Home
Mobile

കൊമ്പന്മാർക്കിടയിലെ കുട്ടിക്കൊമ്പൻ! ലാവ യുവ സ്റ്റാർ 2 എത്തി; വെറും 6499 രൂപ വിലയിൽ വാങ്ങാം

വമ്പൻ ബ്രാൻഡുകളുടെ കിടിലൻ സ്മാർട്ട്ഫോണുകൾ വിപണിയിലേക്ക് ഒഴുകുന്നതിനിടെ ഇന്ത്യൻ ബ്രാൻഡായ ലാവ തങ്ങളുടെ ബജറ്റ് സ്മാർട്ട്ഫോൺ ആരാധകർക്കായി ഒരു പുതിയ സ്മാർട്ട്ഫോൺ ഇന്ത്യയിൽ അ‌വതരിപ്പിച്ചിരിക്കുന്നു. ലാവയുടെ യുവ സീരീസിൽ എത്തിയിരിക്കുന്ന ഈ പുതിയ സ്മാർട്ട്ഫോണിന്റെ പേര് ലാവ യുവ സ്റ്റാർ 2 (Lava Yuva Star 2) എന്നാണ്. വെറും 6500 രൂപയിൽ താഴെ വിലയിൽ വാങ്ങാം എന്നതാണ് ഈ സ്മാർട്ട്ഫോണിന്റെ പ്രത്യേകത. കഴിഞ്ഞ വർഷത്തെ യുവ സ്റ്റാറിന്റെ പിൻഗാമിയായിട്ടാണ് ലാവ ഈ ബജറ്റ് സ്മാർട്ട്ഫോൺ പുറത്തിറക്കിയിരിക്കുന്നത്.

ഫീച്ചർ ഫോണുകൾ പോലും 3000- 4000 രൂപ വിലയിൽ പുറത്തിറങ്ങുന്ന ഈ കാലഘട്ടത്തിൽ വെറും 6500 രൂപയിൽ താഴെ വിലയ്ക്ക് ഒരു സ്മാർട്ട്ഫോൺ സ്വന്തമാക്കാം എന്നതാണ് സ്മാർട്ട്ഫോൺ ആരാധകർക്ക് മുന്നിൽ ലാവ യുവ സ്റ്റാർ 2 സ്മാർട്ട്ഫോണിലൂടെ ലാവ മുന്നോട്ട് വയ്ക്കുന്ന സന്ദേശം.

കൊമ്പന്മാർക്കിടയിലെ കുട്ടിക്കൊമ്പൻ! ലാവ യുവ സ്റ്റാർ 2 എത്തി

ഒരു സ്മാർട്ട്ഫോണിലേക്ക് മാറണം എന്ന് ആഗ്രഹിക്കുന്നവർക്ക് കുറഞ്ഞ വിലയിൽ ആ ആഗ്രഹം നിറവേറ്റാനുള്ള മാർഗമായി ലാവ ഈ യുവ സ്റ്റാർ 2 മോഡലിനെ കാണുന്നു. ഇത്ര വിലക്കുറവിൽ എത്തുന്ന ഈ ലാവ ഫോൺ ഒരു 4ജി സ്മാർട്ട്ഫോൺ ആണ് എന്ന് അ‌റിയുക. 5ജി ഫോൺ വേണം എന്ന് നിർബന്ധമില്ലാത്തവർക്ക് ഈ പുതിയ ഓപ്ഷൻ പരിഗണിക്കാവുന്നതാണ്.

ലാവ യുവ സ്റ്റാർ 2 ന്റെ പ്രധാന ഫീച്ചറുകൾ: 6.75 ഇഞ്ച് (720 x 1600 പിക്സലുകൾ) HD+ LCD സ്ക്രീൻ ആണ് ഇതിനുള്ളത്. 60Hz റിഫ്രഷ് റേറ്റ്, 2.5D ഗ്ലാസ് എന്നിവയും ഇതിനുണ്ട്. ഒക്ടാ-കോർ UNISOC പ്രൊസസർ ആണ് ഈ ബജറ്റ് സ്മാർട്ട്ഫോണിന്റെ കരുത്ത്.

4GB റാം, 4GB വെർച്വൽ റാം, 64GB ഇന്റേണൽ സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് വികസിപ്പിക്കാനുള്ള സൗകര്യം എന്നിവ ഈ ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. ആൻഡ്രോയിഡ് 14 ഗോ എഡിഷനിലാണ് ഇതിന്റെ പ്രവർത്തനം. ബജറ്റ് വിലയിലാണ് എത്തുന്നത് എങ്കിലും ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം ഇതിൽ ഒരുക്കിയിട്ടുണ്ട്.

13MP മെയിൻ ക്യാമറ, സെക്കൻഡറി AI ക്യാമറ, LED ഫ്ലാഷ് എന്നിവ അ‌ടങ്ങുന്നതാണ് ലാവ യുവ സ്റ്റാർ 2 സ്മാർട്ട്ഫോണിലെ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 5MP ഫ്രണ്ട് ക്യാമറയാണ് ഇതിൽ ഒരുക്കിയിരിക്കുന്നത്. സുരക്ഷയ്ക്കായി സൈഡ്- മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ നൽകിയിരിക്കുന്നു.

3.5mm ഓഡിയോ ജാക്ക്, FM റേഡിയോ, ബോട്ടം പോർട്ട്ഡ് സ്പീക്കർ, ഡസ്റ്റ് & വാട്ടർ റെസിസ്റ്റന്റ്, Dual4G VoLTE, Wi-Fi 802.11 ac, ബ്ലൂടൂത്ത് 4.2, GPS, USB ടൈപ്പ് C, 10W ചാർജിംഗുള്ള 5000mAh ബാറ്ററി എന്നിവയൊക്കെ ആണ് ലാവ യുവ സ്റ്റാർ 2ന്റെ മറ്റ് പ്രധാന ഫീച്ചറുകൾ.

വിലയും ലഭ്യതയും: ലാവ യുവ സ്റ്റാർ 2 സ്മാർട്ട്ഫോൺ 6,499 രൂപ പ്രാരംഭ വിലയിൽ ആണ് എത്തിയിരിക്കുന്നത്. ഇതിന് 1 വർഷത്തെ വാറണ്ടിയും ഫ്രീ സർവീസ് അ‌റ്റ് ഹോം സൗകര്യവും ലഭിക്കും. ഇന്ത്യയിലെ എല്ലാ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലും ഈ ഫോൺ ഇതിനകം വിൽപ്പനയ്ക്ക് എത്തിയിട്ടുണ്ട്. റേഡിയന്റ് ബ്ലാക്ക്, സ്പാർക്ലിംഗ് ഐവറി നിറങ്ങളിൽ ഇത് വാങ്ങാനാകും.

Best Mobiles in India

English summary
Lava Yuva Star 2 has been launched in India. The phone has been priced at Rs 6,499. It comes with a 1-year warranty and free service at home. The phone is already available across all retail outlets in India. It is available in Radiant Black and Sparkling Ivory colors.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X