Home
Mobile

പോ.. പോയി സിക്സർ അടിക്ക്! കളത്തിലിറങ്ങാൻ ഒരുങ്ങി ലാവ

യുവതീയുവാക്കളുടെ ഇഷ്ട സ്മാർട്ട്ഫോൺ​ മോഡലായി മാറാൻ ലക്ഷ്യമിടുന്ന ലാവ തങ്ങളുടെ ഏറ്റവും പുതിയ ബജറ്റ് 5ജി സ്മാർട്ട്ഫോൺ ലാവ യുവ 5ജി ഇന്ത്യയിൽ ആദ്യ വിൽപ്പനക്ക് ഒരുങ്ങുന്നു. ഒരു ബജറ്റ് 5G സ്മാർട്ട്‌ഫോണായി ലാവ യുവ 5 ജി മെയ് മാസത്തിൽ ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചിരുന്നു. ലാവ യുവ 5 ജി അതിൻ്റെ ക്ലീൻ സോഫ്‌റ്റ്‌വെയർ, പ്രീമിയം ഗ്ലാസ് ബാക്ക് ഡിസൈൻ, UNISOC ചിപ്പ്, വലിയ ബാറ്ററി, മിനുസമാർന്ന ഡിസ്‌പ്ലേ, 50 എംപി ഡ്യുവൽ ക്യാമറ സജ്ജീകരണം എന്നീ ഫീച്ചറുകൾ കൊണ്ട് സബ്-10K സെഗ്‌മെൻ്റിൽ മികച്ച സ്മാർട്ട്‌ഫോൺ അനുഭവം വാഗ്ദാനം ചെയ്യുന്നു.

അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയിലാണ് ലാവ വിൽപ്പനക്ക് എത്തുന്നത്. ലാവ യുവ 5 ജി വിൽപ്പന, ഇന്ത്യയിലെ വില എന്നിവയെ കുറിച്ച് അറിയാം. ലാവ യുവ 5 ജി ഇന്ത്യയിൽ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ആമസോൺ വഴി ആദ്യ വിൽപ്പനയ്‌ക്കെത്തും. ഇന്ത്യയിലെ ലാവ യുവ 5 ജിയുടെ അടിസ്ഥാന 4 ജിബി / 64 ജിബി മോഡലിന് 9,499 രൂപയാണ് വില.

പോ.. പോയി സിക്സർ അടിക്ക്! കളത്തിലിറങ്ങാൻ ഒരുങ്ങി ലാവ

കൂടാതെ, യുവ 5 ജി 4 ജിബി / 128 ജിബി വേരിയൻ്റിലും വിൽപ്പനക്ക് എത്തുന്നുണ്ട്. അത് നിങ്ങൾക്ക് 9,999 രൂപയിൽ ലഭ്യമാകും. മിസ്റ്റിക് ബ്ലൂ, മിസ്റ്റിക് ഗ്രീൻ എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് ലാവ യുവ 5ജി ഫോൺ വരുന്നത്.

ഇനി ലാവ യുവ 5 ജിയുടെ സ്പെസിഫിക്കേഷനുകൾ നോക്കാം: 269ppi പിക്‌സൽ ഡെൻസിറ്റി ഉള്ള 6.52 ഇഞ്ച് HD+ LCD സ്‌ക്രീനാണ് ലാവ യുവ 5G സ്മാർട്ട്ഫോൺ. ഡിസ്‌പ്ലേയിൽ 90Hz റീഫ്രഷ് റേറ്റും 2.5D കർവ്ഡ് ഗ്ലാസും ഉണ്ട്. ഫോണിന് ആൻഡ്രോയിഡ് 14 അപ്‌ഡേറ്റ് ലഭിക്കുമെന്ന് ലാവ വാഗ്ദാനം ചെയ്യുന്ന ഈ ഹാൻഡ്‌സെറ്റിൽ ആൻഡ്രോയിഡ് 13ൻ്റെ ക്ലീൻ വേർഷൻ ആണ് പ്രവർത്തിപ്പിക്കുന്നത്.

4 ജിബി റാമും 128 ജിബി വരെ UFS 2.2 സ്റ്റോറേജും ജോടിയാക്കിയ UNISOC T750 ചിപ്‌സെറ്റാണ് ലാവ യുവ 5 ജി നൽകുന്നത്. കൂടാതെ, 4 ജിബ വരെ ഉപയോഗിക്കാത്ത സ്റ്റോറേജ് വെർച്വൽ റാം ആയി ഉപയോഗിക്കാം. 18W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ഉള്ള 5,000 mAh ബാറ്ററിയാണ് ഫോൺ പായ്ക്ക് ചെയ്യുന്നത്.

ഒപ്‌റ്റിക്‌സിനായി, 50 എംപി പ്രൈമറി സെൻസറും 2എംപി സെക്കൻഡറി സെൻസറും ഉള്ള ഡ്യുവൽ എഐ റിയർ ക്യാമറ സജ്ജീകരണമാണ് ലാവ യുവ 5 ജിയിൽ അവതരിപ്പിക്കുന്നത്. ഫ്രണ്ടിൽ, ലാവ യുവ 5ജി 8 എംപി സെൽഫി ക്യാമറയാണ് നൽകിയിരിക്കുന്നത്. ഫെയ്‌സ് അൺലോക്കും സൈഡ് മൗണ്ടഡ് ഫിംഗർപ്രിൻ്റ് സെൻസറും യുവ 5ജിയുടെ സവിശേഷതകളാണ്. കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 4ജി, 5ജി, ബ്ലൂടൂത്ത് 5.0, വൈഫൈ 5, 3.5mm ഓഡിയോ ജാക്ക് എന്നിവയും ഉൾപ്പെടുന്നു.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ഫോൺ ലോഞ്ചുകൾ എന്നിവ എല്ലാം അറിയാൻ gizbot മലയാളം പേജ് നിരന്തരം ഫോളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.

Best Mobiles in India

English summary
Lava Yuva 5G is all set to go on sale in India for the first time. The Lava Yuva 5G debuted in India in May as a budget 5G smartphone. The Lava Yuva 5G will go on sale for the first time in India today at 12 PM via Amazon. The Lava Yuva 5G in India is priced at Rs 9,499 for the base 4GB / 64GB model.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X