Home
Mobile

ആഹാ അ‌ർമാദം ആർക്കും ആവേശം! ആഘോഷ പ്രകമ്പനവുമായി ലാവ യുവ 5G എത്തി, വില 9499 രൂപ

യുവതീയുവാക്കളുടെ ഇഷ്ട സ്മാർട്ട്ഫോൺ​ മോഡലായി മാറാൻ ലക്ഷ്യമിട്ടുകൊണ്ട് ലാവ തങ്ങളുടെ ഏറ്റവും പുതിയ ബജറ്റ് 5ജി സ്മാർട്ട്ഫോൺ ലാവ യുവ 5ജി (Lava Yuva 5G) ഇന്ത്യയിൽ ലോഞ്ച് ചെയ്തു. മറ്റ് ലാവ സ്മാർട്ട്ഫോണുകളെ പോലെ തന്നെ കുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകൾ നൽകുന്ന ലാവ മാജിക് ഇവിടെയും ആവർത്തിച്ചിട്ടുണ്ട് എന്നാണ് കമ്പനിയുടെ വിശദീകരണങ്ങളിൽ നിന്ന് മനസിലാക്കാൻ സാധിക്കുന്നത്. യുവ തലമുറയെ ലക്ഷ്യമിട്ട് എത്തുന്ന ഈ സ്മാർട്ട്ഫോണിന്റെ പേരിൽ യുവ എന്ന് ഉണ്ടെങ്കിലും ഇത് യൂത്തിന് മാത്രമല്ല, മാതാപിതാക്കൾക്കും കുറഞ്ഞ വിലയിൽ നല്ലൊരു സ്മാർട്ട്ഫോൺ ആഗ്രഹിക്കുന്ന എല്ലാവർക്കും വേണ്ടിയുള്ളതാണ്.

5G നെറ്റ്‌വർക്ക് പിന്തുണയോടെ ബജറ്റ് വിലയിൽ എത്തുന്നു എന്നതാണ് ലാവ യുവ 5ജി ഫോണിന്റെ പ്രത്യേകത. മികച്ച ഫീച്ചറുകൾ മാത്രമല്ല, ലുക്കിലും ലാവ യുവ 5ജി ആളുകളെ ​കൈയിലെടുക്കും. പ്രീമിയം ഡി​​സൈനാണ് കമ്പനി ഇതിന് നൽകിയിരിക്കുന്നത്. രണ്ട് സ്റ്റോറേജ് ഓപ്ഷനുകളിലാണ് ഈ ഫോൺ ലഭ്യമാകുക.

ആഹാ അ‌ർമാദം ആർക്കും ആവേശം!  ആഘോഷ പ്രകമ്പനവുമായി ലാവ യുവ 5G എത്തി

മികച്ച പെർഫോമൻസിനായി യൂണിസോക് T750 ചിപ്‌സെറ്റ്, 90Hz ഡിസ്‌പ്ലേ, 50MP പ്രൈമറി ക്യാമറ സെൻസർ, 18W ഫാസ്റ്റ് ചാർജിംഗ് പിന്തുണ എന്നിവയുമായാണ് ലാവ യുവ 5ജി ഹാൻഡ്‌സെറ്റ് വരുന്നത്. കൂടാതെ 'ഫ്രീ സർവീസ് അറ്റ് ഹോം' സൗകര്യവും കിട്ടും. വാറൻ്റി കാലയളവിനുള്ളിൽ, ഏതെങ്കിലും സേവനം ആവശ്യമായി വന്നാൽ ടെക്നീഷ്യന്മാരുടെ​ സേവനം വീട്ടിൽ ലഭ്യമാകും എന്നർഥം.

ലാവയുടെ യുവ 5Gയുടെ പ്രധാന ഫീച്ചറുകൾ: 90Hz റിഫ്രഷ് റേറ്റ്, 2.5D കർവ്ഡ് സ്‌ക്രീൻ, 1600 X 720 പിക്‌സൽ റെസലൂഷൻ എന്നിവയുള്ള 6.52 ഇഞ്ച് HD+ ഡിസ്‌പ്ലേയാണ് ലാവ യുവ 5ജിയിൽ ഉള്ളത്. യൂണിസോക് T750 ചിപ്‌സെറ്റാണ് ലാവ 5ജിക്ക് കരുത്തേകുന്നത്. 128GB വരെ UFS 2.2 സ്റ്റോറേജ് സൗകര്യമാണ് ഇതിലുള്ളത്.

ആഹാ അ‌ർമാദം ആർക്കും ആവേശം!  ആഘോഷ പ്രകമ്പനവുമായി ലാവ യുവ 5G എത്തി

4ജിബി റാമിന് പുറമേ 4GB വെർച്വൽ റാം സൗകര്യവും ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്. പരസ്യങ്ങളോ അനാവശ്യമായി പ്രീ-ഇൻസ്റ്റാൾ ചെയ്‌ത ആപ്പുകളോ ഇല്ലാതെ സ്‌മാർട്ട്‌ഫോൺ ക്ലീൻ ആൻഡ്രോയിഡ് 13-ൽ ആണ് ഈ ഫോൺ എത്തുന്നത്. രണ്ട് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ആൻഡ്രോയിഡ് 14 അപ്‌ഗ്രേഡും ലാവ ഉറപ്പ് നൽകുന്നുണ്ട്.

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ലാവ യുവ 5ജിയിൽ ഒരുക്കിയിരിക്കുന്നത്. അ‌തിൽ 50എംപി എഐ മെയിൻ ക്യാമറയും 2എംപി സെക്കൻഡറി ലെൻസുമാണ് ഉള്ളത്. സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി 8എംപി ഫ്രണ്ട് ക്യാമറയും ഇതിൽ നൽകിയിട്ടുണ്ട്. സ്ലോ മോഷൻ, ടൈംലാപ്‌സ്, മോഷൻ ഫോട്ടോ, അൾട്രാ റെസല്യൂഷൻ തുടങ്ങിയ ഫീച്ചറുകളും ഇതോടൊപ്പം ഒരുക്കിയിട്ടുണ്ട്.

5G, 4G LTE, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് 5.0, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് ലാവ യുവ 5ജിയിലെ പ്രധാന കണക്റ്റിവിറ്റി ഓപ്ഷനുകൾ. 18W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5000mAh ബാറ്ററിയാണ് ലാവ യുവ 5G പായ്ക്ക് ചെയ്യുന്നത്. ഈ ഫോൺ 0-100 ശതമാനം ചാർജ് ചെയ്യാൻ 133 മിനിറ്റ് എടുക്കുമെന്ന് ലാവ പറയുന്നു.

ആഹാ അ‌ർമാദം ആർക്കും ആവേശം!  ആഘോഷ പ്രകമ്പനവുമായി ലാവ യുവ 5G എത്തി

വിലയും ലഭ്യതയും: ഇന്ത്യയിൽ ലാവ യുവ 5ജിയുടെ 4GB/64GB അ‌ടിസ്ഥാന മോഡലിന് 9,499 രൂപയും 4GB/128GB വേരിയൻ്റിന് 9,999 രൂപയുമാണ് വില. ആമസോൺ, ലാവ ഇ-സ്റ്റോർ, ലാവ റീട്ടെയിൽ നെറ്റ്‌വർക്ക് എന്നിവ വഴി ജൂൺ 5 മുതൽ ഇത് വിൽപ്പനയ്‌ക്കെത്തും. ഈ ഹാൻഡ്‌സെറ്റിന് ഒരു വർഷത്തെ വാറൻ്റിയും ആക്‌സസറികൾക്ക് ആറ് മാസത്തെ വാറൻ്റിയും ലഭ്യമാണ്.

More from GizBot

Best Mobiles in India

English summary
Lava's latest model Lava Yuva 5G has been launched in India. Lava Yuva 5G has been designed to deliver superior speed and performance targeting the youth market. The Lava Yuva 5G is priced at Rs 9,499 for the 4GB/64GB base model and Rs 9,999 for the 4GB/128GB variant. It will go on sale from June 5 through Amazon, Lava e-store and Lava retail network.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X