ലെനോവോയുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വരുന്നു

Posted By:

ലെനോവോയുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വരുന്നു

ഡെസ്‌ക്ടോപ്പ് കമ്പ്യൂട്ടറുകള്‍, ലാപ്‌ടോപ്പ് വിപണികളിലെ അതികായകനായ ലെനോവോ പുതിയ സാമാര്‍ട്ട്‌ഫോണുമായി എത്തുന്നു.  ആന്‍ഡ്രോയിഡ് 2.3 ജിഞ്ചര്‍ബ്രെഡ് ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ പുതിയ സ്മാര്‍ട്ട്‌ഫോണിന്റെ പേര് ലെനോവോ എ60 എന്നാണ്.

ഫീച്ചറുകള്‍:

 • 3.5 ഇഞ്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ

 • ഡ്യുവല്‍ സിം

 • 3.2 മെഗാപിക്‌സല്‍ ക്യാമറ

 • 320 x 480 പിക്‌സല്‍ ക്യാമറ റെസൊലൂഷന്‍

 • 650 മെഗാഹെര്‍ഡ്‌സ് പ്രോസസ്സര്‍

 • 2 ജിബി റാം

 • വൈഫൈ

 • ബില്‍ട്ട്-ഇന്‍ ജിപിഎസ്

 • യുഎസ്ബി 2.0 പോര്‍ട്ട്

 • ബ്ലൂടൂത്ത്

 • ജി-സെന്‍സര്‍

 • 116.5 എംഎം നീളം, 59.9 എംഎം വീതി, കട്ടി 13.2 എംഎം
മികച്ച ഡിസ്‌പ്ലേ റെസൊലൂഷനുള്ള 3.5 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍ ആണ് ഈ പുതിയ ലെനോവോ സ്മാര്‍ട്ട്‌ഫോണിന്.  ഡ്യുവല്‍ സിം സംവിധാനം ഉള്ളതുകൊണ്ട് രണ്ടു സ്മാര്‍ട്ട്‌ഫോണുകളുടെ ഗുണം ചെയ്യും ഈ പുതിയ ഹാന്‍ഡ്‌സെറ്റ്.  ആന്‍ഡ്രോയിഡിന്റെ 3.2 വേര്‍ഷനിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്.

3.2 മെഗാപിക്‌സല്‍ ക്യാമറയുള്ള ഈ സ്മാര്‍ട്ട്‌ഫോണിന്റെ പ്രോസസ്സര്‍ മികച്ച പ്രവര്‍ത്തനക്ഷമത ഉറപ്പാക്കുന്ന 650 മെഗാഹെര്‍ഡ്‌സ് ക്ലോക്ക് സ്പീഡുള്ളതാണ്.  2 ജിബി റാം കപ്പാസിറ്റിയും ഈ മൊബൈലിന് സ്വന്തം.  3.5 ജി എച്ച്എസ്ഡിപിഎ ടെക്‌നോളജി, 7.2 എംബിപിഎസ് വരെയുള്ള ഡൗണ്‍ലോഡിംഗ് സ്പീഡ് എന്നിവ മറ്റു സ്മാര്‍ട്ട്‌ഫോണുകളെ അപേക്ഷിച്ച് വെര്‍ച്വല്‍ വേള്‍ഡ് അനുഭവം മിച്ചതാക്കുന്നു.

വെള്ള, കറുപ്പ്, നീല, പര്‍പിള്‍ എന്നിങ്ങനെ നാലു വ്യത്യസ്ത നിറങ്ങളില്‍ ഈ പുതിയ ലെനോവോ സ്മാര്‍ട്ട്‌ഫോണ്‍ ലഭ്യമാണ്.  ബ്ലൂടൂത്ത്, യുഎസ്ബി, വൈഫൈ കണക്റ്റിവിറ്റികള്‍ മികച്ച ഡാറ്റ ഷെയറിംഗിനും, ട്രാന്‍ഡസ്ഫറിംഗിനും ഉള്ള അവസരം ഒരുക്കുന്നു.

എംപി3, എംപിഇജി4, എഎസി, ഡബ്ല്യുഎംഎ ഫയല്‍ ഫോര്‍മാറ്റുകള്‍ സപ്പോര്ട്ട് ചെയ്യുന്ന ഓഡിയോ, വീഡിയോ പ്ലെയറുകളാണ് ഈ സ്മാട്ട്‌ഫോണിലേത്.  എസ്എംഎസ്, എംഎംഎസ്, ഇമെയില്‍ മെസ്സേജിംഗ് സംവിധാനങ്ങള്‍ ഇതിലുണ്ട്.

ലെനോവോ എ60യുടെ വില പ്രഖ്യാപിക്കാനിരിക്കുന്നേയുള്ളൂ.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot