Home
Mobile

IFA 2017ൽ സോണി പുതിയ എക്‌സ്പീരിയ X സ്മാർട്ഫോൺ പുറത്തിറക്കുമെന്ന് വാർത്തകൾ

സോണിയുടെ പുതിയ എക്‌സ്പീരിയ X സ്മാർട്ഫോൺ IFA 2017ൽ പുറത്തിറങ്ങുമെന്ന് അഭ്യൂഹങ്ങൾ.

By Midhun Mohan

കഴിഞ്ഞ IFA 2016ലാണ് സോണി അവരുടെ എക്‌സ്പീരിയ XZ, എക്‌സ്പീരിയ X കോംപാക്ട് ഇനി ഫോണുകൾ പുറത്തിറക്കിയത്. IFA 2017ലും ഈ പതിവ് ആവർത്തിക്കുമെന്നാണ് അഭ്യൂഹങ്ങൾ. റിപ്പോർട്ടുകൾ അനുസരിച്ചു പുതിയ എക്‌സ്പീരിയ X സ്മാർട്ഫോൺ ആണ് ഈ വർഷം പുറത്തിറങ്ങാൻ പോകുന്നത്.

IFA 2017ൽ സോണി പുതിയ എക്‌സ്പീരിയ X സ്മാർട്ഫോൺ പുറത്തിറക്കുമെന്ന് വാർത്

എക്‌സ്പീരിയ XZ ഫോണിന്റെ പിന്മുറക്കാരനാകും ഈ പുതിയ എക്‌സ്പീരിയ ഫോൺ എന്നാണ് കരുതുന്നത്. സ്ലാഷ്ലീക്സ് വെബ്സൈറ്റിൽ ഈ പുതിയ ഫോണിന്റെ ചിത്രങ്ങൾ കൊടുത്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ലെങ്കിലും ഫോണിന്റെ നിറം കറുപ്പാണെന്നു ചിത്രങ്ങളിൽ നിന്ന് വ്യക്തമാണ്. എക്‌സ്പീരിയ XZ ഫോണിനോട് സാമ്യവും തോന്നിക്കുന്നു.

ഡിസ്‌പ്ലേയ്ക്കു ചുറ്റുമുള്ള ചെറിയ ബസലുകൾ പിന്മുറക്കാരോടുള്ള ഈ ഫോണിന്റെ സാദൃശ്യം വർദ്ധിപ്പിക്കുന്നു. 5.5 ഇഞ്ച് ഡിസ്പ്ലേ ആണ് പ്രതീക്ഷിക്കുന്നത് ഫോണിന്റെ വലതു മൂലയിൽ ചെറിയ ക്യാമറയും ചിത്രത്തിൽ കാണാം.

എക്‌സ്പീരിയ Xനെ കുറിച്ചുള്ള ഒരു വിവരവും സോണി ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാൽ കഴിഞ്ഞ വർഷം IFA 2016ലെ പതിവ് പിന്തുടർന്ന് ഇക്കുറിയും ഫോൺ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

More from GizBot

Best Mobiles in India

English summary
Sony's New Xperia X coming soon, suggests leak.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X