ലെനോവോയുടെ ലെപാഡ് സീരീസിലേക്ക് ഒരു ഫോണ്‍ കൂടി

Posted By:

ലെനോവോയുടെ ലെപാഡ് സീരീസിലേക്ക് ഒരു ഫോണ്‍ കൂടി

കമ്പ്യൂട്ടര്‍ വിപണിയില്‍ കുത്തക ഉറപ്പിച്ച ലെനോവോ ഇപ്പോള്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയെ ലക്ഷ്യമിട്ടിരിക്കുകയാണ്.  ലെനോവോയുടെ ലെപാഡ് സ്മാര്‍ട്ട്‌ഫോണുകള്‍ കാഴ്ചയില്‍ വളരെ ആകര്‍ഷണീയമാണ്.  ലെനോവോ ലെപാഡ് എസ്2005 എന്നു പേരിട്ടിരിക്കുന്ന പുതിയ സ്മാര്‍ട്ട്‌ഫോണുമായെത്തുകയാണ് ലെനോവോ.  മുന്‍ഗാമികളെ പോലെ ഈ പുതിയ ഹാന്‍ഡ്‌സെറ്റും സ്റ്റൈലിന്റെ കാര്യത്തില്‍ ഒട്ടും പിറകില്‍ നില്‍ക്കില്ല.

ഫീച്ചറുകള്‍:

 • 81.8 എംഎം വീതി, 152.1 എംഎം നീളം, 9.95 എംഎം കട്ടി

 • ഭാരം 198 ഗ്രാം

 • ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് വി2.3.5 ജിഞ്ചര്‍ബ്രെഡ് ഓപറേറ്റിംഗ് സിസ്റ്റം

 • ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ എംഎസ്എം8260 ചിപ്‌സെറ്റ്

 • 1.2 ജിഗാഹെര്‍ഡ്‌സ് ഡ്യുവല്‍ കോര്‍ സ്‌കോര്‍പിയോണ്‍ പ്രോസസ്സര്‍

 • ക്വാല്‍കോം അഡ്രിനോ 220 ഗ്രാഫിക്‌സ് പ്രോസസ്സിംഗ് യൂണിറ്റ്

 • 1 ജിബി എല്‍പിഡിഡിആര്‍2 റാം

 • 8 ജിബി ഫ്ലാഷ്  ഇഇപിറോം

 • 480 x 800 പിക്‌സല്‍ റെസൊലൂഷനുള്ള 5 ഇഞ്ച് കപ്പാസിറ്റീവ് മള്‍ട്ടി ടച്ച് സ്‌ക്രീന്‍

 • എച്ച്ഡിഎംഐ വീഡിയോ ഔട്ട്

 • 3.5 എംഎം സ്റ്റാന്റേര്‍ഡ് ഓഡിയോ ജാക്ക്

 • ജിപിആര്‍എസ്, എഡ്ജ് ഇന്റര്‍നെറ്റ് കണക്റ്റിവിറ്റികള്‍

 • 3ജി ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി സപ്പോര്‍ട്ട്

 • 32 ജിബി വരെ മെമ്മറി ഉയര്‍ത്താന്‍ മൈക്രോഎസ്ഡി/മൈക്രോഎസ്ഡിഎച്ച്‌സി/ട്രാന്‍സ് ഫ്ലാഷ് മെമ്മറി കാര്‍ഡ് സപ്പോര്‍ട്ട്

 • എ2ഡിപി ഉള്ള ബ്ലൂടൂത്ത് കണക്റ്റിവിറ്റി

 • മൈക്രോയുഎസ്ബി 2.0

 • എ-ജിപിഎസ്, ജിയോടാഗിംഗ്, ക്വിക്ക് ജിപിഎസ് എന്നിവയുള്ള ബില്‍ട്ട് ഇന്‍ ജിപിഎസ്

 • മാക്രോ മോഡ് ഉള്ള 5 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ

 • 2560 x 1920 പിക്‌സല്‍ ഉള്ള ക്യാമറയില്‍ ഓട്ടോഫോക്കസ്, എല്‍ഇഡി ഫഌഷ് സംവിധാനങ്ങള്‍

 • എച്ച്ഡി 1080പി എംപി4 വീഡിയോ റെക്കോര്‍ഡിംഗ്

 • 1280 x 1024 പിക്‌സല്‍ റെസൊലൂഷനുള്ള 1.3 മെഗാപിക്‌സല്‍ സെക്കന്ററി ക്യാമറ

 • 1680 mAh ലിഥിയം അയണ്‍ ബാറ്ററി

 • ആക്‌സലറോമീറ്റര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍, ഡിജിറ്റല്‍ കോമ്പസ്
സ്‌പെസിഫിക്കേഷനുകള്‍ ആകര്‍ഷണീയമാണ്.  എന്നാല്‍ ഈ ഹാന്‍ഡ്‌സെറ്റിന് ചില പോരായ്മകളും ഉണ്ട്.  ഇതില്‍ അനലോഗ് എഫ്എം റേഡിയോ ഇല്ല, ഭാരം താരതമ്യേന കൂടുതലാണ് എന്നിവയാണ് അവ.  പ്രോസസ്സറും, ഗ്രാഫിക്‌സ് പ്രോസസ്സിംഗ് യൂണിറ്റുമെല്ലാം ഈ ഹാന്‍ഡ്‌സെറ്റിന് മികച്ച സപ്പോര്‍ട്ടാണ് നല്‍കുക.

ഈ ലെനോവോ സ്മാര്‍ട്ട്‌ഫോണിലെ ക്യാമറ സ്‌പെസിഫിക്കേഷനുകളും മികച്ചതാണ്.  ഡിജിറ്റല്‍ ക്യാമറ എപ്പോഴും കൂടെ കൊണ്ടു നടക്കുക എന്ന അസൗകര്യം ഒഴിവാക്കാന്‍ ഇതു സഹായകമാകും.  കാരണം 5 മെഗാപികസല്‍ ക്യാമറയാണ് ഇതിലെ പ്രൈമറി ക്യാമറ.

ലെനോവോ ലെപാഡ് എസ്2005 സ്മാര്‍ട്ട്‌ഫോണിന്റെ വില ഇതുവരൈ പ്രഖ്യാപിക്കപ്പെട്ടിട്ടില്ല.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot