'ലെനോവോ കെ4 നോട്ട്': കഴിവുകളും കഴിവുകേടുകളും..!!

Written By:

'കില്ലര്‍ നോട്ട്' എന്ന വിശേഷണത്തോടെ ചൈനീസ്‌ മൊബൈല്‍ നിര്‍മ്മാതാക്കളായ ലെനോവോ വിപണിയിലെത്തിച്ച സ്മാര്‍ട്ട്‌ഫോണാണ് ലെനോവോ കെ4 നോട്ട്. കെ4 നോട്ടിന്‍റെ സവിശേഷതകള്‍ ഞങ്ങള്‍ നേരത്തെ തന്നെ നിങ്ങള്‍ക്ക് മുന്നിലെത്തിച്ചിരുന്നു. പക്ഷേ, ഒരാള്‍ക്ക് കഴിവ് മാത്രമല്ല കഴിവുകേടുകളുമുണ്ടാകുമല്ലോ. ഇവിടെ നമുക്ക് കെ4 നോട്ടിനെ കുറച്ചുകൂടി കീറിമുറിച്ച് പരീക്ഷിക്കാം.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

'ലെനോവോ കെ4 നോട്ട്': കഴിവുകളും കഴിവുകേടുകളും..!!

മിക്ക പ്രീമിയം ഫോണുകളിലും കാണുന്ന സെക്യൂരിറ്റി ഓപ്ഷനാണ് ഫിന്‍ഗര്‍പ്രിന്‍റ് സ്കാനര്‍. ലെനോവോ ഈ ഫീച്ചര്‍ കെ4 നോട്ടിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പിന്‍ക്യാമറയുടെ താഴെയായിട്ടാണ് ഫിന്‍ഗര്‍പ്രിന്‍റ് സ്കാനര്‍ ഘടിപ്പിച്ചിരിക്കുന്നത്.

'ലെനോവോ കെ4 നോട്ട്': കഴിവുകളും കഴിവുകേടുകളും..!!

ഈ സവിശേഷതയിലൂടെ സാധാരണ വീഡിയോകളും ഗെയിമുകളും 3ഡി അനുഭൂതിയില്‍ ആസ്വദിക്കാനാവുമെന്നാണ് ലെനോവോ അവകാശപ്പെടുന്നത്. പക്ഷേ, തീയറ്റര്‍മാക്സ് ഫീച്ചര്‍ ഉപയോഗിക്കാന്‍ വെര്‍ച്വല്‍ റിയാലിറ്റി ഹെഡ്സെറ്റ് കൂടിയേതീരൂ.

'ലെനോവോ കെ4 നോട്ട്': കഴിവുകളും കഴിവുകേടുകളും..!!

1.5വാട്ടിന്‍റെ രണ്ട് ഫ്രെന്‍ഡ്-ഫെയ്സിംഗ് സ്റ്റീരിയോ സ്പീക്കറുകളാണ് കെ4 നോട്ടിലുള്ളത്. ഈ സ്പീക്കറുകളിലൂടെ മികച്ച സൗണ്ട് ഔട്ട്‌പുട്ടാണ് നമുക്ക് ലഭിക്കുന്നത്.

'ലെനോവോ കെ4 നോട്ട്': കഴിവുകളും കഴിവുകേടുകളും..!!

കെ3 നോട്ടിലെ 2ജിബി റാമില്‍ നിന്ന് 3ജിബി റാമിലേക്ക് ഉയര്‍ന്നിരിക്കുകയാണ് കെ4 നോട്ട്. റാം കൂടുന്നതനുസരിച്ച് മൊബൈലിന്‍റെ പ്രവര്‍ത്തനം മെച്ചപെടുമെന്ന്‍ എടുത്ത് പറയേണ്ട കാര്യമില്ലല്ലോ.

'ലെനോവോ കെ4 നോട്ട്': കഴിവുകളും കഴിവുകേടുകളും..!!

10സെന്റിമീറ്റര്‍ ദൂരത്ത് നിന്നും രണ്ട് മൊബൈലുകളിലെ ഡാറ്റ അയയ്ക്കാനും, മള്‍ട്ടിപ്ലെയര്‍ ഗെയിമിംഗിനുമൊക്കെ സഹായകമാകുന്ന എന്‍എഫ്സി(നിയര്‍ ഫീല്‍ഡ് കമ്യൂണിക്കേഷന്‍)യാണ് കെ4 നോട്ടിന്‍റെ മറ്റൊരു സവിശേഷത.

'ലെനോവോ കെ4 നോട്ട്': കഴിവുകളും കഴിവുകേടുകളും..!!

ആന്‍ഡ്രോയിഡ്6.0യായ മാര്‍ഷ്മാലോ പ്രതീക്ഷിച്ചിരുന്ന നമ്മള്‍ക്ക് ലെനോവോ തന്നത് ആന്‍ഡ്രോയിഡ് ലോലിപോപ്പാണ്. അധികം വൈകാതെ മാര്‍ഷ്മാലോ അപ്ഡേറ്റ് കെ4 നോട്ടിന് കമ്പനി നല്‍കുമെന്ന് കരുതുന്നു.

'ലെനോവോ കെ4 നോട്ട്': കഴിവുകളും കഴിവുകേടുകളും..!!

സാധാരണഗതിയില്‍ വെബ് ബ്രൗസിംഗ് ചെയ്യുമ്പോള്‍ കുഴപ്പമൊന്നുമില്ലെങ്കിലും ഗെയിമിംഗ്, മള്‍ട്ടിടാസ്കിംഗ് തുടങ്ങിയ കാര്യങ്ങള്‍ ചെയ്താല്‍ കെ4 നോട്ട് അമിതമായി ചൂടാവും.

'ലെനോവോ കെ4 നോട്ട്': കഴിവുകളും കഴിവുകേടുകളും..!!

കെ4 നോട്ടില്‍ ലെനോവോ ചേര്‍ത്തിരിക്കുന്ന ഇന്‍ബില്‍റ്റ് ആപ്ലിക്കേഷനുകള്‍ ഫോണിന്‍റെ മെമ്മറിയെടുക്കുന്നതിനൊപ്പം അതിന്‍റെ പ്രവര്‍ത്തനക്ഷമത കുറയ്ക്കുകയും ചെയ്യുന്നു.

'ലെനോവോ കെ4 നോട്ട്': കഴിവുകളും കഴിവുകേടുകളും..!!

മിക്ക സ്മാര്‍ട്ട്‌ഫോണുകളിലുമുള്ള സവിശേഷതയായ ഫാസ്റ്റ് ചാര്‍ജിംഗ് ഫീച്ചര്‍ ഈ ഫോണിന് ലഭ്യമല്ല.

'ലെനോവോ കെ4 നോട്ട്': കഴിവുകളും കഴിവുകേടുകളും..!!

ഇന്‍ഫ്രാറെഡ് സെന്‍സര്‍, ഗൈറോസ്കോപ്പ് സെന്‍സര്‍ എന്നിവയുടെ കുറവ് ഒരു പോരായ്മ തന്നെയാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Lenovo K4 Note: Best And Worst Features.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot