ഇന്റല്‍ പ്രോസ്സസറിന്റെ സപ്പോര്‍ട്ടുമായി ലെനോവോ കെ800 ഫോണ്‍

Posted By:

ഇന്റല്‍ പ്രോസ്സസറിന്റെ സപ്പോര്‍ട്ടുമായി ലെനോവോ കെ800 ഫോണ്‍

ലെനോവോയില്‍ നിന്നും ഇതാ ഒരു വാര്‍ത്ത.  ഇന്റല്‍ പ്രോസസ്സറിന്റെ സപ്പോര്‍ട്ടോടെ ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്മാര്‍ട്ട്‌ഫോണ്‍!  ലെനോവോ കെ800 എന്നു പേരിട്ടിരിക്കുന്ന ഈ ഫോണിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ലെനോവോയുടെ അണിയറയില്‍ നടന്നു കൊണ്ടിരിക്കുകയാണ്.

കമ്പ്യൂട്ടറുകളിലും ലാപ്‌ടോപ്പുകളിലും ഇന്റല്‍ പ്രോസസ്സര്‍ വളരെ സാധാരണമായ ഒരു കാര്യമാണ്.  എന്നാല്‍ ഒരു സ്മാര്‍ട്ട്‌ഫോണിന് ഇന്റല്‍ പ്രോസസ്സറിന്റെ സപ്പോര്‍ട്ട് എന്നത് ഒരിക്കലും ഒരു ചെറിയ കാര്യം അല്ല.

ഈ പുതിയ ലെനോവോ സ്മാര്‍ട്ട്‌ഫോണിനെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമല്ല.  ഇതിന്റെ കോണ്‍ഫിഗറേഷന്‍, വില, മറ്റു ഫീച്ചറുകള്‍ എന്നിവയെ കുറിച്ചൊന്നും ഇപ്പോള്‍ ഒന്നും ലഭ്യമല്ല.  എന്നു പുറത്തിറങ്ങും ഈ ഉല്‍പന്നം എന്നും ഇപ്പോള്‍ അറിവായിട്ടില്ല.

ആകെ ലഭ്യമായിട്ടുള്ളത് ഈ സ്മാര്‍ട്ട്‌ഫോണിന്റെ ഒരു ചിത്രം മാത്രമാണ്.  4.5 ഇഞ്ച് ഡിസ്‌പ്ലേ, ഡ്യുവല്‍ എല്‍ഇഡി ഫഌഷ്... എന്നിവ ഈ സ്മാര്‍ട്ട്‌ഫോണിന്റെ സവിശേഷതകളാണ് എന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.  കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടില്ല എന്ന കര്‍ശന നിലപാടിലാണ് ലെനോവോ എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്.

ഏതായാലും ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റവും ഇന്റല്‍ പ്രോസസ്സറും ചേര്‍ന്ന് മൊബൈല്‍ വിപണിയില്‍ തികച്ചും ഒരു പുതിയ തരംഗം സൃഷ്ടിക്കും എന്നു തന്നെ വേണം കരുതാന്‍.  ആശയവിനിമയ ഉപാധി എന്ന നിലയില്‍ നിന്നും മൊബൈല്‍ ഫോണുകളുടെ സ്ഥാനം ഉയര്‍ന്നിട്ട് കാലം കുറെയായി.

എന്നാല്‍ ഈ ലെനോവോ കെ800 ഇന്റല്‍ പവേര്‍ഡ് ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ അതിലും എത്രയോ മുകളിലായിരിക്കും.  മൊബൈല്‍ ഫോണ്‍ എന്ന ചെറിയ ഗാഡ്ജറ്റിന്റെ സേവന മേഖലകള്‍ ഇനിയും എത്രയോ വലുതാണ് എന്നു വേണം മനസ്സിലാക്കാന്‍.

ലെനോവോയുടെ മൊബൈല്‍ വിപണിയിലേക്കുള്ള കടന്നു വരവിന് ഈ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഇറങ്ങുന്നതോടെ പുതിയ ഊര്‍ജ്ജം ലഭിക്കും.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot