ലെനോവോ ഫാബ് 2 പ്ലസ് ഇന്ത്യയില്‍ വന്‍ വിജയത്തോടെ!

Written By:

ചൈന ആസ്ഥാനമാക്കിയ ഒരു കമ്പ്യൂട്ടര്‍ നിര്‍മ്മാണ കമ്പനിയാണ് ലെനോവോ. ഡെസ്‌ക്ക്‌ടോപ്പ്, നോട്ട്ബുക്ക്, സെര്‍വറുകള്‍, ടെലിവിഷനുകള്‍, സ്‌കാനറുകള്‍, ഹാര്‍ഡ് ഡിസ്‌ക്കുകള്‍ എന്നിവയാണ് പ്രധാനമായും നിര്‍മ്മിക്കുന്നത്.

ലെനോവോ ഫാബ് 2 പ്ലസ് ഇന്ത്യയില്‍ വന്‍ വിജയത്തോടെ!

ലെനോവോ ഇന്ത്യയില്‍ 2016ല്‍ വലിയൊരു നേട്ടമാണ് ഉണ്ടാക്കിയത്. ലെനോവോ കെ സീരീസിലെ സ്മാര്‍ട്ട്‌ഫോണുകള്‍ കൂടാതെ ലെനോവോ 6 ഇഞ്ച് ഡിസ്‌പ്ലേ ഫാബ്ലറ്റും ഇറക്കിയിട്ടുണ്ട്. അതാണ് ലെനോവോ ഫാബ് 2 പ്ലസ്.

ലെനോവോ ഫാബ് 2 പ്ലസിന്റെ സവിശേഷതകള്‍ നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഡിസ്‌പ്ലേ

ലെനോവോ ഫാബ് 2 പ്ലസിന് 6.40 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ, 1080X1920 പിക്‌സല്‍ റസൊല്യൂഷന്‍.

പ്രോസസര്‍

മീഡിയാടെക് MTK8783 ഒക്ടാകോര്‍ പ്രോസസര്‍, 3ജിബി റാം, 32 ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 128ജിബി എക്‌സ്പാന്‍ഡബിള്‍ മൈക്രോ എസ്ഡി കാര്‍ഡ്.

ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

ക്യാമറ

ഈ ഫോണിന്റെ ഏറ്റവും എടുത്തു പറയാനുളള ഒരു സവിശേഷതയാണ് ക്യാമറകള്‍. പിന്‍ ഭാഗത്ത്‌ രണ്ട് ക്യാമറകളാണ് ഈ ഫോണിനുളളത്. ആ ക്യാമറകള്‍ക്ക് 'ഫുജിസ്ടു മില്‍ബ്യൂട്ട് ഇമേജ് സെന്‍സല്‍ പ്രോസസറാണ്'. ഈ സെന്‍സറുകള്‍ DSLR ഇഫക്ടുകള്‍ നല്‍കുന്നു. പിക്‌സല്‍ സൈസ് 1.4um, F/2.0 എന്നിവയാണ്. ക്യാമറയ്ക്ക് മാനുവല്‍ മോഡും ചെയ്യാം. ഡ്യുവല്‍ റിയര്‍ ക്യാമറ മോഡ് ഉളളതിനാല്‍ യൂസര്‍ക്ക് ഫോക്കസ് മാറ്റാനും ബാക്ക്ഗ്രൗണ്ട് മാറ്റാനും സാധിക്കുന്നു.

എആര്‍ മോഡ്

ഫാബ് 2 പ്ലസ് ക്യാമറയില്‍ എആര്‍ മോഡ് ഉളളതിനാല്‍ ഫോട്ടോകള്‍ എടുത്ത് നല്ല ഇഫക്ടുകളും വെല്‍ച്ച്വല്‍ പശ്ചാത്തലം അല്ലെങ്കില്‍ കാര്‍ട്ടൂണ്‍ രീതിയില്‍ കാണാം.

ഫോണിന്റെ മുന്‍ ക്യാമറ 8എംബിയാണ്. ഗൂഗിള്‍ പ്രോജക്ട് ടാങ്കോ പ്രാപ്തമാക്കിയ സവിശേഷത ലഭിക്കുന്നു.

 

ബാറ്ററി

ലെനോവോ ഫാബ് 2 പ്ലസിന് 4050എംഎച്ച് ബാറ്ററിയാണ്. ഡ്യുവല്‍ സിം സവിശേഷതയുളള ഈ ഫോണിന് നാനോ സിമ്മും, മൈക്രോ സിമ്മും, മാക്രോ സിമ്മും പിന്തുണയ്ക്കുന്നു കൂടാതെ 4ജി വോള്‍ട്ടും.

ഡോള്‍ബി ആറ്റംസ്

ഡോള്‍ബി ആറ്റംസ് ഉളളതിനാല്‍ മികച്ച ഓഡിയോ അനുഭൂതി നല്‍കുന്നു. ജി-സെന്‍സര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍, എല്‍-സെന്‍സര്‍, ഈ കോംപസ്, ഗൈറോസ്‌കോപ്പ് എന്നിവയാണ് സെന്‍സറുകള്‍.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Lenovo Phab 2 Plus gets the entertainment bit right both from display and audio perspective.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot