍ഫോമന്‍സിന്‍റെ കാര്യത്തില്‍ പിന്നെ ഒരു കുറവുമുണ്ടാകില്ല.

തകര്‍പ്പന്‍ സവിശേഷതകളുമായി ലാവ എക്സ്10..!!

209മണിക്കൂര്‍ സ്റ്റാന്റ്ബൈയും 18മണിക്കൂര്‍ 3ജി ടോക്ടൈമും പ്രദാനംചെയ്യുന്ന 2900എംഎഎച്ച് ബാറ്ററിയാണിതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

തകര്‍പ്പന്‍ സവിശേഷതകളുമായി ലാവ എക്സ്10..!!

ആന്‍ഡ്രോയിഡ്5.1 ലോലിപോപ്പില്‍ വിപണിയിലെത്തിയ ലാവ എക്സ്10ന് മാര്‍ഷ്മാലോ അപ്പ്ഡേറ്റ് കമ്പനി ഉറപ്പ് നല്‍കിയിട്ടുണ്ട്.

തകര്‍പ്പന്‍ സവിശേഷതകളുമായി ലാവ എക്സ്10..!!

16ജിബി ഇന്റേണല്‍ മെമ്മറിയുള്ള ഈ ഫോണില്‍ 32ജിബി വരെയുള്ള മൈക്രോഎസ്ഡി കാര്‍ഡ് സപ്പോര്‍ട്ടുമുണ്ട്.

തകര്‍പ്പന്‍ സവിശേഷതകളുമായി ലാവ എക്സ്10..!!

ആംഗ്യങ്ങളിലൂടെ കണ്ട്രോളുകള്‍ ലളിതമാക്കാന്‍ നിരവധി എയര്‍ ഗെസ്ച്ചറുകളും സ്മാര്‍ട്ട് ഗെസ്ച്ചറുകളും ലാവ തങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ കൂട്ടിയിണക്കിയിട്ടുണ്ട്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Lava X10: Did Some Say Android Heavyweight Killer? 10 Points to Prove
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot