Home
Mobile

വാങ്ങാൻ പതിനായിരം മതി! ലാവ യുവ 4 പ്രോ 5ജി വാങ്ങാൻ പതിനായിരങ്ങൾ ക്യൂ നിൽക്കും

ഒരു കിടിലൻ 5ജി സ്മാർട്ട്ഫോൺ പതിനായിരം രൂപ വിലയിൽ വാങ്ങാൻ ഇന്ത്യക്കാർക്ക് തയാറെടുക്കാം. കാരണം ലാവ തങ്ങളുടെ ഏറ്റവും പുതിയ 5ജി സ്മാർട്ട്ഫോണായ ലാവ യുവ ​4 പ്രോ 5ജി (Lava Yuva 4 Pro 5G) ബജറ്റ് വിലയിൽ അ‌വതരിപ്പിക്കാൻ തയാറെടുത്തിരിക്കുന്നു.

കഴിഞ്ഞ വർഷം ഡിസംബറിൽ യൂണിസോക് T616 ചിപ്സെറ്റും 50 മെഗാപിക്സൽ ഡ്യുവൽ റിയർ ക്യാമറ യൂണിറ്റുമുള്ള ലാവ യുവ 3 പ്രോ (Lava Yuva 3 Pro) ഇന്ത്യയിൽ അ‌വതരിപ്പിച്ചിരുന്നു. ഇപ്പോൾ ഈ സ്മാർട്ട്ഫോണിന് പിൻഗാമിയായിട്ടാണ് 5ജി സഹിതം ലാവ യുവ 4 പ്രോ എത്തുന്നത്.

വാങ്ങാൻ പതിനായിരം മതി! ലാവ യുവ 4 പ്രോ 5ജി വാങ്ങാൻ പതിനായിരങ്ങൾ ക്യൂ

മീഡിയടെക് ഡിമെൻസിറ്റി 6080 ചിപ്സെറ്റ് കരുത്തിലാകും ലാവയുടെ പുതിയ ബജറ്റ് 5ജി ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്യുക. ഇതിന്റെ കൃത്യമായ ലോഞ്ച് തീയതി കമ്പനി ഇതുവ​രെ പുറത്തുവിട്ടിട്ടില്ല. എന്നാൽ ലീക്ക് റിപ്പോർട്ടുകളിലൂടെയും മറ്റും യുവ 4 പ്രോ 5ജിയുടെ ചിത്രങ്ങളും ഫീച്ചറുകളും വിവിധ ഓൺ​ലൈനുകളിൽ ലഭ്യമായിട്ടുണ്ട്.

കഴിഞ്ഞ ദിവസം ടിപ്സ്റ്റർ പരാസ് ഗുഗുലാനി ( Paras Guglani @passionategeekz), 91 മൊ​ബൈൽസുമായി ചേർന്നുകൊണ്ട് ലാവ യുവ ​4 പ്രോ 5ജിയുടെ ​ലൈവ് റെൻഡറുകളും പ്രധാന സവിശേഷതകളും പുറത്തുവിട്ടിരുന്നു. ലീക്ക് ചിത്രങ്ങളിൽ കർവ്ഡ് എഡ്ജുകളുള്ള നീല ഷേഡിൽ ആണ് ഹാൻഡ്സെറ്റിന്റെ റിയർ ഡി​സൈൻ ദൃശ്യമായത്.

വാങ്ങാൻ പതിനായിരം മതി! ലാവ യുവ 4 പ്രോ 5ജി വാങ്ങാൻ പതിനായിരങ്ങൾ ക്യൂ

LED ഫ്ലാഷിനൊപ്പം പിന്നിൽ ഒരു ഡ്യുവൽ റിയർ ക്യാമറ യൂണിറ്റും ലാവ യുവ 4 പ്രോ 5ജിയിൽ നൽകിയിരിക്കുന്നതായി ചിത്രങ്ങൾ വ്യക്തമാക്കുന്നു. വൃത്താകൃതിയിലുള്ള ഒരു ഐലൻഡിലാണ് ക്യാമറ സെൻസറുകൾ ക്രമീകരിച്ചിരിക്കുന്നത്. 50 മെഗാപിക്‌സൽ മെയിൻ ക്യാമറ ഇതിൽ ഉണ്ടാകുമെന്ന് ക്യാമറ ഐലൻഡിലെ ടെക്‌സ്‌റ്റ് സൂചിപ്പിക്കുന്നു.

50 എംപി മെയിൻ ക്യാമറയ്ക്കൊപ്പം എത്തുക 2 മെഗാപിക്സൽ സെക്കൻഡറി ലെൻസായിരിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ലാവ യുവ 4 പ്രോ 5ജിയിലെ ഫ്രണ്ട് ക്യാമറ 16 മെഗാപിക്സൽ ആയിരിക്കും. റിയർ പാനലിൻ്റെ അടിയിൽ 5G ടെക്‌സ്‌റ്റിനൊപ്പം ഒരു ലാവ ബ്രാൻഡിംഗും കാണാം.

6GB റാം ജോടിയാക്കിക്കൊണ്ടാകും ഇതിലെ പ്രോസസർ എത്തുക എന്നാണ് സൂചന. ആൻ​ഡ്രോയിഡ് 13 ആയിരിക്കും ഒഎസ്. രണ്ട് പ്രധാന ആൻഡ്രോയിഡ് അപ്‌ഡേറ്റുകൾക്കുള്ള പിന്തുണ പ്രതീക്ഷിക്കാം. ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന ഉപയോഗത്തിനായി 5,000 എംഎഎച്ച് ബാറ്ററിയും ഈ ലാവ 5ജി ഫോണിൽ ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

വാങ്ങാൻ പതിനായിരം മതി! ലാവ യുവ 4 പ്രോ 5ജി വാങ്ങാൻ പതിനായിരങ്ങൾ ക്യൂ

ബജറ്റ് വിലയിൽ എത്തുന്ന ലാവ യുവ 4 പ്രോ 5ജി അ‌ടുത്തമാസം അ‌തായത് 2024 ഫെബ്രുവരിയിൽ ലോഞ്ച് ചെയ്യും എന്നാണ് ടിപ്സ്റ്റർമാർ ​വെളിപ്പെടുത്തുന്നത്. ഏകദേശം 10000 രൂപ വിലയിൽ ആയിരിക്കും ഈ സ്മാർട്ട്ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്യുക. ഇത് ഇന്ത്യൻ സ്മാർട്ട്ഫോൺ ഉപയോക്താക്കളെ ആവേശഭരിതരാക്കുന്നു.

കഴിഞ്ഞ വർഷം എത്തിയ യുവ 3 പ്രോയുടെ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 8,999 രൂപ ആയിരുന്നു വില. ലാവ യുവ 4 പ്രോ 5ജി ബജറ്റ് വിലയിൽ എത്തും എന്ന വാർത്തകൾക്ക് ഈ മുൻ മോഡലിന്റെ വിലയും പിൻബലമേകുന്നുണ്ട്.

10000 രൂപ വിലയിൽ പുതിയൊരു 5ജി ഫോൺ മെച്ചപ്പെട്ട ഫീച്ചറുകൾ സഹിതം അ‌വതരിപ്പിക്കാൻ ലാവയ്ക്ക് കഴിഞ്ഞാൽ റിയൽമിയും മോട്ടറോളയും റെഡ്മിയും അ‌ടക്കമുള്ള ബ്രാൻഡുകളുടെ ബജറ്റ് 5ജി സ്മാർട്ട്ഫോണുകൾക്ക് അ‌ത് ശക്തമായ വെല്ലുവിളിയാകും. ഇന്ത്യൻ സ്മാർട്ട്ഫോൺ എന്ന നിലയിൽ ഇന്ത്യക്കാരുടെ താൽപര്യങ്ങൾ മനസിലാക്കിത്തന്നെയാണ് യുവ 4 പ്രോ 5ജി ലാവ ഒരുക്കുന്നത് എന്നാണ് റിപ്പോർട്ട്.

Image credit: 91mobiles

More from GizBot

Best Mobiles in India

English summary
Lava Yuva 4 Pro 5G may launch in India in February at a budget price, according to a leak. Lava's new budget 5G phone launched in India powered by MediaTek Dimensity 6080 chipset. The leaked images reveal that the Lava Yuva 4 Pro 5G will feature a dual rear camera unit at the back with an LED flash.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X