ലെ-ഇക്കോ 1എസിന്‍റെ പ്രത്യേകതകള്‍..!!

Written By:

സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ നമ്മള്‍ അധികം കേട്ടിട്ടില്ലാത്തൊരു പേരാണ് ലെ-ഇക്കോ. ചൈനീസ് മൊബൈല്‍ നിര്‍മ്മാതാക്കളായ ലെ-ഇക്കോ ഏവരുടെയും ശ്രദ്ധ ആകര്‍ഷിച്ചത് തങ്ങളുടെ പുതിയ സ്മാര്‍ട്ട്‌ഫോണായ ലെ-ഇക്കോ 1എസിലൂടെയാണ്. നിരവധി പ്രീമിയം സ്മാര്‍ട്ട്‌ഫോണുകള്‍ നല്‍കുന്ന ഫീച്ചറുകള്‍ വെറും ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫോണിന്‍റെ വിലയില്‍ ഉപഭോക്താക്കള്‍ക്ക് നല്‍കിയാണ്‌ ലെ-ഇക്കോ 1എസ് ഓണ്‍ലൈന്‍ വിപണിയില്‍ തരംഗം സൃഷ്ട്ടിച്ചത്. ലെ-ഇക്കോയുടെ ഈ ഫ്ലാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണിന്‍റെ ചില പ്രത്യേകതകളിലേക്ക് നമുക്ക് കടക്കാം.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ലെ-ഇക്കോ 1എസിന്‍റെ പ്രത്യേകതകള്‍..!!

ചുരുക്കം ചില മൊബൈല്‍ ബ്രാന്റുകള്‍ മാത്രം അവകാശം പറയുന്ന യൂണിബോഡി മെറ്റല്‍ ഡിസൈനാണ് ലെഇക്കോയുടെ ലെ-1എസിലുള്ളത്.

ലെ-ഇക്കോ 1എസിന്‍റെ പ്രത്യേകതകള്‍..!!

ഉയര്‍ന്ന ഗുണമേന്മയുള്ള എയര്‍ക്രാഫ്റ്റ് ഗ്രേഡ് അലൂമിനിയത്താലാണ് ഈ ഫ്ലാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണിന്‍റെ ബോഡി നിര്‍മ്മിച്ചിരിക്കുന്നത്.

ലെ-ഇക്കോ 1എസിന്‍റെ പ്രത്യേകതകള്‍..!!

7.5എംഎം ഘനമുള്ള ലെ-1എസ് റെഡ്മി നോട്ട്3യെക്കാള്‍ 13% സ്ലിമ്മാണ്. കൂടാതെ ഐഫോണ്‍ 6എസ് പ്ലസിനെക്കാള്‍ വലിപ്പം കുറഞ്ഞതുമാണ് ഈ സ്മാര്‍ട്ട്‌ഫോണ്‍.

ലെ-ഇക്കോ 1എസിന്‍റെ പ്രത്യേകതകള്‍..!!

ഈ സ്മാര്‍ട്ട്‌ഫോണിലെ ഫ്ലോട്ടിംഗ് ഡിസ്പ്ലേ അബദ്ധത്തില്‍ താഴെ വീണാല്‍ സ്ക്രീന്‍ തകരാനുള്ള സാധ്യത 70% വരെ കുറയ്ക്കും.ഇതിന് പുറമേ കോര്‍ണിങ്ങ് ഗോറില്ല ഗ്ലാസ് 3യുടെ സംരക്ഷണവുമുണ്ട്.

ലെ-ഇക്കോ 1എസിന്‍റെ പ്രത്യേകതകള്‍..!!

വിപ്ലവാത്മകമായ ടൈപ്പ്-സി യുഎസ്ബിയും ഫാസ്റ്റ് ചാര്‍ജിംഗും ലെ-ഇക്കോ തങ്ങളുടെ ഈ ഫ്ലാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ക്വിക്ക് ചാര്‍ജിംഗ് ഫീച്ചറിലൂടെ വെറും 5മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 3.5മണിക്കൂര്‍ ഫോണ്‍ ഉപയോഗിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും.

ലെ-ഇക്കോ 1എസിന്‍റെ പ്രത്യേകതകള്‍..!!

പ്രീമിയം സ്മാര്‍ട്ട്‌ഫോണുകളുടെ സവിശേഷതകള്‍ ഉപഭോക്താക്കള്‍ക്ക് പ്രദാനം ചെയ്യുന്ന ഈ സ്മാര്‍ട്ട്‌ഫോണിലെ ലെ-ഇക്കോ 10,999രൂപയ്ക്കാണ് വിപണിയിലെത്തിക്കുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
LeEco 1S, the Superphone offers users the classic bezel-less design, full-floating Glass- all features that only high-priced flagship phones currently offer.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot