32 ജി.ബി. മെമ്മറിയുമായി ലെനോവൊ K900 സ്മാര്‍ട്ട്‌ഫോണിന്റെ പുതിയ വേരിയന്റ്

Posted By:

അടുത്തകാലത്ത് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണ രംഗത്തേക്ക് കാലെടുത്തുവച്ച ലെനോവൊ തങ്ങളുടെ വിപണിയിലെ സ്വാധീനം കൂടുതല്‍ ശക്തമാക്കാന്‍ ഒരുങ്ങുന്നു. അതിന്റെ ഭാഗമായി കഴിഞ്ഞ ജൂണില്‍ ഇറങ്ങിയ ലെനോവൊ K 900 സ്മാര്‍ട്ട് ഫോണിന്റെ പുതിയ വേരിയന്റ് ഉടന്‍ പുറത്തിറക്കും.

ഇരട്ടി മെമ്മറിയുമായാണ് പുതിയ വേരിയന്റിന്റെ രംഗപ്രവേശം. ഗിസ്‌ബോട്ട് പ്രതിനിധിയുമായി നടത്തിയ പ്രത്യേക സംഭാഷണത്തിലാണ് ലെനോവൊ വക്താക്കള്‍ ഇക്കാര്യം അറിയിച്ചത്.

നേരത്തെ ഇറങ്ങിയ K 900-ന് 16 ജി.ബി. ഇന്റേണല്‍ മെമ്മറിയാണ് ഉണ്ടായിരുന്നത്. മൈക്രോ എസ്.ഡി. കാര്‍ഡ് ഉപയോഗിക്കാനുള്ള സൗകര്യം ഉണ്ടായിരുന്നതുമില്ല. ഈ കുറവു നികത്താന്‍ പുതിയ വേരിയന്റില്‍ 32 ജി.ബിയാണ് ഇന്‍ ബില്‍റ്റ് മെമ്മറിയുള്ളത്.

ലെനോവൊ K900 സ്മാര്‍ട്ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

ദീപാവലിയോടനുബന്ധിച്ച് ഒക്‌ടോബര്‍ അവസാനമോ നവംബര്‍ ആദ്യമോ ആയിരിക്കും ലോഞ്ചിംഗ് ഉണ്ടാവുക. 30000 രൂപയായിരിക്കും ഇന്ത്യയില്‍ ഫോണിന്റെ വിലയെന്നും ലെനോവൊ വക്താവ് പറഞ്ഞു.

ജൂണില്‍ ഇറങ്ങിയ K 900-ന് 28999-രൂപയായിരുന്നു വില. എങ്കിലും ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ 25499 രൂപ മുതല്‍ക്ക് ഫോണ്‍ ലഭ്യമായിരുന്നു.

ലെനോവൊ K 900-ന്റെ കൂടുതല്‍ പ്രത്യേകതകള്‍ അറിയാന്‍ താഴെകൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ കാണുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ലെനോവൊ K 900

5.5 ഇഞ്ച് IPS ഡിസ്‌പ്ലെ, 1920-1080 എം.പി റെസല്യൂഷന്‍.

 

ലെനോവൊ K 900

2 ജി.ബി. റാം 16 ജി.ബി. റോം എന്നിവയോടു കൂടിയ 2Ghz ഡ്യുവല്‍ കോര്‍ പ്രാസസര്‍, ഇന്റല്‍ ആറ്റം Z2580 ചിപ്‌സെറ്റ്്

 

ലെനോവൊ K 900

ആന്‍ഡ്രോയ്ഡ് 4.2 ജെല്ലി ബീന്‍ ഒ.എസ്.

 

ലെനോവൊ K 900

ഡ്യുവല്‍ LED ഫ് ളാഷ്, ഓട്ടോ ഫോക്കസ് എന്നിവയോടു കൂടിയ 13 എം.പി. പ്രൈമറി കാമറ, 2 എം.പി. ഫ്രണ്ട് കാമറ.

 

ലെനോവൊ K 900

2500 mAh Li-Ion റിമൂവബിള്‍ ബാറ്ററി

 

ലെനോവൊ K 900

3 ജി, വൈ-ഫൈ, 2 ജി, ബ്ലുടൂത്ത്, A-GPS

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
32 ജി.ബി. മെമ്മറിയുമായി ലെനോവൊ K900 സ്മാര്‍ട്ട്‌ഫോണിന്റെ പുതിയ വേരിയന്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot