Home
Mobile

എന്നാപ്പിന്നെ അ‌ടുത്തകൊല്ലം വാങ്ങാം! ഐഫോൺ 16ൽ മികച്ച ബാറ്ററിയും ഡിസ്പ്ലേയും ഉണ്ടാകുമെന്ന് റിപ്പോർട്ട്

ഐഫോൺ 15 സീരീസ് ലോഞ്ചും പിന്നാലെ എത്തിയ വിവാദങ്ങളുമൊക്കെ ഒന്ന് തണുത്ത് വരികയാണ്. അ‌പ്പോഴേക്കും അ‌ടുത്ത ഐഫോൺ സീരീസിനെപ്പറ്റിയുള്ള ചർച്ചകളും റിപ്പോർട്ടുകളും വന്നുതുടങ്ങിയിരിക്കുന്നു. അ‌ടുത്ത വർഷം ഇറങ്ങാൻ പോകുന്ന ഐഫോൺ 16 (iPhone 16) നെ ചുറ്റിപ്പറ്റിയുള്ള ലീക്ക് റിപ്പോർട്ടുകളാണ് ഇതിനകം ഓൺലൈനിൽ പ്രത്യക്ഷപ്പെട്ട് തുടങ്ങിയിരിക്കുന്നത്.

അ‌ടുത്ത വർഷം ഇറങ്ങാൻ പോകുന്ന ഐഫോൺ 16 ൽ നിലവിലുള്ള ചില ഐഫോണുകളിലുള്ളതിനെക്കാൾ മികച്ച ഡിസ്പ്ലേയും ബാറ്ററിയും ഉണ്ടാകും എന്നാണ് ഈ ലീക്ക് റിപ്പോർട്ടുകളുടെ ചുരുക്കം. അ‌ടിസ്ഥാന മോഡലുകൾക്ക് സ്റ്റാർ​ൻഡേർഡ് ​സൈസ് തന്നെയായിരിക്കുമെന്നും എന്നാൽ പ്രോ ​മോഡലുകൾക്ക് അ‌ൽപ്പം വലിയ പാനൽ ലഭിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

ഐഫോൺ 16ൽ മികച്ച ബാറ്ററിയും ഡിസ്പ്ലേയും ഉണ്ടാകുമെന്ന് റിപ്പോർട്ട്

ആപ്പിളിന്റെ വിതരണ ശൃംഖലയുടെ ഉള്ളിലുള്ളവരിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ പ്രകാരം, അ‌ടുത്ത വർഷം വരാൻ പോകുന്ന ഐഫോൺ 16 ന് 6.12 ഇഞ്ചും ഐഫോൺ 16 പ്ലസിന് 6.69 ഇഞ്ചും വലിപ്പമുള്ള ഡിസ്‌പ്ലേകൾ ഉണ്ടായിരിക്കാമെന്ന് നേവർ എന്ന ദക്ഷിണ കൊറിയൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

ഈ വലുപ്പങ്ങൾ സാധാരണ ഐഫോൺ 15 മോഡലുകൾക്ക് സമാനമായിരിക്കാം, എന്നാൽ ചെറിയ ചില വ്യത്യാസങ്ങൾ ഉണ്ടാകും എന്നും റിപ്പോർട്ടുണ്ട്. അ‌തേസമയം, പ്രോ മോഡലുകളിൽ കൂടുതൽ കാര്യമായ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നു. ഐഫോൺ 16 പ്രോയ്ക്ക് 6.27 ഇഞ്ച് എൽടിപിഒ ഡിസ്‌പ്ലേ ഉണ്ടായിരിക്കുമെന്ന് ലീക്ക് റിപ്പോർട്ടുകൾ അ‌വകാശപ്പെടുന്നു.

ഐഫോൺ 16ൽ മികച്ച ബാറ്ററിയും ഡിസ്പ്ലേയും ഉണ്ടാകുമെന്ന് റിപ്പോർട്ട്

അതേപോലെ തന്നെ പ്രോ മാക്‌സിന് ( അൾട്ര ) 6.86 ഇഞ്ച് എൽടിപിഒ സ്‌ക്രീൻ ഉണ്ടായിരിക്കാം. ഏറ്റവും പുതിയ മോഡലുകളുമായി താരതമ്യപ്പെടുത്തുമ്പോൾ, ഐഫോൺ 15 പ്രോയ്ക്ക് 6.1 ഇഞ്ച് സ്‌ക്രീനും ഐഫോൺ 15 പ്രോ മാക്‌സിന് 6.7 ഇഞ്ച് പാനലും ഉണ്ടായിരുന്നു.

ലീക്ക് റിപ്പോർട്ട് പ്രകാരം ഐഫോൺ 16 പ്രോ മാക്‌സ് സ്‌ക്രീനിന്റെ വലുപ്പം അസാധാരണമാംവിധം വലുതാണ്. ഇത് എത്രമാത്രം സത്യമാകും എന്നത് കണ്ടറിയണം. ട്വിറ്ററിലെ (ഇപ്പോൾ എക്സ്) Kosutami San എന്ന ടിപ്സ്റ്ററാണ് വരാൻ പോകുന്ന ഐഫോൺ 16 പ്രോയുടെ ബാറ്ററി സംബന്ധിച്ച ലീക്ക് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.

ഐഫോൺ 16 പ്രോ ബാറ്ററിയുടെ പ്രോട്ടോടൈപ്പ് ഫോട്ടോകൾ ടിപ്സ്റ്റർ പുറത്തുവിട്ടു. ഈ ചിത്രങ്ങൾ ഫ്രോസ്റ്റഡ് മെറ്റാലിക് ഷെല്ലും മുൻഗാമിയേക്കാൾ ഏകദേശം 2.5 ശതമാനം വലിപ്പമുള്ള ബാറ്ററിയും കാണിക്കുന്നു. ഈ ലീക്ക് റിപ്പോർട്ട് ശരിയാണെങ്കിൽ, ഐഫോൺ 16 പ്രോ മോഡലുകൾ ബാറ്ററികൾക്കായി ബ്ലാക്ക് ഫോയിൽ കെയ്‌സിംഗിൽ നിന്ന് മെറ്റാലിക് കേസിലേക്ക് മാറിയേക്കാം.

ഐഫോൺ 16ൽ മികച്ച ബാറ്ററിയും ഡിസ്പ്ലേയും ഉണ്ടാകുമെന്ന് റിപ്പോർട്ട്

ഭാരം അ‌ധികം വർധിക്കാതെ തന്നെ തെർമൽ എഫിഷ്യൻസി മെച്ചപ്പെടുത്താൻ ഈ കെയ്‌സ് മാറ്റം സഹായിക്കും. സീരീസ് 7 മുതൽ ആരംഭിക്കുന്ന സമീപകാല ആപ്പിൾ വാച്ചുകളിൽ ഇതിനകം ഈ മാറ്റം ഉണ്ടായിട്ടുണ്ട്. തെർമൽ മാനേജ്‌മെന്റിനായി ഐഫോൺ 16 സീരീസിലെ എല്ലാ മോഡലുകളിലും ഗ്രാഫീൻ ഹീറ്റ് സിങ്കുകൾ ഉൾപ്പെടുത്തുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഗ്രാഫീൻ ഹീറ്റ് സിങ്കുകൾക്ക് ഉയർന്ന താപ ചാലകത ഗുണങ്ങളുണ്ട്, ഇത് വരാനിരിക്കുന്ന ഐഫോണുകളിൽ താപത്തിന്റെ വ്യാപനം മെച്ചപ്പെടുത്തും. പുതിയ സ്മാർട്ട്ഫോൺ സീരീസ് പുറത്തിറക്കുമ്പോൾ, മുൻ മോഡലുകളെ അ‌പേക്ഷിച്ച് കാര്യമായ മെച്ചപ്പെടുത്തലുകൾ ഉറപ്പായും ഉണ്ടാകേണ്ടതുണ്ട്. ആ നിലയ്ക്ക് ബാറ്ററിയും ഡിസ്പ്ലേയും മെച്ചപ്പെടുത്താനുള്ള നീക്കങ്ങൾ ആപ്പിളിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുണ്ട് എന്ന് ഈ രണ്ട് ലീക്ക് റിപ്പോർട്ടുകളും പ്രതീക്ഷപകരുന്നു.

More from GizBot

Best Mobiles in India

English summary
The upcoming iPhone 16 will have a better display and battery than some of the current iPhones. According to sources inside Apple's supply chain, next year's iPhone 16 could have displays measuring 6.12 inches and the iPhone 16 Plus 6.69 inches, reports South Korean media outlet Naver.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X