Just In
- 24 min ago
സ്മാർട്ട്ഫോണിൽ വെള്ളം കയറിയോ, ഈ ഓഡിയോ പ്ലേചെയ്യൂ, വെള്ളം ചീറ്റിത്തെറിക്കും!
- 16 hrs ago
നോക്ക് കൂലിയും വേണ്ട, ചുമട്ട് കൂലിയും വേണ്ട; അറ്റ്ലസ് വരുന്നു
- 17 hrs ago
2.5 ജിബി ഡാറ്റ കിട്ടും, ഒരുതരം, രണ്ട് തരം, മൂന്ന് തരം! പക്ഷേ ജിയോയോ എയർടെലോ ആരാണ് ബെസ്റ്റ്
- 19 hrs ago
നിങ്ങളുടെ സന്തോഷമാണ് ബിഎസ്എൻഎല്ലിന്റെ സന്തോഷം; പക്ഷേ ഒരുമാസത്തെ 'സന്തോഷത്തിന്' 249 രൂപ നൽകണം!
Don't Miss
- Movies
അല്ലു അർജുന് കിട്ടിയതിനേക്കാൾ മൂന്നിരട്ടി കയ്യടി ഫഹദിന്; രോമാഞ്ചം തോന്നിയ അനുഭവം പറഞ്ഞ് വിനീത് ശ്രീനിവാസൻ
- News
'അപര്‍ണയുടെ ശരീരത്തെ ആക്രമിക്കുമ്പോള്‍ വിനീത് ശ്രീനിവാസന്റെ ഭാവം കണ്ടില്ലേ? എവിടെ ഡബ്ല്യുസിസി'
- Lifestyle
ശത്രുഗ്രഹങ്ങള്‍; ശുക്രനും ശനിയും ഒരേ രാശിയില്‍; ഈ 4 രാശിക്കാര്‍ക്ക് പ്രശ്നങ്ങള്‍ വിട്ടൊഴിയില്ല
- Finance
നികുതി ഇളവ് നേടാന്‍ ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപം; പലിശ 7.60% വരെ; 1.50 ലക്ഷം നിക്ഷേപിച്ചാല്‍ ആദായമെത്ര
- Sports
തുടരെ 10 മല്‍സരം, സഞ്ജുവിന് അതെങ്കിലും നല്‍കൂ! ആവശ്യവുമായി ഉത്തപ്പ
- Automobiles
മച്ചാനിതുപോരേ അളിയാ... പഴയ മോഡലുള്ളവർക്കും ഏഥര്‍സ്റ്റാക്ക് 5.0 അപ്ഡേഷൻ കിട്ടുമെന്ന് കമ്പനി
- Travel
ട്രാവൽ നൗ പേ ലേറ്റർ: പണം മേടിച്ച് യാത്രപോകാം.. പക്ഷേ അവസാനം പണിയാകരുത്! അറിഞ്ഞിരിക്കാം
ലെനോവൊ P780; ഇതാണ് ലോകം കാത്തിരുന്ന സ്മാര്‍ട്ഫോണ്‍!!!
ഇന്ന് സ്മാര്‍ട്ഫോണുകള്‍ എന്നാല്‍ വിവിധോദേശ്യ ഉപകരണമാണ്. പാട്ടുകേള്‍ക്കാനും ഫോട്ടോ എടുക്കാനും ഇന്റര്‍നെറ്റ് ബ്രൗസ് ചെയ്യാനും എല്ലാം ഉപയോഗിക്കുന്ന സംവിധാനം. എന്നാല്‍ പരമാവധി സൗകര്യങ്ങള്‍ ഉള്കൊള്ളിക്കാന് ശ്രമിക്കുന്നതിനിടെ മിക്ക സ്മാര്‍ട്ഫോണ്‍ നിര്‍മാതാക്കളും മറന്നുപോകുന്ന വസ്തുതയുണ്ട്. സ്മാര്‍ട്ഫോണ്‍ എന്നത് ആത്യന്തികമായി കോള്‍ ചെയ്യാന്‍ വേണ്ടിയുള്ള ഉപകരണമാണ് എന്ന കാര്യം.
മികച്ച ക്യാമറയും മ്യൂസിക് പ്ലെയറും ഒക്കെയുള്ള പല ഉയര്‍ന്ന ശ്രേണിയില്‍ പെട്ട ഫോണുകളും പരിശോധിച്ചാല്‍ ഇത് വ്യക്തമാവും. പെട്ടെന്നു തീര്‍ന്നുപോകുന്ന ബാറ്ററി, വ്യക്തത കുറഞ്ഞ സംസാര സംവിധാനം, കനം കുറഞ്ഞ പ്ലാസ്റ്റിക് ബോഡി. പുറം മോഡിയും മറ്റു സൗകര്യങ്ങളും മാറ്റി നിര്‍ത്തിയാല്‍ സ്മാര്‍ട്ഫോണ്‍ എന്ന നിലയില്‍ വന്‍ പരാജയം.
എന്നാല്‍ അടുത്തിടെ ഇതില്‍ നിന്നു വ്യത്യസ്തമായി ഒരു സ്മാര്‍ട്ഫോണ്‍ പുറത്തിറങ്ങി. ആധുനിക സ്മാര്‍ട്ഫോണുകളുടെ എല്ലാ സൗകര്യങ്ങളും ഒത്തുചേര്‍ന്ന, മൊബൈല്‍ ഫോണിന്റെ പ്രാധമിക ധര്‍മങ്ങള്‍ ഭംഗിയായി നിര്‍വഹിക്കുന്ന നിലവാരമുള്ള ഒരു ഫോണ്‍. ലെനോവൊ P780.
18869 രൂപ വിലയുള്ള, സാധാരണക്കാരന് താങ്ങാന്‍ കഴിയുന്ന ഈ സ്മാര്‍ട്ഫോണ്‍ നിലവില്‍ വിപണയില്‍ ലഭ്യമായ ഏറ്റവും മികച്ച മൊബൈല്‍ ഫോണാണെന്ന് നിസംശയം പറയാം.
ലെനോവൊ P780 സ്മാര്‍ട്ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക
ഫോണിന്റെ സാങ്കേതികമായ പ്രത്യേകതകള്‍ നോക്കാം
1280-720 പിക്സല്‍ റെസല്യൂഷനോടു കൂടിയ 5 ഇഞ്ച് IPS കപ്പാസിറ്റീവ് ടച്ച് സ്ക്രീന്‍. MTK 6589 1.2 GHz ക്വാഡ്കോര്‍ പ്രൊസസര്‍, 1 ജി.ബി. റാം എന്നിവയുള്ള ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത 4000 mAh ബാറ്ററി തന്നെ. 3 ജിയില്‍ 25 മണിക്കൂറും 2 ജിയില്‍ 43 മണിക്കൂറും ടോക്ടൈം നല്കുന്ന ബാറ്ററിയുടെ സ്റ്റാന്‍ഡ്ബൈ ടൈം 35 ദിവസമാണ്. അതായത് മറ്റു സ്മാര്‍ട്ഫോണുകളെ അപേക്ഷിച്ചാല്‍ ഏറ്റവും മികച്ച ബാറ്ററി തന്നെ.
ഒ.എസും ക്യാമറയും
ആന്‍ഡ്രോയ്ഡ് 4.2.1 ജെല്ലിബീന്‍ ഒ.എസില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ ഓട്ടോഫോക്കസ്, LED ഫ് ളാഷ് എന്നിവയോടു കൂടിയ 8 എം.പി. പ്രൈമറി ക്യാമറയാണ് ഉള്ളത്. ഒപ്പം 2 എം.പി. ഫ്രണ്ട് ക്യാമറയും. 4 ജി.ബി. ഇന്റേണല്‍ സ്റ്റോറേജ് മൈക്രോ എസ്.ഡി. കാര്‍ഡ് ഉപയോഗിച്ച് 32 ജി.ബി. വരെ വര്‍ദ്ധിപ്പിക്കുകയും ചെയ്യാം.
കണക്റ്റിവിറ്റി
കണക്റ്റിവിറ്റിയുടെ കാര്യമെടുത്താല്‍ ഡ്യുവല്‍ സിം സപ്പോര്‍ട് ചെയ്യുന്ന ലെനോവൊ P780ല്‍ ഹോട് സ്പോട്, മൈക്രോ USB v2.0, USB -OTG, ബ്ലൂടൂത്ത് 3.0, GSM 900/1800/1900 MHz, UMTS 900/2100 MHz, FM എന്നിവയുണ്ട്. കൂടാതെ A-GPS, ഗ്രാവിറ്റേഷന്‍, ആംബിയന്റ് ലൈറ്റ്, സെന്‍സര്‍ ആന്‍ഡ് പ്രോക്സിമിറ്റി സെന്‍സര്‍ എന്നിവയും പ്രത്യേകതകളാണ്.
ലെനോവൊ P780-നെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ കാണുക.

#1
ലെനോവൊ P780-ന്റെ ഏറ്റവും വലിയ പ്രത്യേകത ബാറ്ററി തന്നെയാണ്. ഇന്ന് വിപണിയില്‍ ലഭ്യമായ മറ്റെല്ലാ സ്മാര്‍ട്ഫോണുകളേയും അപേക്ഷിച്ച് മികച്ച ബാറ്ററിയാണ് (4000 mAh) ഈ ഫോണിലുള്ളത്. ഒരു തവണ ചാര്‍ജ് ചെയ്താല്‍ മൂന്നു ദിവസം വരെ ഉപയോഗിക്കാം. ഗാലക്സി നോട് 3, എല്‍.ജി. G2, സോണി എക്സ്പീരിയ Z1 തുടങ്ങിയ ഉയര്‍ന്ന ശ്രേണിയില്‍ പെട്ട സ്മാര്‍ട്ഫോണുകളില്‍ പോലും 3200mAh, 3000 mAh ബാറ്ററിയാണുള്ളത്.

#2
ഒരു മൊബൈല്‍ ഫോണിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉപയോഗം എന്നത് സംസാരം തന്നെയാണ്. ആ കാര്യത്തില്‍ ലെനോവൊ P780- പൂര്‍ണമായും നീതിപുലര്‍ത്തുന്നു. ഉയര്‍ന്നതും തെളിഞ്ഞതുമായ സംസാരം ഈ സ്മാര്‍ട്ഫോണ്‍ സാധ്യമാക്കുന്നു. ബഹളമുള്ള സ്ഥലങ്ങളില്‍ നിന്നു സംസാരിക്കുമ്പോള്‍ പോലും നല്ല വ്യക്തതയാണ്. സ്പീക്കര്‍ ഫോണും ഉയര്‍ന്ന നിലവാരമുള്ളതാണ്.

#3
കൈയില്‍ നിന്ന് വഴുതിപ്പോകുന്നു എന്നതാണ് മിക്ക സ്മാര്‍ട്ഫോണുകളുടെയും പ്രശ്നം. എന്നാല്‍ ലെനോവൊ P780 ഇക്കാര്യത്തില്‍ മികച്ച സുരക്ഷിതത്വം ഉറപ്പുതരുന്നു. ഫോണിന്റെ വശങ്ങളിലുള്ള ലോഹപാളികളാണ് ഇത് സാധ്യമാക്കുന്നത്. അതോടൊപ്പം കോള്ചെയ്യുമ്പോഴും വീഡിയോ കാണുമ്പോഴുമെല്ലാം സുഖകരമായി കൈയില്‍ വയ്ക്കാന്‍ കഴിയുന്ന വിധത്തിലുള്ള ഡിസൈനാണ് ഫോണിനുള്ളത്.

#4
176 ഗ്രാം ഭാരമുള്ള ലെനോവൊ P780-ന്റെ പിന്‍വശത്ത് കട്ടിയുള്ള മെറ്റല്‍ പ്ലേറ്റ് ആണ് ഉപയോഗിച്ചിരിക്കുന്നത്. ഫോണിന് ഉറപ്പും ബലവും നല്കാന് ഇത് സഹായിക്കും. വീണാലും പൊട്ടുകയോ വര വീഴുകയോ ചെയ്യില്ല എന്നതാണ് സവിശേഷത. ഇനി സ്ക്രീനിന്റെ കാര്യമെടുത്താല്‍, 178 ഡിഗ്രി വ്യൂവിംഗ് ആംഗിള്‍ ഉള്ളതിനാല്‍ വശങ്ങളില് നിന്ന് നോക്കുമ്പോഴും ഫോട്ടോകള്‍ക്ക് വ്യക്തത ലഭിക്കും. സൂര്യപ്രകാശത്തിലും ഫോണ്‍ സ്ക്രീന്‍ വ്യക്തമായി കാണാന്‍ കഴിയും.

#5
യു.എസ്.ബി ഡ്രൈവ് ഫോണുമായി കണക്റ്റ് ചെയ്യാമെന്നതാണ് മറ്റൊരു പ്രത്യേകത. പാട്ടുകളും വീഡിയോകളുമെല്ലാം ഇത്തരത്തില്‍ ഫോണിലേക്കു ലോഡ് ചെയ്യാനോ ഫോണില്‍ നിന്ന് കോപി ചെയ്യാനോ സാധിക്കും.

#6
1.2 GHz ക്വാഡ്കോര്‍ പ്രൊസസര്‍, 1 ജി.ബി. റാം എന്നിവ ഫോണിന് ഉയര്‍ന്ന വേഗത നല്കുന്നു. ഗെയിമുകള്‍ക്ക് ഏറ്റവും അനുയോജ്യമായ ഫോണ്‍ കൂടിയാണിത്. ഒന്നിലധികം ആപ്ലിക്കേഷനുകള്‍ സുഗമമായി ഒരേസമയം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമെന്നതും പ്രൊസസറിന്റെ പ്രത്യേകതയാണ്.

#7
യു.എസ്.ബി. ചാര്‍ജര്‍ ഉപയോഗിച്ച് ലാപ്ടോപില്‍ നിന്നും ഡെസ്ടോപ് കമ്പ്യൂട്ടറില്‍ നിന്നും സ്മാര്‍ട്ഫോണുകള്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കാറുണ്ട്. എന്നാല്‍ ലെനോവൊ P780ല്‍ നിന്ന് യു.എസ്.ബി. ചാര്‍ജര്‍ ഉപയോഗിച്ച് മറ്റു ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കും.

#8
ബിസിനസ് പ്രൊഫഷണലുകളെ ഉദ്ദേശിച്ച് ഇറക്കിയ ഫോണാണ് ലെനോവൊ P780. അതുകൊണ്ടുതന്നെ ബിസിനസ് കാര്‍ഡുകള്‍ ഫോണ്‍ ഉപയോഗിച്ച് സ്കാന്‍ ചെയ്യാനും അത് കോണ്ടാക്റ്റ് ലിസ്റ്റിലേക്ക് മാറ്റാനും സഹായിക്കുന്ന പ്രത്യേക സോഫ്റ്റ്വെയര് ഫോണിലുണ്ട്.

#9
ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ഡ്യുവ്യല് സിം ഫോണുകളാണ് ഏറെ പ്രിയമെന്ന് എല്ലാ സ്മാര്‍ട്ഫോണ്‍ നിര്‍മാതാക്കള്‍ക്കും അറിയാം. അതുകൊണ്ടുതന്നെ ലെനോവൊ P780-ഉം ഡ്യുവല്‍ സിം, ഡ്യുവല്‍ സ്റ്റാന്‍ഡ് ബൈ സംവിധാനവുമായാണ് ഇറങ്ങിയിരിക്കുന്നത്.

#10
കുറഞ്ഞ വെളിച്ചത്തിലും തെളിമയാര്‍ന്ന ചിത്രങ്ങള്‍ നല്കുന്ന, LED ഫ് ളാഷോടുകൂടിയ 8 എം.പി. ക്യാമറയാണ് ഫോണിലുള്ളത്. കളറും ബ്രൈറ്റ്നെസും ഏറ്റവും മികച്ചത്. അതോടൊപ്പം 30 ഫ്രേംസ് പെര് സെക്കന്‍ഡ് എന്ന തോതില്‍ 1080 പിക്സല്‍ ഫുള്‍ HD വീഡിയോകളും ഷൂട് ചെയ്യാം.

-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470