ലെനോവൊയുടെ 6 സ്മാര്‍ട്‌ഫോണുകളില്‍ ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് അപ്‌ഡേറ്റ് ഉടന്‍

Posted By:

അടുത്തകാലത്തായി ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ ശക്തമായ സാന്നിധ്യമറിയിച്ച കമ്പനിയാണ് ലെനോവൊ. വൈബ് സീരീസ് ഫോണുകളിലൂടെ കമ്പനി ഉപഭോക്താക്കളുടെ മനസ് കീഴടക്കുകയും ചെയ്തിരുന്നു. ഇന്ന് കമ്പനി അവരുടെ ഞ്ച് S സീരീസ് ഫോണുകള്‍ ഉള്‍പ്പെടെ ആറ് ഫോണുകള്‍ക്ക് ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് അപ്‌ഡേറ്റ് പ്രഖ്യാപിച്ചു.

6 ലെനോവൊ ഫോണുകളില്‍ ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് അപ്‌ഡേറ്റ് ഉടന്‍

S930, S650, S820, S920, S660, P780 എന്നിവയാണ് കിറ്റ്കാറ്റ് അപ്‌ഡേറ്റ് ലഭ്യമാവുന്ന ലെനോവൊ ഫോണുകള്‍. വൈബ് Z, വൈബ് X എന്നീ ഫോണുകള്‍ക്ക് കഴിഞ്ഞമാസം തന്നെ കമ്പനി അപ്‌ഡേറ്റ് പ്രഖ്യാപിച്ചിരുന്നു. പുതിയ ഫോണുകള്‍ക്ക് കിറ്റ്കാറ്റ് അപ്‌ഡേറ്റ് ലഭിക്കുന്നതോടെ വൈബ് സീര്‌സ് ഫോണുകളുടെ അതേ യൂസര്‍ ഇന്റര്‍ഫേസ് S സീരീസ് ഫോണുകള്‍ക്കും ലഭിക്കുമെന്ന് കമ്പനി അറിയിച്ചു.

ബാറ്ററി ചാര്‍ജ് വര്‍ദ്ധിക്കുന്നതോടൊപ്പം കൂടുതല്‍ ക്യാമറ ഫീച്ചറുകളും കിറ്റ്കാറ്റ് അപ്‌ഡേറ്റ് ലഭിച്ച ഫോണുകള്‍ക്കുണ്ടാവും. കൂടുതല്‍ ആപ്ലിക്കേഷനുകളും സപ്പോര്‍ട് ചെയ്യും.

English summary
Lenovo To Roll-Out KitKat Update for Six Smartphones in India, Lenovo Announced Android KitKat update for Six Smartphones, Android KitKat update will be available for 6 Lenovo Smartphones, Read More...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot