Home
Mobile

എഫ്എച്ച്ഡി പ്ലസ് ഇ 4 അമോലെഡ് ഡിസ്പ്ലേയുമായി മാസ്റ്റർ ലു ബെഞ്ച്മാർക്കിൽ ലെനോവോ ലിജിയൻ 2 പ്രോ

ലിജിയൻ 2 പ്രോ എന്ന പേരിൽ പുതുതലമുറ ഗെയിമിംഗ് സ്മാർട്ട്‌ഫോൺ പുറത്തിറക്കാൻ ലെനോവോ ഇപ്പോൾ തയ്യാറെടുപ്പിലാണ്. ഏപ്രിൽ 8 ന് ഈ ഹാൻഡ്സെറ്റ് ലെനോവോ ലെജിയൻറെ പിൻഗാമിയായി എത്തും. കമ്പനി കഴിഞ്ഞ മാസം ഔദ്യോഗിക വെയ്‌ബോ ഹാൻഡിൽ വഴി ഈ ഹാൻഡ്‌സെറ്റിൻറെ ലോഞ്ച് തീയതി സ്ഥിരീകരിച്ചിരുന്നു. എന്നാൽ, ടീസർ പോസ്റ്റർ ഹാർഡ്‌വെയറിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഇതുവരെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഈ ഹാൻഡ്‌സെറ്റ് 3 സി സർട്ടിഫിക്കേഷൻ നേടിയിട്ടുണ്ട്. ഇപ്പോൾ അവതരിപ്പിക്കുന്നതിന് മുന്നോടിയായി ഇത് മാസ്റ്റർ ലു ബെഞ്ച്മാർക്ക് വെബ്‌സൈറ്റിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്.

ലെനോവോ ലിജിയൻ 2 പ്രോ: പ്രതീക്ഷിക്കുന്ന വിലയും, സവിശേഷതകളും

ലെനോവോ ലിജിയൻ 2 പ്രോ: പ്രതീക്ഷിക്കുന്ന വിലയും, സവിശേഷതകളും

പുതിയ ചോർച്ച പ്രകാരം, ലെനോവോ ലിജിയൻ 2 പ്രോയിൽ 6.92 ഇഞ്ച് ഡിസ്‌പ്ലേ വരുന്നു. സാംസങ് നിർമ്മിച്ച ഇ 4 അമോലെഡ് പാനൽ 1080 x 2460 എഫ്എച്ച്ഡി + റെസല്യൂഷനെ സപ്പോർട്ട് ചെയ്യുന്നു. ഈ പാനലിന് ഉയർന്ന 144Hz സ്‌ക്രീൻ റിഫ്രഷ് റേറ്റ് ഉണ്ടായിരിക്കും. ക്വാൽകോമിൻറെ മുൻനിര സ്‌നാപ്ഡ്രാഗൺ 888 പ്രോസസറാണ് ഈ ഹാൻഡ്‌സെറ്റിന് കരുത്തേകുന്നതെന്ന് കമ്പനി വ്യക്തമാക്കി. ഗീക്ക്ബെഞ്ച് ഡാറ്റാബേസും ഇതേ ചിപ്‌സെറ്റ് ടിപ്പ് ചെയ്തു.

ലെനോവോ ലിജിയൻ 2 പ്രോ മാസ്റ്റർ ലു ബെഞ്ച്മാർക്ക് വെബ്സൈറ്റിൽ

നേരത്തെ സൂചിപ്പിച്ചതുപോലെ, ലെനോവോ ലിജിയൻ 2 പ്രോ മാസ്റ്റർ ലു ബെഞ്ച്മാർക്ക് വെബ്സൈറ്റിൽ കണ്ടെത്തിയിട്ടുണ്ട്. മൂന്ന് വ്യത്യസ്ത കോൺഫിഗറേഷനുകളിൽ ഈ ഹാൻഡ്‌സെറ്റ് അവതരിപ്പിക്കുമെന്ന് ലിസ്റ്റിംഗ് പറയുന്നു. 12 ജിബി റാം + 128 ജിബി സ്റ്റോറേജ്, 12 ജിബി റാം + 256 ജിബി സ്റ്റോറേജ്, 16 ജിബി റാം + 512 ജിബി സ്റ്റോറേജ് തുടങ്ങിയ സ്മാർട്ഫോൺ വേരിയന്റുകൾ അവതരിപ്പിക്കും. 16 ജിബി റാം കപ്പാസിറ്റിയുമായി വരുന്ന കുറച്ച് സ്മാർട്ട്‌ഫോണുകളിൽ ഒന്നായി ഇത് ലിജിയൻ 2 പ്രോയെ മാറ്റും.

ലെനോവോ ലിജിയൻ 2

ബെഞ്ച്മാർക്ക് സ്‌കോറുകളെക്കുറിച്ച് പറയുമ്പോൾ, ഈ ഹാൻഡ്‌സെറ്റ് മൊത്തം 962,155 പോയിന്റുകൾ നേടി. അവിടെ സിപിയുവിൽ 344,384 പോയിന്റും ജിപിയുവിൽ 353,510 പോയിന്റും റാമിൽ 121,136 പോയിന്റും സ്റ്റോറേജ് പരിശോധനയിൽ 143,215 പോയിന്റുകളും നേടിയിട്ടുണ്ട്. നിലവിൽ, ലിജിയൻ 2 പ്രോയുടെ ക്യാമറ സവിശേഷതകൾ വെളിപ്പെടുത്തിയിട്ടില്ല.

ലെനോവോ ലിജിയൻ 2 പ്രോ: പ്രതീക്ഷിക്കുന്ന വിലയും, സവിശേഷതകളും ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 SoC പ്രോസസർ

എന്നാൽ, ഫാസ്റ്റ് ചാർജിംഗ് സ്‌പീഡ്‌ വരുമെന്ന് 3 സി മൊബൈൽ ഓതെന്റിക്കേഷൻ വെബ്‌സൈറ്റ് സൂചിപ്പിക്കുന്നു. ഈ സ്മാർട്ട്‌ഫോൺ രണ്ട് വ്യത്യസ്ത വേരിയന്റുകളിൽ എത്തുമെന്ന് പറയുന്നു. അതിൽ ഒരു മോഡൽ 65W വരെ ഫാസ്റ്റ് ചാർജിംഗ് സവിശേഷത ലഭ്യമാകുമ്പോൾ മറ്റൊന്ന് 45W വരെ ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യും. 3 സി സർട്ടിഫിക്കേഷൻ വെബ്‌സൈറ്റ് ബാറ്ററി കപ്പാസിറ്റി വെളിപ്പെടുത്തിയിട്ടില്ല. പക്ഷേ, ലീക്കിൽ ഈ ഹാൻഡ്‌സെറ്റിന് 5,000 എംഎഎച്ച് ബാറ്ററി ലഭിച്ചേക്കും.

More from GizBot

Best Mobiles in India

English summary
Lenovo is preparing to release the Legion 2 Pro, its next-generation gaming smartphone. On April 8, the system will be released as a successor to the Lenovo Legion. Last month, the company announced the launch date on its official Weibo account.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X