ലെനോവൊ പുതിയ നാല് സ്മാര്‍ട്‌ഫോണുകള്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്തു

Posted By:

ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ സ്വാധീനം ശക്തമാക്കിക്കൊണ്ട് പുതിയ നാല് സ്മാര്‍ട്‌ഫോണുകള്‍ ലെനോവൊ ലോഞ്ച് ചെയ്തു. ലെനോവൊ A269i, A369i, A516, A850 എന്നീ ഡ്യുവല്‍ സിം സ്മാര്‍ട് ഫോണുകളാണ് ഇറക്കിയത്. നാലു ഫോണുകളും ഇടത്തരം ശ്രേണിയില്‍ പെട്ടതും വിവധ വിലയിലുള്ളതുമാണ്.

ഇതില്‍ A850 ആണ് ഏറ്റവും വില കൂടിയ ഫോണ്‍. 15999 രൂപ.178 ഡിഗ്രി വൈഡ് വ്യൂ IPS ടെക്‌നോളജിയുള്ള വലിയ ഡിസ്‌പ്ലെയാണ് ഫോണിനുള്ളത്. 10999 രൂപയാണ് A516-നു വില. 4.5 ഇഞ്ച് സ്‌ക്രീന്‍ ഡിസ്‌പ്ലെയുള്ള ഫോണിന് 5 എം.പി. കാമറയുമുണ്ട്.

ഇനി കുറഞ്ഞ വിലയ്ക്ക് സ്മാര്‍ട്‌ഫോണ്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ളതാണ് A369i. 6999 രൂപയാണ് വില. 4 ഇഞ്ച് ഡിസ്‌പ്ലെയുള്ള ഫോണിന് 4 ജി.ബി. ഇന്റേണല്‍ മെമ്മറിയുമുണ്ട്.

അടുത്ത ഫോണായ A269i- യെകുറിച്ച് വിലയുള്‍പ്പെടെയുള്ള വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. 3.5 ഇഞ്ച് ഡിസ്‌പ്ലെയാണ് ഫോണിനുള്ളത്.

നാലു ഫോണുകളെ കുറിച്ചും കൂടുതല്‍ അറിയുന്നതിന് താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ കാണുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ലെനോവൊ A850

5.5 ഇഞ്ച് ഡിസ്‌പ്ലെ
1.3 GHz ക്വാഡ് കോര്‍ പ്രൊസസര്‍
5 എം.പി. പ്രൈമറി ക്യാമറ
4 ജി.ബി. ഇന്റേണല്‍ മെമ്മറി 32 ജി.ബി. വരെ വികസിപ്പിക്കാം.
ആന്‍ഡ്രോയ്ഡ് 4.2 ഒ.എസ്.
ഡ്യുവല്‍ സിം.

ലെനോവൊ A516

4.5 ഇഞ്ച് ഡിസ്‌പ്ലെ
1.3 Ghz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
5 എം.പി. പ്രൈമറി ക്യാമറ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
ആന്‍ഡ്രോയ്ഡ് 4.2 ഒ.എസ്.
ഡ്യുവല്‍ സിം

ലെനോവൊ A369i

4 ഇഞ്ച് ഡിസ്‌പ്ലെ
1.3 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
512 എം.ബി. റാം
5 എം.പി. പ്രൈമറി ക്യാമറ
4 ജി.ബി. ഇന്റേണല്‍ സ്‌റ്റോറേജ്
ഡ്യുവല്‍ സിം

 

ലെനോവൊ A269i

3.5 ഇഞ്ച് ഡിസ്‌പ്ലെ
1 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
ഡ്യുവല്‍ സിം

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
ലെനോവൊ പുതിയ നാല് സ്മാര്‍ട്‌ഫോണുകള്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്തു

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot