6,000 എംഎഎച്ച് ബാറ്ററിയുള്ള ലാവ ഇസഡ് 2 മാക്‌സ് ഇന്ത്യയിൽ അവതരിപ്പിച്ചു: വിലയും, സവിശേഷതകളും

|

ഈ വർഷം ജനുവരിയിൽ പുറത്തിറക്കിയ വാനില ലാവ ഇസഡ് 2 ൻറെ പിൻഗാമിയായി ലാവ ഇസഡ് 2 മാക്‌സ് സ്മാർട്ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു. വിദ്യാർത്ഥികൾക്ക് അവരുടെ ഓൺലൈൻ ക്ലാസുകളിൽ സഹായിക്കുന്നതിന് ഇ-ലേണിംഗ് ലക്ഷ്യമാക്കിയിട്ടുള്ളതും അതിനായിത്തന്നെ ഒരു വലിയ ഡിസ്‌പ്ലേയും വലിയ ബാറ്ററിയും ഇതിൽ നൽകിയിട്ടുണ്ട്. ലാവ ഇസഡ് 2 മാക്‌സിന് മീഡിയടെക് SoC പ്രോസസറുമുണ്ട്, കൂടാതെ 4 ജി വോൾട്ട് സപ്പോർട്ടും ലഭിക്കുന്നു. ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പും സെൽഫി ഷൂട്ടർ നോട്ടും ഇതിലുണ്ട്. 6,000 എംഎഎച്ച് ബാറ്ററിയുള്ള ഈ ഫോൺ ആൻഡ്രോയിഡ് 10 (ഗോ എഡിഷൻ) ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നു.

ലാവ ഇസഡ് 2 മാക്‌സ് ഇന്ത്യയിൽ നൽകിയേക്കാവുന്ന വില

ലാവ ഇസഡ് 2 മാക്‌സ് ഇന്ത്യയിൽ നൽകിയേക്കാവുന്ന വില

2 ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള സിംഗിൾ കോൺഫിഗറേഷനിൽ 7,799 രൂപയ്ക്ക് ലാവ ഇസഡ് 2 മാക്‌സ് ഇന്ത്യയിൽ വരുന്നു. ഇത് സ്ട്രോക്ക്ഡ് ബ്ലൂ, സ്ട്രോക്ക്ഡ് സിയാൻ കളർ ഓപ്ഷൻ എന്നിവയിൽ ലഭ്യമാണ്. ഈ രണ്ട് സ്മാർട്ഫോണുകൾക്കും പിന്നിൽ ഒരു പാറ്റേൺ വരുന്നു. ലാവ വെബ്‌സൈറ്റ്, ആമസോൺ, ഫ്ലിപ്കാർട്ട് എന്നിവ വഴി ലാവ ഇസഡ് 2 മാക്സ് നിങ്ങൾക്കും സ്വന്തമാക്കാവുന്നതാണ്.

റിയൽമി നാർസോ 30 പ്രോ ഫ്ലിപ്പ്കാർട്ടിലൂടെ 2,000 രൂപ കിഴിവിൽ സ്വന്തമാക്കാംറിയൽമി നാർസോ 30 പ്രോ ഫ്ലിപ്പ്കാർട്ടിലൂടെ 2,000 രൂപ കിഴിവിൽ സ്വന്തമാക്കാം

ലാവ ഇസഡ് 2 മാക്‌സ് സ്മാർട്ഫോണിൻറെ സവിശേഷതകൾ

ലാവ ഇസഡ് 2 മാക്‌സ് സ്മാർട്ഫോണിൻറെ സവിശേഷതകൾ

ഡ്യുവൽ നാനോ സിമ്മുള്ള ലാവ ഇസഡ് 2 മാക്‌സ് ആൻഡ്രോയിഡ് 10 (ഗോ എഡിഷൻ) ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നു. 7 ഇഞ്ച് എച്ച്ഡി + (720x1,640 പിക്‌സൽ) ഡിസ്‌പ്ലേ, 258 പിപി പിക്‌സൽ ഡെൻസിറ്റി, 20.5: 9 ആസ്പെക്റ്റ് റേഷിയോ, ഗോറില്ല ഗ്ലാസ് 3 സുരക്ഷാ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ സ്മാർട്ട്ഫോണിന് 2 ജിബി ഡിഡിആർ 4 എക്‌സ് റാമും 32 ജിബി സ്റ്റോറേജുമുള്ള ഒരു ക്വാഡ് കോർ മീഡിയടെക് ഹീലിയോ SoC പ്രോസസറാണ് കരുത്ത് പകരുന്നത്. മൈക്രോ എസ്ഡി കാർഡ് വഴി 256 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യുവാൻ സാധിക്കുന്നതാണ്. ഫോട്ടോകൾ പകർത്തുവാനും വീഡിയോകൾ റെക്കോർഡ് ചെയ്യുവാനുമായി 13 മെഗാപിക്സൽ പ്രൈമറി സെൻസറും എഫ് / 1.85 ലെൻസും 2 മെഗാപിക്സൽ സെക്കൻഡറി സെൻസറും ഉൾപ്പെടുന്ന ഡ്യുവൽ റിയർ ക്യാമറ സംവിധാനവും ലാവ ഇസഡ് 2 മാക്‌സിലുണ്ട്. മുൻവശത്ത്, എഫ് / 2.0 ലെൻസുള്ള 8 മെഗാപിക്സൽ സെൻസറുമുണ്ട്.

 6,000 എംഎഎച്ച് ബാറ്ററിയാണ് ലാവ ഇസഡ് 2 മാക്‌സിന്

ഈ ഫോണിൽ വൈ-ഫൈ, 4 ജി വോൾട്ട്, ബ്ലൂടൂത്ത് വി 5, ജിപിഎസ്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ കണക്റ്റിവിറ്റിക്കായി നൽകിയുണ്ട്. ഓൺ‌ബോർഡിലെ സെൻസറുകളിൽ ആക്‌സിലറോമീറ്റർ, പ്രോക്‌സിമിറ്റി സെൻസർ, ആംബിയന്റ് ലൈറ്റ് സെൻസർ എന്നിവ ഉൾപ്പെടുന്നു. 3 മണിക്കൂർ 47 മിനിറ്റിനുള്ളിൽ ചാർജ് ചെയ്യാൻ കഴിയുന്ന 6,000 എംഎഎച്ച് ബാറ്ററിയാണ് ലാവ ഇസഡ് 2 മാക്‌സിന് നൽകിയിരിക്കുന്നതെന്ന് ലാവ പറയുന്നു. മുഴുവനായി ബറൈറ്നെസ്സ് ഉപയോഗിച്ച് 9 മണിക്കൂർ 8 മിനിറ്റ് യൂട്യൂബ് വീഡിയോ പ്ലേബാക്ക് നൽകാൻ ഇതിന് കഴിയും. ഈ സ്മാർട്ഫോണിന് 174.7x78.6x9.05 മിലിമീറ്റർ അളവും 216 ഗ്രാം ഭാരവുമുണ്ട്.

ഐഫോണുകൾക്ക് ഡിസ്കൗണ്ട് ഓഫറുകളുമായി ഫ്ലിപ്കാർട്ട് ആപ്പിൾ ഡെയ്‌സ് മെയ് സെയിൽ 2021ഐഫോണുകൾക്ക് ഡിസ്കൗണ്ട് ഓഫറുകളുമായി ഫ്ലിപ്കാർട്ട് ആപ്പിൾ ഡെയ്‌സ് മെയ് സെയിൽ 2021

Best Mobiles in India

English summary
Last year, the OnePlus Bullets Wireless Z Bass Edition was released in two colors: Reverb Red and Bass Blue. Bold Black is a new color that has been applied to the current lineup. The keys, on the other hand, are still red.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X