Home
Mobile

ക്വാൽകോം സ്‌നാപ്ഡ്രാഗൺ പ്രോസസറുമായി ലെനോവോ കെ 12, ലെനോവോ കെ 12 പ്രോ അവതരിപ്പിച്ചു: വില, സവിശേഷതകൾ

മോട്ടോ ഇ 7 പ്ലസ്, മോട്ടോ ജി 9 പവർ എന്നിവയുടെ റീബ്രാൻഡഡ് പതിപ്പുകളായി ലെനോവോ കെ 12, ലെനോവോ കെ 12 പ്രോ (Lenovo K12, Lenovo K12 Pro) എന്നിവ ചൈനയിൽ പുറത്തിറക്കി. ലെനോവോ കെ 12, ലെനോവോ കെ 12 പ്രോ എന്നിവയ്ക്ക് ഒക്ടാകോർ പ്രോസസ്സറുകളാണ് കരുത്തേകുന്നത്. സിംഗിൾ റാമിലും സ്റ്റോറേജ് കോൺഫിഗറേഷനുകളിലാണ് ഈ രണ്ട് ഹാൻഡ്സെറ്റുകളും വരുന്നത്. രണ്ട് ഫോണുകളും രണ്ട് കളർ ഓപ്ഷനുകളിലാണ് വിപണിയിൽ വരുന്നത്. മോട്ടോ ജി 9 പവറിന്റെ ഇന്ത്യൻ വേരിയന്റിൽ 128 ജിബി സ്റ്റോറേജും, ലെനോവോ കെ 12 പ്രോ 64 ജിബി സ്റ്റോറേജിലുമാണ് വരുന്നത്.

ലെനോവോ കെ 12, ലെനോവോ കെ 12 പ്രോ: വില

ലെനോവോ കെ 12, ലെനോവോ കെ 12 പ്രോ: വില

ലെനോവോ കെ 12 4 ജിബി + 64 ജിബി സ്റ്റോറേജ് വേരിയന്റ് സി‌എൻ‌വൈ 799 (ഏകദേശം 9,000 രൂപ) ആണ് വില വരുന്നത്. ഗ്രേഡിയന്റ് ബ്ലൂ, ഗ്രേഡിയന്റ് ഗ്രേ തുടങ്ങിയ കളർ ഓപ്ഷനുകളിൽ ഇത് വിപണിയിൽ വരുന്നു. ഈ ഫോണിന്റെ ലോഞ്ച് വില സി‌എൻ‌വൈ 699 (ഏകദേശം 7,900 രൂപ) ആണ്. 4 ജിബി + 64 ജിബി സ്റ്റോറേജ് വേരിയന്റിന് സി‌എൻ‌വൈ 999 (ഏകദേശം 11,300 രൂപ) വിലയുള്ള ലെനോവോ കെ 12 പ്രോ, പർപ്പിൾ, ഗ്രേ കളർ ഓപ്ഷനുകളിൽ ലഭ്യമാണ്. സി‌എൻ‌വൈ 899 (ഏകദേശം 10,100 രൂപ) ലോഞ്ച് വിലയിലാണ് ഈ ഫോൺ വിപണിയിൽ വരുന്നത്. ഈ രണ്ട് ഫോണുകളും ഡിസംബർ 12 മുതൽ വിൽപ്പനയ്‌ക്കെത്തും. പുതിയ ലെനോവോ ഫോണുകൾ എപ്പോൾ ഇന്ത്യയിലേക്ക് വരുമെന്ന കാര്യം ഇതുവരെ വ്യക്തമല്ല. മോട്ടോ ഇ 7 പ്ലസിൻറെ കോൺഫിഗറേഷൻ വരുന്ന ലെനോവോ കെ 12, മോട്ടോ ജി 9 പവർ എന്നിവയ്ക്ക് ഇന്ത്യയിൽ 9,499 രൂപയാണ് വില വരുന്നത്. ഇതിൻറെ 4 ജിബി + 128 ജിബി സ്റ്റോറേജ് കോൺഫിഗറേഷന് 11,999 രൂപയാണ് വില.

ലെനോവോ കെ 12 സവിശേഷതകൾ

ലെനോവോ കെ 12 സവിശേഷതകൾ

ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ലെനോവോ കെ 12 6.5 ഇഞ്ച് എച്ച്ഡി + (720x1,600 പിക്‌സൽ) മാക്‌സ് വിഷൻ ഡിസ്‌പ്ലേ 20:9 ആസ്പെക്റ്റ് റേഷിയോ വരുന്ന 269 പിപി പിക്‌സൽ ഡെൻസിറ്റിയുമാണ് വരുന്നത്. അഡ്രിനോ 610 ജിപിയുവും 4 ജിബി റാമുമായി ജോടിയാക്കിയ ഒക്ടാ-കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 460 SoC പ്രോസസറാണ് കരുത്ത് നൽകുന്നത്. എഫ് / 1.79 ലെൻസ് വരുന്ന 48 മെഗാപിക്സൽ പ്രൈമറി സെൻസറും എഫ് / 2.4 ലെൻസുള്ള 2 മെഗാപിക്സൽ സെക്കൻഡറി സെൻസറും ഉൾപ്പെടുന്ന ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പാണ് ലെനോവോ കെ 12 ഹാൻഡ്‌സെറ്റിന് വരുന്നത്. എഫ് / 2.2 ലെൻസുള്ള 8 മെഗാപിക്സൽ സെൽഫി ക്യാമറയും ഈ ഫോണിലുണ്ട്.

ലെനോവോ കെ 12

മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 512 ജിബി വരെ എക്സ്പാൻഡ് ചെയ്യുവാൻ കഴിയുന്ന 64 ജിബി ഓൺബോർഡ് സ്റ്റോറേജാണ് ലെനോവോ കെ 12 ന് ലഭിക്കുന്നത്. 4 ജി എൽടിഇ, വൈ-ഫൈ ബി / ജി / എൻ, ബ്ലൂടൂത്ത് 5.0, ജിപിഎസ് / എ-ജിപിഎസ്, മൈക്രോ-യുഎസ്ബി പോർട്ട്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവ ഫോണിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, പ്രോക്‌സിമിറ്റി സെൻസർ എന്നിവ ബോർഡിലെ സെൻസറുകളിൽ ഉൾപ്പെടുന്നു. ഈ ഫോണിന്റെ പിൻഭാഗത്ത് ഫിംഗർപ്രിന്റ് സെൻസറും ഉണ്ട്. 200 ഗ്രാം ഭാരം വരുന്ന ലെനോവോ കെ 12ന് 5,000 എംഎഎച്ച് ബാറ്ററിയുണ്ട്.

ലെനോവോ കെ 12 പ്രോ സവിശേഷതകൾ

ലെനോവോ കെ 12 പ്രോ സവിശേഷതകൾ

ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ലെനോവോ കെ 12 പ്രോയിൽ 20.5: 9 ആസ്പെക്റ്റ് റേഷിയോ വരുന്ന 6.8 ഇഞ്ച് എച്ച്ഡി + (720x1,640 പിക്‌സൽ) ഐപിഎസ് ഡിസ്‌പ്ലേയുണ്ട്. 4 ജിബി റാമിനൊപ്പം വരുന്ന ഒക്ടാ-കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 662 SoC പ്രോസസറാണ് ഈ ഹാൻഡ്‌സെറ്റിന് കരുത്ത് നൽകുന്നത്. എഫ് / 1.79 ലെൻസുള്ള 64 മെഗാപിക്സൽ പ്രൈമറി സെൻസർ, എഫ് / 2.4 മാക്രോ ലെൻസുള്ള 2 മെഗാപിക്സൽ സെക്കൻഡറി സെൻസർ, എഫ് / 2.4 ലെൻസുള്ള 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവ ഫോണിൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിൽ വരുന്നു. മുൻവശത്ത് സെൽഫികൾ പകർത്തുവാൻ 16 മെഗാപിക്സൽ ക്യാമറ ലെനോവോ കെ 12 പ്രോയിൽ വരുന്നു.

ലെനോവോ കെ 12 പ്രോ

മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 512 ജിബി വരെ എക്സ്പാൻഡ് ചെയ്യുവാൻ കഴിയുന്ന 64 ജിബി ഓൺബോർഡ് സ്റ്റോറേജാണ് ലെനോവോ കെ 12 പ്രോയിൽ വരുന്നത്. 4 ജി എൽടിഇ, വൈ-ഫൈ 802.11 എസി, ബ്ലൂടൂത്ത് 5.0, ജിപിഎസ് / എ-ജിപിഎസ്, എൻ‌എഫ്‌സി, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. പിന്നിൽ ഫിംഗർപ്രിന്റ് സെൻസറുമായാണ് ഫോൺ വരുന്നത്. 6,000 എംഎഎച്ച് ബാറ്ററി വരുന്ന ലെനോവോ കെ 12 പ്രോയ്ക്ക് 221 ഗ്രാം ഭാരമുണ്ട്.

More from GizBot

Best Mobiles in India

English summary
Lenovo K12 and Lenovo K12 Pro were released in China as Moto E7 Plus and Moto G9 Power rebranded models, respectively. Both the Lenovo K12 and the Lenovo K12 Pro come in single RAM and storage configurations and are powered by octa-core processors.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X