പുതിയ സംഗീത അനുഭവവുമായി ലീഇക്കോ സൂപ്പര്‍ഫോണുകള്‍!
ലീമ്യൂസിക് ആപ്പിലൂടെ സൂപ്പര്‍ഫോണുകളിലൂടെ സംഗീതം അനുഭവിക്കാവുന്നതാണ്.
ഗ്ലോബര്‍ ഇന്റര്‍നെറ്റ് ടെക്‌നോളജി ലീഇക്കോ സ്മാര്‍ട്ട്‌ഫോണ്‍ അവരുടെ രണ്ടാം ജനറേഷന്‍ സൂപ്പര്‍ഫോണുകളായ ലീ 2, ലീ മാക്‌സ് 2 എന്നിവ വിപണില്‍ ഇറക്കി വന്‍ ആകര്‍ഷണം സൃഷ്ടിക്കുകയാണ്.

ഇപ്പോള്‍ ലീമ്യൂസിക് ആപ്പിലൂടെ ഈ സൂപ്പര്‍ഫോണുകളിലൂടെ സംഗീതം അനുഭവിക്കാവുന്നതാണ്.
ലീ ഇക്കോ സൂപ്പര്‍ഫോണ്‍ ഉപഭോക്താക്കള്‍ക്ക് OAT വഴി ഈ ആപ്പ് ലഭിക്കുന്നതാണ്.ഒക്ടോബര്‍ 20-ാം തീയതി മുതല്‍ തന്നെ ഇത് ദേശീയതലത്തില്‍ ആരംഭിച്ചു കഴിഞ്ഞു.

ഇതിലെ അംഗങ്ങള്‍ ഹങ്കാമ മ്യൂസിക് പ്രോ സബ്‌സ്‌ക്രിപ്ഷന്‍ ആസ്വദിക്കാനായി 99 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്യാം. അതിനു ശേഷം അടുത്ത 12 മാസം ഇത് സൗജന്യമായി ആസ്വദിക്കാന്‍ കഴിയുന്നതാണ്.
ഈ സബ്‌സക്രിപ്ഷനിലൂടെ ലീഇക്കോ സൂപ്പര്‍ഫോണ്‍ ഉപഭോക്താക്കള്‍ക്ക് 10 അന്താഷ്ട്ര ഭാഷകളില്‍ ആക്‌സസ് ലഭിക്കും, കൂടാതെ 2.5 മല്ല്യന്‍ പാട്ടുകള്‍ ഫുള്‍ എച്ച്ഡിയില്‍ അയിരിക്കും ലഭിക്കുന്നത്.

കൂടാതെ ലീഇക്കോ ഉപഭോക്താക്കള്‍ക്ക് പാട്ടുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും , പ്രീയപ്പെട്ട പാട്ടുകള്‍ കേള്‍ക്കാനും ഏത് സമയവും സാധിക്കുന്നതാണ്.
ഈ സവിശേഷത നിങ്ങള്‍ക്ക് ലഭിക്കണമെങ്കില്‍ 2ജി, 3ജി, അല്ലെങ്കില്‍ വൈഫൈ കണക്ഷന്‍ ഉണ്ടായിരിക്കണം.



Click it and Unblock the Notifications








