4000 mAh ബാറ്ററിയുള്ള ലെനോവൊ S860 ഇന്ത്യയില്‍ ലോഞ്ച് ചെയ്തു; വില 21,499 രൂപ
ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ അടുത്ത കാലത്തായി ശക്തമായ സാന്നിധ്യമറിയിച്ച കമ്പനിയാണ് ലെനോവൊ. ഇടത്തരം സ്മാര്‍ട്‌ഫോണുകളുമായാണ് ഈ ചൈനീസ് കമ്പനി രാജ്യത്ത് നിലയുറപ്പിച്ചത്. ഉയര്‍ന്ന ബാറ്ററി ദൈര്‍ഖ്യവും മികച്ച സാങ്കേതിക നിലവാരവുമാണ് ലെനോവൊ ഫോണുകളുടെ പ്രത്യേകതകള്‍.
ലെനോവൊ അടുത്ത കാലത്തായി ഇറക്കിയ S സീരീസ് ഫോണുകളാണ് ഇതില്‍ എടുത്തുപറയേണ്ടത്. 25,000 രൂപയില്‍ താഴെ വിലവരുന്നതാണ് ഈ ശ്രേണിയില്‍ പെട്ട എല്ലാ ഫോണുകളും. ഇതില്‍ ഏറ്റവും ഒടുവില്‍ ഇറങ്ങിയതാണ് S860.

4000 mAh ബാറ്ററിയുള്ള ഈ ഫോണ്‍ ഇപ്പോള്‍ ഇന്ത്യയിലും ലഭ്യമാക്കിയിരിക്കുകയാണ് ലെനോവൊ. 21,499 രൂപയാണ് വില. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഇപ്പോള്‍ പ്രീ ഓര്‍ഡര്‍ ചെയ്യാവുന്ന S860 മെയ് 3 മുതല്‍ എല്ലാ സ്‌റ്റോറുകളിലും ലഭ്യമാവും.
ബാറ്ററി തന്നെയാണ് ഫോണിന്റെ പ്രധാന ആകര്‍ഷണം. 4000 mAh ബാറ്ററി ഒറ്റ ചാര്‍ജില്‍ 24 മണിക്കൂര്‍ സംസാര സമയം നല്‍കും എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഫോണിന്റെ മറ്റു പ്രത്യേകതകള്‍ ചുവടെ കൊടുക്കുന്നു.
ലെനോവൊ S860 സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ചുവടെ ക്ലിക് ചെയ്യുക
1280-720 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 5.3 ഇഞ്ച് IPS ഡിസ്‌പ്ലെ
1.3 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍, 2 ജി.ബി. റാം, 8 എം.പി. പ്രൈമറി ക്യാമറ, 1.6 എം.പി. ഫ്രണ്ട് ക്യാമറ, ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ് (4.4 കിറ്റ്കാറ്റ് അപ്‌ഡേറ്റ് ചെയ്യാം.), 16 ജി.ബി. ഇന്റേണല്‍ മെമ്മറിയുള്ള ഫോണില്‍ പക്ഷേ എസ്.ഡി. കാര്‍ഡ് സ്ലോട് ഇല്ല. ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ, aGPS തുടങ്ങിയവ സപ്പോര്‍ട് ചെയ്യും.


Click it and Unblock the Notifications








