ലെനോവൊ വൈബ് Z സ്മാര്‍ട്‌ഫോണ്‍ ക്യാമറയുടെ പ്രത്യേകതകള്‍

By Bijesh
|

ഇന്ത്യന്‍ വിപണിയില്‍ അടുത്തിടെ എത്തിയ സ്മാര്‍ട്‌ഫോണുകളില്‍ ഏറ്റവും മികച്ച ഒന്നാണ് ലെനോവൊയുടെ വൈബ് Z. കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടത്തിയ പരീക്ഷണത്തില്‍ മറ്റു ഫോണുകള്‍ക്കില്ലാത്ത നിരവധി പ്രത്യേകതകള്‍ വൈബ് Z--ല്‍ ഞങ്ങള്‍ക്ക് കാണാന്‍ സാധിച്ചു. നിലവില്‍ സ്മാര്‍ട്‌ഫോണ്‍ വിപണിയിലെ അതികായരായ സാംസങ്ങിനും ആപ്പിളിനും വരെ വെല്ലുവിളിയാണ് ഈ ഫോണ്‍ എന്നു പറഞ്ഞാല്‍ അത് ഒരിക്കലും അതിശയോക്തിയാവില്ല.

ഫോണിന്റെ പ്രത്യേകതകള്‍

5.5 ഇഞ്ച് IPS LCD കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍, 401 ppi പിക്‌സല്‍ ഡെന്‍സിറ്റി, ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷന്‍, 2.2 GHz ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ 800 പ്രൊസസര്‍, അഡ്രിനോ 330 ഗ്രാഫിക് യൂണിറ്റ്, 2 ജി.ബി. റാം, ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ ഒ.എസ്, LED ഫ് ളാഷോടു കൂടിയ ഓട്ടോ ഫോക്കസ് 13 എം.പി പ്രൈമറി ക്യാമറ, വൈഡ് ആംഗിള്‍ ഷോട്‌സിനായി 84 ഡിഗ്രി ലെന്‍സുള്ള 5 എം.പി. ഫ്രണ്ട് ക്യാമറ,

 

വില

ഫോണ്‍ ലോഞ്ച് ചെയ്തപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ 35,999 രൂപയായിരുന്നു വില. എന്നാല്‍ ഇപ്പോള്‍ 33,999 രൂപയ്ക്ക് കമ്പനിയുടെ ഓണ്‍ലൈന്‍ സ്‌റ്റോറായ TheDoStore-ല്‍ ലഭിക്കുന്നുണ്ട്. ഉടന്‍തന്നെ റീടെയ്ല്‍ സ്‌റ്റോറുകളിലും ഫോണ്‍ ലഭ്യമാവുമെന്നാണ് അറിയുന്നത്. ഇന്‍ട്രൊഡക്റ്ററി ഓഫര്‍ എന്ന നിലയില്‍ 2,039 രൂപ വിലവരുന്ന Z സ്മാര്‍ട് ടച്ച് കവറും ഫോണിനൊപ്പം കമ്പനി സൗജന്യമായി നല്‍കുന്നുണ്ട്.

എന്തായാലും ഇന്ന് ഇവിടെ പ്രതിപാദിക്കുന്നത് ഫോണിന്റെ പ്രൊസസറിനെ കുറിച്ചോ ഓപ്പറേറ്റിംഗ് സിസ്റ്റത്തെ കുറിച്ചോ അല്ല. ക്യാമറയെ കുറിച്ചാണ്.

മുകളില്‍ പറഞ്ഞ പ്രകാരം LED ഫ് ളാഷോടു കൂടിയ 13 എം.പി. ഓട്ടോ ഫോക്കസ് പ്രൈമറി ക്യാമറയാണ് ലെനോവൊ വൈബ് Z-- ല്‍ ഉള്ളത്. 4128-3096 പിക്‌സല്‍ ക്വാളിറ്റിയില്‍ ചിത്രങ്ങളെടുക്കാന്‍ ഇത് സഹായിക്കും. കൂടാതെ f1.8 അപെര്‍ചര്‍ ലെന്‍സ് സാധാരണ ക്യാമറകളെ അപേക്ഷിച്ച് 33 ശതമാനം വെളിച്ചം ആഗിരണം ചെയ്യും. അതായത് കുറഞ്ഞ വെളിച്ചത്തിലും മികച്ച ചിത്രങ്ങള്‍ ലഭ്യമാക്കും.

മുന്‍വശത്താവട്ടെ 5 എം.പി. ക്യാമറയാണ് ഉള്ളത്. 84 ഡിഗ്രി ലെന്‍സ് വൈഡ് ആംഗിള്‍ ചിത്രങ്ങള്‍ എടുക്കാനും വീഡിയോ കോളുകള്‍ക്കും ഏറെ സഹായകമാണ്. വൈബ് Z- ന്റെ ക്യാമറയുടെ കൂടുതല്‍ പ്രത്യേകതകള്‍ വിശദമായി ചുവടെ ചര്‍ച്ചചെയ്യുന്നു.

#1

#1

വ്യക്തമായ ചിത്രങ്ങള്‍ ലഭ്യമാക്കുന്നതിന് നിരവധി ഫില്‍ടറുകള്‍ വൈബ് Z കയാമറയില്‍ ഇന്‍ബില്‍റ്റായി ഉണ്ട്. കൂടാതെ വെളിച്ചവും കൂടുതലായി ആഗിരണം ചെയ്യും. എക്‌സ്‌റ്റേണല്‍ ആപ്ലിക്കേഷനുകള്‍ വഴി ലഭ്യമാവുന്ന ഫീച്ചറുകളാണ് ഇന്‍ബില്‍റ്റായി ഉള്ളതെന്ന പ്രത്യേകതയും ഉണ്ട്.

#2

#2

ക്ലോസ് അപ് ഷോട്ടുകള്‍ എടുക്കുമ്പോള്‍ വളരെ സൂക്ഷ്മമായ ഭാഗങ്ങള്‍ പോലും വ്യക്തമായി ദൃശ്യമാകും. വൈബ് Z-ന്റെ ശ്രേണിയില്‍ വരുന്ന മറ്റൊരു ഫോണുകള്‍ക്കും നല്‍കാന്‍ കഴിയാത്ത പ്രത്യേകതയാണ് ഇത്.

#3

#3

ക്യാമറ ഏതു രീതിയില്‍ പിടിച്ചാലും ചിത്രങ്ങള്‍ ശരിയായ രീതിയില്‍ അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയും എന്നതാണ് ടില്‍ട് - ഷിഫ്റ്റ് മോഡിന്റെ പ്രത്യേകത. ഇത് വൈബ് Z- -ല്‍ ഇന്‍ബില്‍റ്റ് ആയി ഉണ്ട്. പനോരമ ചിത്രങ്ങള്‍ എടുക്കുമ്പോഴാണ് ഇത് ഏറെ ഗുണകരം.

#4
 

#4

രാത്രിയില്‍, എത്ര കുറഞ്ഞ വെളിച്ചത്തിലും തെളിച്ചമുള്ള ചിത്രങ്ങള്‍ ലഭ്യമാക്കുന്നതാണ് ഫോണ്‍ ക്യാമറയിലെ നൈറ്റ് മോഡ്. കൂടാതെ സൂപ്പര്‍ നൈറ്റ് മോഡുമുണ്ട്.

#5

#5

സാധാരണ നൈറ്റ് മോഡില്‍ ലഭിക്കുന്ന ചിത്രങ്ങളേക്കാള്‍ മികച്ചതാണ് സൂപ്പര്‍ നൈറ്റ് മോഡില്‍ ലഭിക്കുന്ന ചിത്രങ്ങള്‍. വളരെ ഇരുണ്ട സാഹചര്യങ്ങളിലും വ്യക്തമായ ചിത്രങ്ങള്‍ ഈ മോഡ് ലഭ്യമാക്കും.

#6

#6

നൈറ്റ് മോഡിലും സൂപ്പര്‍ നൈറ്റ് മോഡിലും എടുക്കുന്ന ചിത്രങ്ങള്‍ കാര്യമായ എഡിറ്റിംഗ് കൂടാതെതന്നെ ഫേസ്ബുക് ഉള്‍പ്പെടെ സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്യാനും സാധിക്കും. അത്രയും തെളിമ ചിത്രത്തിന് ഉണ്ട്.

#7

#7

ലെനോവൊ വൈബ് Z--ല്‍ ഉള്ള ക്യാമറ നിരവധി പുതുമകള്‍ ഉള്ള ഒന്നാണ്. ഫോട്ടോഎടുക്കാന്‍ അറിയാത്തവര്‍ക്കുപോലും മികച്ച ചിത്രങ്ങള്‍ പകര്‍ത്താന്‍ ഇത് സഹായിക്കും. കൂടാതെ വൈഡ് ആംഗിള്‍ ഫ്രണ്ട് ക്യാമറയുള്ളതിനാല്‍ മികച്ച സെല്‍ഫികളും ലഭ്യമാണ്. വീഡിയോ കോളിംഗിനും ഇത് ഏറെ അനുയോജ്യമാണ്.

#8

#8

നെകസസ് 5-നേക്കാള്‍ മികച്ച ചിത്രമാണ് ലെനോവൊ വൈബ് Z-ക്യാമറ നല്‍കുന്നത് എന്നത് മുകളില്‍ കൊടുത്ത ചിത്രങ്ങളില്‍ നിന്ന് വ്യക്തമാണ്. വില അല്‍പം കൂടിയാലും അതിനനുസരിച്ചുള്ള മൂല്യം വൈബ് Z നല്‍കും.

Most Read Articles
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X