ലെനോവൊ വൈബ് X ലോഞ്ച് ചെയ്തു; വില 25,999 രൂപ
അടുത്തകാലത്തായി ലെനോവൊ മികച്ച ഏതാനും സ്മാര്‍ട്‌ഫോണുകള്‍ വിപണിയിലെത്തിച്ചിരുന്നു. കെ. 900, പി 780 എന്നിവ ഇതിനുദാഹരണങ്ങളാണ്. ഇൗ കൂട്ടത്തിലേക്ക് പുതിയൊരു ഫോണ്‍ കൂടി കമ്പനി കൂട്ടിച്ചേര്‍ക്കുകയാണ്. ലെനോവൊ വൈബ് X. ഇന്ത്യന്‍ വിപണിയില്‍ 25,999 രൂപ വിലവരുന്ന ഫോണ്‍ താമസിയാതെ ഓണ്‍ലൈന്‍- റീടെയ്ല്‍ സ്‌റ്റോറുകളില്‍ ലഭ്യമാവും.
ഫോണിന്റെ പ്രത്യേകതകള്‍
1080-1920 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 5 ഇഞ്ച് IPS LCD കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍, ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷന്‍, 1.5 Ghz ക്വാഡ്‌കോര്‍ കോര്‍ടെക്‌സ് A7 പ്രൊസസര്‍, 2 ജി.ബി. റാം, ആന്‍ഡ്രോയ്ഡ് 4.2 ഒ.എസ്.
4128-3096 പികസല്‍ റെസല്യൂഷനില്‍ ചിത്രങ്ങള്‍ ഷൂട് ചെയ്യാന്‍ കഴിയുന്ന 13 എം.പി. ക്യാമറയാണ് ഫോണിശന്റ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. 5 എം.പി. ഫ്രണ്ട് ക്യാമറയുമുണ്ട്. വൈ-ഫൈ, ബ്ലുടൂത്ത്, AGPS, 3 ജി, തുടങ്ങിയവ സപ്പോര്‍ട് ചെയ്യും.
16 ജി.ബി. ഇന്റേണല്‍ മെമ്മറിയുള്ള ഫോണില്‍ ഗ്രാവിറ്റേഷന്‍, പ്രോക്‌സിമിറ്റി, ലൈറ്റ്, ഇ-കോംപാസ് തുടങ്ങി നിരവധി സെന്‍സറുകളുണ്ട്. പ്രീമിയം പോളികാര്‍ണേറ്റ് ബോഡിയാണ് ഫോണിനുള്ളത്. കൂടാതെ 2000 mAh ബാറ്ററിയും.
വൈബ് X-ന് കടുത്ത വെല്ലുവിളി ഉയര്‍ത്തിയേക്കാവുന്ന 10 ഫോണുകള്‍ ചുവടെ കൊടുക്കുന്നു.
{photo-feature}


Click it and Unblock the Notifications