ലെനോവോ ലിജിയൻ ഫോൺ ഡ്യുവൽ ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കും
ലെനോവോ ലിജിയൻ സ്മാർട്ട്ഫോൺ ഡ്യുവൽ (Lenovo Legion Duel Phone) കമ്പനി വെബ്‌സൈറ്റിൽ ഇപ്പോൾ പട്ടികപ്പെടുത്തിയിരിക്കുകയാണ്. ഈ വാർത്ത സൂചിപ്പിക്കുന്നത് രാജ്യത്ത് ലെനോവോ ലിജിയൻ ഫോൺ ഡ്യുവൽ ലോഞ്ച് ചെയ്യുമെന്നാണ്. ഈ പുതിയ ഗെയിമിംഗ് സ്മാർട്ട്ഫോൺ ജൂലൈയിലാണ് അവതരിപ്പിച്ചത്. എന്നാൽ, ലിസ്റ്റിംഗ് വിലയോ ലഭ്യതയോ സംബന്ധിച്ച വിശദാംശങ്ങളൊന്നും ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഈ സ്മാർട്ട്ഫോൺ ഇന്ത്യയിൽ വിൽക്കുന്നില്ല എന്ന് അതിൽ പരാമർശിക്കുന്നുണ്ട്. എന്നാൽ, കമ്പനിയുടെ ഇന്ത്യൻ വെബ്‌സൈറ്റിൽ ലെനോവോ ലിജിയൻ സ്മാർട്ട്ഫോൺ ഡ്യുവലിന്റെ ലിസ്റ്റിംഗ് കാണിക്കുന്നത് ഈ ഹാൻഡ്‌സെറ്റ് ഉടൻ എത്താൻ സാധ്യതയുണ്ടെന്നാണ്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865+ SoC പ്രോസസറാണ് ലെനോവോ ലിജിയൻ ഫോൺ ഡ്യുവലിന് കരുത്ത് പകരുന്നത്. 144Hz ഡിസ്‌പ്ലേ റിഫ്രഷ് റേറ്റ് ഈ ഡിവൈസിൽ നൽകിയിരിക്കുന്നു.

ലെനോവോ ലിജിയൻ സ്മാർട്ട്ഫോൺ ഡ്യുവലിനായുള്ള പ്രോഡക്റ്റ് പേജ് ഇന്ത്യയിലെ കമ്പനി സൈറ്റിൽ തത്സമയമായി. ലഭ്യതയെക്കുറിച്ചോ വിലയെ കുറിച്ചോ ലിസ്റ്റിംഗിന് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. പക്ഷേ, ഇപ്പോൾ ഇതിൽ ഫോണിന്റെ പ്രധാന സവിശേഷതകൾ പട്ടികപ്പെടുത്തിയിരിക്കുന്നു. പ്രോഡക്റ്റ് ലിസ്റ്റിംഗ് ഈ ഗെയിമിംഗ് ഹാൻഡ്‌സെറ്റിൻറെ ലോഞ്ച് ഉടൻ നടക്കുമെന്ന് പറയുന്നു. ഗിസ്മോചൈനയാണ് ഈ ലിസ്റ്റിംഗ് ആദ്യമായി കണ്ടെത്തിയത്.

ഏഷ്യാ പസഫിക്, യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ തിരഞ്ഞെടുത്ത വിപണികളിൽ ലെനോവോ ലിജിയൻ സ്മാർട്ട്ഫോൺ ഡ്യുവൽ അവതരിപ്പിക്കുമെന്ന് ലെനോവ സ്ഥിരീകരിച്ചു. ഇന്ത്യയിൽ ലഭിക്കുന്നതിനെ കുറിച്ച് ഇതിൽ പറയുന്നില്ല. എന്നാൽ, ഓഗസ്റ്റിൽ ലെനോവയുടെ പുതിയ ഗെയിമിംഗ് ലാപ്‌ടോപ്പിനൊപ്പം ലെനോവോ ലിജിയൻ ഫോൺ ഡ്യുവൽ ലോഞ്ച് ചെയ്യുവാൻ തിരുമാനിച്ചിരുന്നെങ്കിലും ഉയർന്ന വില കാരണം തടസപ്പെടുകയായിരുന്നുവെന്ന് ലെനോവോ കൺസ്യൂമർ പിസികളുടെയും സ്മാർട്ട് ഡിവൈസുകളുടെയും എക്സിക്യൂട്ടീവ് ഡയറക്ടർ ശൈലേന്ദ്ര കത്യാൽ വ്യക്തമാക്കി.

ലെനോവോ ലിജിയൻ ഫോൺ ഡ്യുവൽ: സവിശേഷതകൾ
ലെനോവോ ലിജിയൻ ഫോൺ ഡ്യുവൽ ആൻഡ്രോയിഡ് 10ൽ ZUI 12 (ലെജിയൻ ഒ.എസ്) പ്ലാറ്റ്‌ഫോമിൽ പ്രവർത്തിക്കുന്നു. 6.65 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,340 പിക്‌സൽ) അമോലെഡ് പാനൽ 144Hz റിഫ്രഷ് റേറ്റ് ഡിസ്‌പ്ലേയ്ക്ക് ലഭിക്കുന്നു. 16 ജിബി എൽപിഡിഡിആർ 5 റാമുമായി വരുന്ന ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865+ SoC പ്രോസസറാണ് ഈ ഹാൻഡ്‌സെറ്റിന് ലഭിക്കുന്നത്. 256 ജിബി, 512 ജിബി യുഎഫ്എസ് 3.1 സ്റ്റോറേജ് ഓപ്ഷനുകളും ഈ ഫോണിലുണ്ട്.

64 മെഗാപിക്സൽ പ്രൈമറി സെൻസറും 16 മെഗാപിക്സൽ സെക്കൻഡറി സെൻസറും അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പാണ് ലിജിയൻ ഫോൺ ഡ്യുവലിൽ വരുന്നത്. സൈഡ് പോപ്പ്-അപ്പ് മൊഡ്യൂളിൽ 20 മെഗാപിക്സൽ സെൽഫി ക്യാമറയും നൽകിയിരിക്കുന്നു. 5,000 എംഎഎച്ച് ശേഷി വരുന്ന 2,500 എംഎഎച്ച് ബാറ്ററികൾ ലെനോവോ ലിജിയൻ ഫോൺ ഡ്യുവലിൽ വരുന്നു. ഇതിൽ വരുന്ന 90W വരെ ടർബോ പവർ ചാർജിംഗ് 10 മിനിറ്റിനുള്ളിൽ 50 ശതമാനം ബാറ്ററി ചാർജ് ചെയ്യുവാൻ അനുവദിക്കുന്നു, കൂടാതെ ഫോൺ പൂർണ്ണമായി ചാർജ് ചെയ്യാൻ 30 മിനിറ്റ് സമയം എടുക്കും. 5 ജി, 4 ജി എൽടിഇ, വൈ-ഫൈ 6, ബ്ലൂടൂത്ത് 5.0, ജിപിഎസ് / എ-ജിപിഎസ്, എൻഎഫ്‌സി, രണ്ട് യുഎസ്ബി ടൈപ്പ്-സി പോർട്ടുകൾ എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഈ ഹാൻഡ്‌സെറ്റിൽ ലെനോവോ നൽകിയിരിക്കുന്നു.


Click it and Unblock the Notifications