ലെനോവോ കെ8 നോട്ട് ആമസോണിലൂടെ ഇന്ത്യയില്‍ ഓപ്പണ്‍ സെയില്‍ ആരംഭിച്ചു!

Written By:

കഴിഞ്ഞ മാസമാണ് ലെനോവോ കെ8 നോട്ട് ഇന്ത്യയില്‍ എത്തിയത്. എന്നാല്‍ ഇന്ന് സെപ്തംബര്‍ 15, വെളളിയാഴ്ച ഈ ഫോണ്‍ ആമസോണ്‍ ഇന്ത്യയിലൂടെ ഓപ്പണ്‍ സെയില്‍ ആരംഭിച്ചു. ഉപഭോക്താക്കളെ ആകര്‍ഷിക്കാനായി കമ്പനി ഇതിനോടൊപ്പം തന്നെ മറ്റു ആകര്‍ഷകമായ ഓഫറുകളും നല്‍കുന്നുണ്ട്.

ഇന്ത്യയില്‍ വളരെ കുറഞ്ഞ EMIല്‍ ഐഫോണുകള്‍!

ലെനോവോ കെ8 നോട്ട് ആമസോണിലൂടെ ഇന്ത്യയില്‍ ഓപ്പണ്‍ സെയില്‍ ആരംഭിച്ചു!

രണ്ട് വേരിയന്റിലാണ് ലെനോവോ കെ8 നോട്ട് ഇന്ത്യയില്‍ ലഭ്യമാകുന്നത്, അതായത് 3ജിബി റാം/ 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 4ജിബി റാം/ 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിങ്ങനെ. 3ജിബി റാം ഫോണിന് 12,999 രൂപയും 4ജിബി റാം ഫോണിന് 13,999 രൂപയുമാണ്. വീനം ബ്ലാക്ക്, ഫൈന്‍ ഗോള്‍ഡ് എന്നി നിറങ്ങളില്‍ ലെനോവോ കെ8 നോട്ട് ഹാന്‍സെറ്റുകള്‍ വാങ്ങാം.

ഈ ഫോണിന്റെ പ്രത്യേക ഓഫറുകളെ കുറിച്ചു പറയുകയാണെങ്കില്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ പഴയ ഉപകരണങ്ങള്‍ എക്‌സ്‌ച്ചേഞ്ച് ചെയ്ത് ലെനോവോ കെ8 നോട്ട് വാങ്ങാം. 1000 രൂപ വരെ എക്‌സ്‌ച്ചേഞ്ച് ഓഫര്‍ ലഭിക്കുന്നു. HSBC ക്രഡിറ്റ് കാര്‍ഡ്/ ഡബിറ്റ് കാര്‍ഡ് ഉപയോഗിച്ചു വാങ്ങുകയാണെങ്കില്‍ 1000 രൂപ ക്യാഷ് ബാക്ക് ഓഫറും ലഭിക്കും.

അടുത്തതായി ലെനോവോയുടെ ഹൈലൈറ്റ് ഫീച്ചര്‍ നോക്കാം. ഇതില്‍ സ്‌റ്റോക്ക് ആന്‍ഡ്രോയിഡ് അനുഭവം, ഡ്യുവല്‍ റിയര്‍ ക്യാമറകള്‍ ഉള്‍പ്പെടുന്നു. സവിശേഷതയെ കുറിച്ചു പറയുകയാണെങ്കില്‍ ഡ്യുവല്‍ നാനോ സിം, ആന്‍ഡ്രോയിഡ് 7.1.1 ന്യുഗട്ട്, 5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ, ഡെക്കാകോര്‍ മീഡിയാടെക് MT6797 SoC പ്രോസസര്‍, 3ജിബി/ 4ജിബി റാം എന്നിവയാണ്.

ലെനോവോ കെ8 നോട്ട് ആമസോണിലൂടെ ഇന്ത്യയില്‍ ഓപ്പണ്‍ സെയില്‍ ആരംഭിച്ചു!

അടുത്തതായി ഫോണ്‍ ഒപ്ടിക്‌സിലേക്ക് കടക്കാം. 13എംപി/ 5എംപി ക്യാമറയാണ് ലെനോവോ കെ8 നോട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. റിയര്‍ ക്യാമറയ്ക്ക് ഡ്യുവല്‍ എല്‍ഇഡി CCT ഫ്‌ളാഷ് മോഡ്യൂള്‍ ഉണ്ട്. മുന്നില്‍ കാണുന്ന 13എംപി ക്യാമറയ്ക്ക് LED ഫ്‌ളാഷും പിന്തുണയ്ക്കുന്നു.

ആന്‍ഡ്രോയിഡ് ഫോണില്‍ നിങ്ങള്‍ അറിയാതെ പോകുന്ന കാര്യങ്ങള്‍!

മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 128ജിബി വരെ സ്‌റ്റോറേജ് സ്‌പേസ് കൂട്ടാം. 4ജി വോള്‍ട്ട്, ഡ്യുവല്‍ ബാന്‍ഡ്, വൈഫൈ, ബ്ലൂട്ടൂത്ത്, മൈക്രോ യുഎസ്ബി, 3.5എംഎം ഓഡിയോ ജാക്ക് എന്നിവ കണക്ടിവിറ്റികളും ആണ്. 4000എംഎഎച്ച് നോണ്‍ റിമൂവബിള്‍ ബാറ്ററിയാണ് ഇൗ ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

English summary
Lenovo launched its K8 Note smartphone in India last month and the handset will go on open sale in the country September 15, exclusively through Amazon India.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot