Home
Mobile

സ്‌നാപ്ഡ്രാഗൺ 662 SoC പ്രോസസറുമായി ലെനോവോ കെ 12 നോട്ട് അവതരിപ്പിച്ചു: വില, സവിശേഷതകൾ

ബജറ്റ് സ്മാർട്ട്‌ഫോണായി ലെനോവോ കെ 12 നോട്ട് (Lenovo K12 Note) സൗദി അറേബ്യയിൽ അവതരിപ്പിച്ചു. ഡിസ്‌പ്ലേയിലെ സെൽഫി ക്യാമറയ്‌ക്കായി ഒരു നോച്ചും ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുമായാണ് ഈ ഹാൻഡ്‌സെറ്റ് വിപണിയിൽ വരുന്നത്. രണ്ട് കളർ ഓപ്ഷനുകളും ഒരു റാം സ്റ്റോറേജ് കോൺഫിഗറേഷനിലുമായാണ് സ്മാർട്ട്ഫോൺ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഒക്ടാകോർ പ്രോസസറാണ് ലെനോവോ കെ 12 നോട്ടിന് മികച്ച പ്രവർത്തനക്ഷമത സാധ്യമാക്കുന്നത്, കൂടാതെ താരതമ്യേന കട്ടിയുള്ള ബെസലുകളുമുണ്ട്. എല്ലാ ബട്ടണുകളും ഫോണിന്റെ വലതുവശത്തായി നൽകിയിരിക്കുന്നു. ഫിംഗർപ്രിന്റ് സ്കാനർ സവിശേഷതയും കമ്പനി ഈ ഡിവൈസിന് പുറകിലായി നൽകിയിട്ടുണ്ട്.

ലെനോവോ കെ 12 നോട്ട്: വില

ലെനോവോ കെ 12 നോട്ട്: വില

4 ജിബി + 128 ജിബി ലെനോവോ കെ 12 നോട്ട് വേരിയന്റിന് എസ്എആർ 599 (ഏകദേശം 11,900 രൂപ) ആണ് വില വരുന്നത്. ഫോറസ്റ്റ് ഗ്രീൻ, സഫയർ ബ്ലൂ എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിലാണ് സ്മാർട്ട്ഫോൺ വിപണിയിൽ ലഭ്യമാക്കുന്നത്. ആക്‌സിയം ടെലികോം വെബ്‌സൈറ്റ് വഴി ഇത് നിലവിൽ സൗദി അറേബ്യയിൽ വിൽപ്പനയ്‌ക്കെത്തിച്ചിരിക്കുന്നു.

ലെനോവോ കെ 12 നോട്ട്: സവിശേഷതകൾ

ലെനോവോ കെ 12 നോട്ട്: സവിശേഷതകൾ

ഡ്യുവൽ നാനോ സിം വരുന്ന ലെനോവോ കെ 12 നോട്ട് ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ്‌ സിസ്റ്റത്തിൽ പ്രവർത്തിപ്പിക്കുന്നു. 6.5 ഇഞ്ച് എച്ച്ഡി + (720x1,600 പിക്‌സൽ) ഐപിഎസ് ടിഎഫ്ടി ഡിസ്‌പ്ലേ 20: 9 ആസ്പെക്ടറ്റ് റേഷിയോയും 87 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷ്യോയും ഉൾക്കൊള്ളുന്നു. ഒക്ടാ കോർ സ്‌നാപ്ഡ്രാഗൺ 662 SoC, അഡ്രിനോ 610 ജിപിയു എന്നിവയാണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത് ഉറപ്പാക്കുന്നത്.

ലെനോവോ കെ 12 നോട്ട്: ക്യാമറ സവിശേഷതകൾ

ലെനോവോ കെ 12 നോട്ട്: ക്യാമറ സവിശേഷതകൾ

ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ് വരുന്ന ലെനോവോ കെ 12 നോട്ടിൽ എഫ് / 1.7 ലെൻസുള്ള 48 മെഗാപിക്സൽ പ്രൈമറി സെൻസർ, എഫ് / 2.4 മാക്രോ ലെൻസുള്ള 2 മെഗാപിക്സൽ സെക്കൻഡറി സെൻസർ, എഫ് / 2.4 ലെൻസുള്ള 2 മെഗാപിക്സൽ ടെർഷ്യറി സെൻസർ എന്നിവ ഉൾപ്പെടുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി എഫ് / 2.2 ലെൻസ് വരുന്ന 8 മെഗാപിക്സൽ സെൻസറാണ് ഈ സ്മാർട്ട്ഫോണിൻറെ മുൻവശത്തായി നൽകിയിരിക്കുന്നത്.

സ്‌നാപ്ഡ്രാഗൺ 662 SoC പ്രോസസർ

മൈക്രോ എസ്ഡി കാർഡ് വഴി 512 ജിബി വരെ വികസിപ്പിക്കാവുന്ന 128 ജിബി ഓൺബോർഡ് സ്റ്റോറേജാണ് ലെനോവോ കെ 12 നോട്ടിൽ വരുന്നത്. 4 ജി, വൈ-ഫൈ, ബ്ലൂടൂത്ത് 5.0, എൻ‌എഫ്‌സി, ജി‌പി‌എസ്, യു‌എസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. 20W ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് ലെനോവോ ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 165.21x75.73x9.18 മില്ലിമീറ്റർ അളവിൽ ഈ ഡിവൈസിന് 200 ഗ്രാം ഭാരം വരുന്നു.

Best Mobiles in India

English summary
The Lenovo K12 Note was released as a budget-friendly smartphone in Saudi Arabia. It comes with a selfie camera notch on the display, and a rear triple camera setup. The phone comes with two colour choices, and only a single configuration for RAM and storage.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X