Home
Mobile

ലെനോവോ ലിജിയൻ 2 പ്രോ ഗെയിമിംഗ് സ്മാർട്ട്ഫോൺ ഏപ്രിൽ 8 ന് അവതരിപ്പിക്കും

ലെനോവോ നെക്സ്റ്റ് ജനറേഷൻ ഗെയിമിംഗ് സ്മാർട്ട്‌ഫോണായ ലിജിയൻ 2 പ്രോ ഏപ്രിൽ 8 ന് വിപണിയിൽ ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ചു. ഇത് ലിജിയൻ പ്രോയുടെ പിൻഗാമിയായി പ്രവർത്തിക്കും, മാത്രമല്ല മുൻഗാമിയെപ്പോലെ തന്നെ ഈ ഹാൻഡ്‌സെറ്റ് ചൈനീസ് വിപണിയിൽ മാത്രമായിരിക്കും ലഭ്യമാക്കുന്നത്. 90W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 5,500 എംഎഎച്ച് ബാറ്ററിയാണ് ഈ ഹാൻഡ്‌സെറ്റിൽ വരുന്നതെന്ന് വെയ്‌ബോയിലെ ടീസർ പോസ്റ്റിൽ കമ്പനി വെളിപ്പെടുത്തി. ലിജിയൻ 2 പ്രോയുടെ മുൻഗാമിയേക്കാൾ 500 എംഎഎച്ച് വലിപ്പമുള്ള ബാറ്ററിയുണ്ടാകും ഇതിൽ. 90W ഫാസ്റ്റ് ചാർജിംഗ് മുൻഗാമികളിൽ കണ്ടതിന് തുല്യമാകുമോയെന്ന കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. 45W വരെ ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന രണ്ട് യുഎസ്ബി-സി പോർട്ടുകൾ ലിജിയൻ പ്രോയിൽ ഉൾപ്പെടുന്നു.

ലെനോവോ ലിജിയൻ 2 പ്രോ ഗെയിമിംഗ് സ്മാർട്ട്ഫോൺ

ഒരു പ്രത്യേക വെയ്‌ബോ പോസ്റ്റിൽ, ഈ ഹാൻഡ്‌സെറ്റ് ഒരു സൈഡ് പോപ്പ്-അപ്പ് സെൽഫി ക്യാമറ അവതരിപ്പിക്കുമെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്, അത് ചുവടെയുള്ള ചിത്രത്തിൽ നിന്നും നിങ്ങൾക്ക് കാണാൻ കഴിയും. ഇതിൽ വരുന്ന ക്യാമറയ്ക്ക് 44 മെഗാപിക്സലിൻറെ റെസല്യൂഷൻ ഉണ്ടാകും. 1 / 1.32 ഇഞ്ച് വലുപ്പമുള്ള ഓമ്‌നിവിഷൻ ഒവി 64 എ സെൻസർ ഉപയോഗിക്കുന്നതെന്നും 8 കെ റെസല്യൂഷനിൽ 30 എഫ്പി‌എസിൽ വീഡിയോകൾ റെക്കോർഡ് ചെയ്യാമെന്നും കമ്പനി പറയുന്നു.

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 SoC പ്രോസസർ

ഇതിനുപുറമെ, 6.42 ഇഞ്ച് ഫുൾ എച്ച്ഡി + അമോലെഡ് ഡിസ്‌പ്ലേ, 144 ഹെർട്സ് റിഫ്രഷ് റേറ്റിനൊപ്പം ഈ ഹാൻഡ്‌സെറ്റ് എത്തുമെന്ന് കമ്പനി ഇതിനകം സ്ഥിരീകരിച്ച് കഴിഞ്ഞു. ഏറ്റവും പുതിയ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 SoC പ്രോസസറാണ് ഇതിൽ നൽകിയിരിക്കുന്നത്. കൂടുതൽ സമയം വരുന്ന ഗെയിമിംഗ് സെഷനുകളിൽ ഈ ഹാൻഡ്‌സെറ്റിൻറെ താപം കുറയ്ക്കാൻ ഡ്യുവൽ-ടർബോ കൂളിംഗ് സംവിധാനവുമായിട്ടാണ് ലെനോവോ ലിജിയൻ 2 പ്രോ വരുന്നത്.

ലെനോവോ ലിജിയൻ 2 പ്രോ ഗെയിമിംഗ് സ്മാർട്ട്ഫോൺ ഏപ്രിൽ 8 ന്

മുമ്പത്തെ ഗീക്ക്ബെഞ്ച് ലിസ്റ്റിംഗ് അനുസരിച്ച്, ഈ ഹാൻഡ്‌സെറ്റ് 16 ജിബി റാമുമായി വരും, മാത്രമല്ല ഗൂഗിളിൻറെ ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഇത് പ്രവർത്തിക്കുന്നത്. ഒരു മാസ്റ്റർ ലു ബെഞ്ച്മാർക്ക് ലിസ്റ്റിംഗിൽ ഈ ഹാൻഡ്‌സെറ്റ് 12 ജിബി റാം / 128 ജിബി ഇന്റേണൽ സ്റ്റോറേജ്, 12 ജിബി റാം / 256 ജിബി ഇന്റേണൽ സ്റ്റോറേജ്, 16 ജിബി റാം / 512 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിങ്ങനെ മൂന്ന് കോൺഫിഗറേഷനുകളിൽ വിപണിയിൽ കൊണ്ടുവരുമെന്ന് കാണിക്കുന്നു.

ലെനോവോ ലിജിയൻ 2 പ്രോ

ഇതുകൂടാതെ, വരാനിരിക്കുന്ന ഗെയിമിംഗ് ഡിവൈസിനെ കുറിച്ച് കൂടുതൽ അറിവില്ല. എന്നാൽ, ഏപ്രിൽ 8 ന് നടക്കുന്ന ലോഞ്ച് ഇവന്റിലേക്ക് നയിക്കുന്ന ഓരോ ദിവസവും ഒരു ടീസർ പുറത്തിറക്കുമെന്ന് കമ്പനി പറയുന്നു. അതുകൊണ്ടുതന്നെ ലോഞ്ചിന് മുൻപായി ഈ ഗെയിമിംഗ് സ്മാർട്ഫോണിനെ കുറിച്ച് നിങ്ങൾക്ക് കൂടുതലായി അറിയുവാൻ സാധിക്കുന്നതാണ്.

Best Mobiles in India

English summary
As a result, we will learn a lot more about the device before it is published. The unit will be powered by a 5,500mAh battery with 90 minutes of standby time, according to a teaser article on Weibo.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X