ഇന്ത്യയെ നിരാശയിലാക്കി, ലെനോവോ കെ800 ചൈനയില്‍ മാത്രം

Posted By:

ഇന്ത്യയെ നിരാശയിലാക്കി, ലെനോവോ കെ800 ചൈനയില്‍ മാത്രം

ഇത്തവണത്തെ കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയില്‍ ഏറെ ശ്രദ്ധ നേടിയ ഒരു സ്മാര്‍ട്ട്‌ഫോണ്‍ ആണ് ലെനോവോ കെ800.  ഈ ഹാന്‍ഡ്‌സെറ്റിനെ കുറിച്ചുള്ള ഏറ്റവും പുതിയ വാര്‍ത്ത, ഈ ഫോണ്‍ തല്‍ക്കാലം ചൈനയില്‍ മാത്രമേ ഇറങ്ങുകയുള്ളൂ എന്നതാണ്.

ലെനോവോ പെട്ടെന്ന് ഇങ്ങനെയൊരു തീരുമാനമെടുക്കാനുണ്ടായ കാരണം എന്തായിരിക്കും?  ഇതുവരെ ഇറങ്ങിയ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകളില്‍ ഏറ്റവും മികച്ചത് എന്ന വിശേഷണം വരെ സ്വന്തമായ ഈ ലെനോവോ സ്മാര്‍ട്ട്‌ഫോണ്‍ ചെനയില്‍ മാത്രമായി ഒതുക്കാന്‍ ലെനോവോ തീരുമാനിച്ചു എന്നത് വിചിത്രമായി തോന്നുന്നു.

ഇന്റലിന്റെ മെഡ്ഫീല്‍ഡ് പ്രോസസ്സറിന്റെ സപ്പോര്‍ട്ടുള്ള ഈ ഹാന്‍ഡ്‌സെറ്റിന്റെ പ്രവര്‍ത്തനക്ഷമത വളരെ ഉയര്‍ന്നതായിരിക്കും എന്നതില്‍ സംശയത്തിന് ഒരു സാധ്യതയും ഇല്ല.  സിഇഎസ് 2012ല്‍ ഈ ലെനോവോ ആന്‍ഡ്രോയിഡ് ഫോണിനു ലഭിച്ച ശ്രദ്ധ വളരെ വലുതായിരുന്നു.

ഫീച്ചറുകള്‍:

  • 4.5 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ

  • 720പി എച്ച്ഡി റെസൊലൂഷന്‍

  • 8 മെഗാപിക്‌സല്‍ ക്യാമറ

  • 1080പി എച്ച്ഡി വീഡിയോ സപ്പോര്‍ട്ട് ചെയ്യുന്ന പ്രത്യേക ഗ്രാഫിക്‌സ് കാര്‍ഡ്

  • 6 മണിക്കൂര്‍ എച്ച്ഡി വീഡിയോ പ്ലേബാക്ക്

  • 8 മണിക്കൂര്‍ 3ജി ടോക്ക് ടൈം

  • 45 മണിക്കൂര്‍ ഓഡിയോ പ്ലേബാക്ക്
ഈ സ്മാര്‍ട്ട്‌ഫോണിന്റെ ബാറ്ററി ബാക്ക് അപ്പ് ആരെയും അതിശയിപ്പിക്കും.  ഇത്രയും മികച്ച സ്മാര്‍ട്ട്‌ഫോണ്‍ ചൈനയില്‍ മാത്രമാക്കി ഒതുക്കരുതായിരുന്നു.  ഈ ഫോണിന് പകരം ഇതിനു സമാനമായ ഫീച്ചറുകളുള്ള പുതിയൊരു ഹാന്‍ഡ്‌സെറ്റ് എങ്കിലും പുറത്തിറങ്ങുമോ എന്നു കണ്ടറിയണം.

ഇപ്പോള്‍ ചൈനയില്‍ മാത്രമാണ് ഈ ലെനോവോ ഹാന്‍ഡ്‌സെറ്റ് ഇറങ്ങുകയെങ്കിലും, ചൈനയില്‍ നിന്നും ഈ സ്മാര്‍ട്ട്‌ഫോണിന് ലഭിക്കുന്ന സ്വീകരണം പരിശോധിച്ച് ഒരുപക്ഷേ ഭാവിയില്‍ ഇതി ഇന്ത്യയിലും ഇറക്കാനുള്ള സാധ്യത ലെനോവോ തള്ളിക്കളയുന്നില്ല.

ഇതിനേക്കാള്‍ മികച്ച ഫീച്ചറുകളുള്ള ഹാന്‍ഡ്‌സെറ്റുകള്‍, ഇതിലും ചെറിയ വിലയില്‍ ലഭിക്കുന്ന ചൈനീസ് വിപണിയില്‍ ഈ പുതിയ ലെനോവോ ഫോണ്‍ കാര്യമായ ചലനം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുക വയ്യ.  ഏതായാലും അധികം താമസിയാതെ ലെനോവോ കെ800 ഇന്ത്യിയിലെത്തും എന്നു തന്നെ പ്രതീക്ഷിക്കാം.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot