ലെനോവൊ S650 സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയിലും; വില 13,631 രൂപ

Posted By:

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ലെനോവൊ പുറത്തിറക്കിയ S650 സ്മാര്‍ട്‌ഫോണ്‍ ഒടുവില്‍ ഇന്ത്യയിലും ലോഞ്ച് ചെയ്തു. നിലവില്‍ 13,631 രൂപയ്ക്ക് ഫോണ്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ഇന്‍ഫിബീമലൂടെ ലഭ്യമാണ്.

നേരത്തെ ലെനോവൊ K900 എന്ന ഒറ്റ ഫോണ്‍ കൊണ്ടുതന്നെ ഇന്ത്യയില്‍ സ്വാധീനമുറപ്പിച്ചവരാണ് ചൈനീസ് ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ ലെനോവൊ. ലെനോവൊ P 780, അടുത്തിടെ ഇറങ്ങിയ വൈബ് സീരീസ് ഫോണുകള്‍ എന്നിവയെല്ലാം കമ്പനിക്ക് ഇന്ത്യയില്‍ വ്യക്തമായ ഇടം നേടിക്കൊടുത്തു.

ലെനോവൊ S650 സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയിലും; വില 13,631 രൂപ

അതുകൊണ്ടുതന്നെ ലെനോവൊ S650-യും ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യന്‍ വിപണി നോക്കി കാണുന്നത്. ഫോണിന്റെ സാങ്കേതികമായ പ്രത്യേകതകള്‍ കാണാം.

4.7 ഇഞ്ച് qHD കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍, 960-540 പിക്‌സല്‍ റെസല്യൂഷന്‍, മീഡിയ ടെക് 6582 1.3 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍, 1 ജി.ബി. റാം, ആന്‍ഡ്രോയ്ഡ് 4.2 ശജല്ലിബീന്‍ ഒ.എസ്, 8 എം.പി. പ്രൈമറി ക്യാമറ, 0.3 എം.പി. ഫ്രണ്ട് ക്യാമറ എന്നിവയുള്ള ഫോണ്‍ 3 ജി, ജി.പി.ആര്‍.എസ്, WLAN, SPEED, ബ്ലുടൂത്ത്, യു.എസ്.ബി എന്നിവ സപ്പോര്‍ട് ചെയ്യും.

8 ജി.ബി. ഇന്റേണല്‍ മെമ്മറി 32 ജി.ബി. വരെ വികസിപ്പിക്കാം. 2000 mAh ആണ് ബാറ്ററി. 2 ജിയില്‍ 8 മണിക്കൂറും 3 ജിയില്‍ 12 മണിക്കൂറും സംസാരസമയം ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

Please Wait while comments are loading...

Social Counting