Home
Mobile

മധുരമുണ്ട്, ഒപ്പം ചെറിയ കയ്പ്പും! ഐഫോൺ അ‌ഴകിൽ ലാവ യുവ 4; വില വെറും 6999 രൂപ

സ്മാർട്ട്ഫോൺ ആരാധകർക്ക് ഇന്ത്യൻ സ്മാർട്ട്ഫോൺ ബ്രാൻഡായ ലാവയുടെ പുതിയ സമ്മാനമായി ലാവ യുവ 4 (Lava Yuva 4) ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഈ വർഷത്തിന്റെ തുടക്കത്തിൽ ലാവ പുറത്തിറക്കിയ യുവ 3 യുടെ പിൻഗാമിയായാണ് പുതിയ ലാവ യുവ 4 എത്തിയിരിക്കുന്നത്. മധുരവും എന്നാൽ അ‌ൽപ്പം കയ്പ്പും നിറഞ്ഞതാണ് ലാവ യുവ 4 എന്ന് പറയാം. മധുരത്തിന് കാരണം ഇത് ഐഫോണുകളെ അ‌നുസ്മരിപ്പിക്കുന്ന ക്യാമറ മൊഡ്യൂൾ സഹിതം കിടിലൻ ലുക്കിൽ, ബജറ്റ് വിലയിൽ എത്തുന്നു എന്നതാണ്. എന്നാൽ കയ്പ്പിനു കാരണം ഇത് ഒരു 4ജി സ്മാർട്ട്ഫോൺ ആണ് എന്നതാണ്.

5ജി സ്മാർട്ട്ഫോൺ വേണം എന്നുള്ളവർക്ക് ലാവ അ‌ടുത്തിടെ പുറത്തിറക്കിയ അ‌ഗ്നി 3 5ജി പരിഗണിക്കാവുന്നതാണ്. ലാവ യുവ 4 എന്നത് ബജറ്റ് വിലയിൽ ഒരു സ്മാർട്ട്ഫോൺ മതി എന്നുള്ളവർക്ക് വേണ്ടിയാണ്. 5ജി ഇല്ല എന്നത് മാറ്റി നിർത്തിയാൽ അ‌ത്യാവശ്യം മികച്ച ഫീച്ചറുകൾ തന്നെ വെറും 6999 രൂപ വിലയിൽ യുവ 4 നൽകുന്നുണ്ട്.

മധുരമുണ്ട്, ഒപ്പം ചെറിയ കയ്പ്പും! ഐഫോൺ അ‌ഴകിൽ ലാവ യുവ 4

ലാവ യുവ 4 സ്മാർട്ട്ഫോണിന്റെ പ്രധാന ഫീച്ചറുകൾ: 90Hz റിഫ്രഷ് റേറ്റുള്ള 6.5-ഇഞ്ച് (1600 × 720 പിക്സലുകൾ) HD+ ഡിസ്പ്ലേയാണ് ഇതിലുള്ളത്. ഒക്ടാ കോർ യൂണിസോക് T606 (2x A75 1.6GHz + 6x A55 1.6GHz) 12nm പ്രൊസസർ ആണ് ഈ 4ജി ഫോണിന്റെ കരുത്ത്.

മാലി-G57 MC2 650MHz GPU, 4 ജിബി റാം, 64 ജിബി / 128 ജിബി യുഎഫ്എസ് 2.2 ഇൻ്റേണൽ സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 512 ജിബി വരെ സ്റ്റോറേജ് വികസിപ്പിക്കാനുള്ള സൗകര്യം എന്നിവയും ലാവ യുവ 4-ൽ ഉണ്ട്.

4ജിബി റാമിന് പുറമേ, മുൻ മോഡലിലേത് പോലെ 4GB വെർച്വൽ റാമും ഇതിൽ ഉണ്ട്. ക്യാമറകളുടെ കാര്യമെടുത്താൽ 50എംപി പിൻ ക്യാമറ, എൽഇഡി ഫ്ലാഷ് എന്നിവ സഹിതമാണ് ലാവ യുവ 4 എത്തുന്നത്. ഫ്രണ്ടിൽ സെൽഫിക്കും മറ്റുമായി 8എംപി ക്യാമറയും നൽകിയിട്ടുണ്ട്.

ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയാണ് പ്രവർത്തനം. ആൻഡ്രോയിഡ് 15 അ‌ടക്കമുള്ള ഒഎസ്, സുരക്ഷാ അ‌പ്ഡേറ്റുകൾ ഈ ​ഫോണിന് കമ്പനി ഉറപ്പുനൽകുന്നുണ്ട്. സുരക്ഷയ്ക്കായി സൈഡ് മൗണ്ടഡ് ഫിംഗർപ്രിൻ്റ് സ്കാനർ ആണ് ലാവ യുവ 4-ൽ ഉള്ളത്. ഇത് കൂടാതെ, 3.5 എംഎം ഓഡിയോ ജാക്ക്, എഫ്എം റേഡിയോ എന്നീ ഫീച്ചറുകളും ഇതിലുണ്ട്.

4G VoLTE, Wi-Fi 802.11 ac, Bluetooth 5.0, GPS + GLONASS, യുഎസ്ബി ​ടൈപ്പ് സി എന്നിവയൊക്കെയാണ് ഇതിലെ പ്രധാന കണക്ടിവിറ്റി ഫീച്ചറുകൾ. ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി), 5000mAh ബാറ്ററി, 10w ചാർജിംഗ് എന്നിവയും യുവ 4-ൽ ഉണ്ട്.

മധുരമുണ്ട്, ഒപ്പം ചെറിയ കയ്പ്പും! ഐഫോൺ അ‌ഴകിൽ ലാവ യുവ 4

വിലയും ലഭ്യതയും: ലാവ യുവ 4-ൻ്റെ 64GB മോഡൽ 6,999 രൂപ പ്രാരംഭവിലയിൽ എത്തുന്നു. ഗ്ലോസി വൈറ്റ്, ഗ്ലോസി പർപ്പിൾ, ഗ്ലോസി ബ്ലാക്ക് എന്നീ നിറങ്ങളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാണ്. ഈ മാസം മുതൽ (2024 നവംബർ) ലാവയുടെ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ നിന്ന് ഈ ഫോൺ വാങ്ങാനാകും. 1 വർഷത്തെ വാറൻ്റിയും വീട്ടിലെത്തിയുള്ള സൗജന്യ സർവീസും ഈ ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്.

More from GizBot

Best Mobiles in India

English summary
Lava Yuva 4 has been launched in India. Its 64GB model is priced at Rs 6,999. The smartphone is available in Glossy White, Glossy Purple, and Glossy Black colors. It will be available from Lava's retail outlets starting this month (November 2024). The phone comes with a 1-year warranty and free home delivery service.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X