2സെക്കന്റില്‍ 70000 ലെഇക്കോ-1എസ് മൊബൈലുകള്‍..!!

Written By:

എണ്ണിയാലൊടുങ്ങാത്ത തരത്തിലാണ് സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയിലേക്ക് കുതിച്ച് കയറുന്നത്. പ്രത്യേകിച്ചും ബഡ്ജറ്റ് ഫോണുകളുടെ വിഭാഗത്തിലാണ് യഥാര്‍ത്ഥ മത്സരങ്ങള്‍ നടക്കുന്നത്. നിലവിലുള്ള ബഡ്ജറ്റ് ഫോണുകളുടെ പേരുകള്‍ വായിച്ചെടുക്കാന്‍ നേരം കുറച്ച് പോകും. ഇത്തരത്തിലുള്ള കടുത്ത മത്സരങ്ങള്‍ക്കിടയില്‍ 2 സെക്കന്റ് കൊണ്ട് 70000മൊബൈലുകള്‍ ഓണ്‍ലൈന്‍ വിപണിയിലൂടെ വിറ്റഴിച്ച് റെക്കോര്‍ഡ് സൃഷ്ട്ടിച്ചിരിക്കുകയാണ് ലെഇക്കോയെന്ന മൊബൈല്‍ നിര്‍മ്മാതാക്കള്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക് സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

2സെക്കന്റില്‍ 70000 ലെഇക്കോ-1എസ് മൊബൈലുകള്‍..!!

ചൈനീസ് മൊബൈല്‍ നിര്‍മ്മാതാക്കളാണ് ലെഇക്കോ.

2സെക്കന്റില്‍ 70000 ലെഇക്കോ-1എസ് മൊബൈലുകള്‍..?!

പ്രധാനമായും ലെഇക്കോയുടെ 2 മോഡലുകളാണ് ഇന്ത്യയില്‍ തരംഗം സൃഷ്ട്ടിച്ചത്: ലെഇക്കോ 1എസും ലെഇക്കോ മാക്സും.

2സെക്കന്റില്‍ 70000 ലെഇക്കോ-1എസ് മൊബൈലുകള്‍..?!

ഇത്രയും ഊഷ്മളമായ വരവേല്‍പ്പ് നല്‍കിയ ഉപഭോക്താകള്‍ക്ക് ലെഇക്കോ സിഒഒ അതുല്‍ ജെയിന്‍ നന്ദി പ്രകടിപ്പിക്കുകയും അതിനോടൊപ്പം ഈ നേട്ടത്തില്‍ തനിക്ക് അഭിമാനമുണ്ടെന്നും അദ്ദേഹം അറിയിച്ചു.

2സെക്കന്റില്‍ 70000 ലെഇക്കോ-1എസ് മൊബൈലുകള്‍..?!

പ്രീമിയം ഫോണുകളുടെ അനുഭൂതി പകരുന്ന മെറ്റാലിക് ബോഡിയാണ് ആദ്യ കാഴ്ചയിലെ ആകര്‍ഷണീയത.

2സെക്കന്റില്‍ 70000 ലെഇക്കോ-1എസ് മൊബൈലുകള്‍..?!

1920x1080റെസല്യൂഷനുള്ള 5.5ഇഞ്ച്‌ ഐപിഎസ് എച്ച്ഡി ഡിസ്പ്ലേയാണ് കമ്പനിയിതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

2സെക്കന്റില്‍ 70000 ലെഇക്കോ-1എസ് മൊബൈലുകള്‍..?!

ലോകത്തിലെ ആദ്യത്തെ 'മിറര്‍-ഫിനിഷ്' ഫിംഗര്‍പ്രിന്റ്‌ സെന്‍സറാണിതിലുള്ളത്. ചുരുക്കി പറഞ്ഞാല്‍ സെക്യൂരിറ്റിയ്ക്കൊപ്പം സൗന്ദര്യവും ആസ്വദിക്കാം.

2സെക്കന്റില്‍ 70000 ലെഇക്കോ-1എസ് മൊബൈലുകള്‍..?!

2.2ജിഹര്‍ട്ട്സ് 8കോര്‍ മീഡിയടെക് ഹീലിയോ എക്സ്10 പ്രോസസ്സറിനൊപ്പം 3ജിബി റാമുമാണിതിന് കരുത്ത് പകരുന്നത്. കൂടാതെ 32ജിബി ഇന്റേണല്‍ സ്റ്റോറേജുമുണ്ടിതില്‍.

2സെക്കന്റില്‍ 70000 ലെഇക്കോ-1എസ് മൊബൈലുകള്‍..?!

ഫേസ് ഡിറ്റകറ്റ് ഓട്ടോഫോക്കസ്, 4കെ വീഡിയോ റിക്കോര്‍ഡിംഗ് തുടങ്ങിയ പ്രത്യേകതകള്‍ അടങ്ങിയ 13എംപി പിന്‍ക്യാമറയും 8എംപി മുന്‍ക്യാമറയുമാണിതിലുള്ളത്.

2സെക്കന്റില്‍ 70000 ലെഇക്കോ-1എസ് മൊബൈലുകള്‍..?!

ഫാസ്റ്റ് ചാര്‍ജിംഗ് സവിശേഷത അടങ്ങിയ 3000എംഎഎച്ച് ബാറ്ററി നീണ്ട ബാക്ക്അപ്പ് നല്‍കുമെന്ന് പ്രതീക്ഷിക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
LeEco sells 70,000 phones in 2 seconds and creates 3 industry records.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot