സ്മാര്‍ട്‌ഫോണ്‍ വാങ്ങുന്നുവെങ്കില്‍ ലെനോവൊ വൈബ് Z ആയിരിക്കണം; 10 കാരണങ്ങള്‍

By Bijesh
|

2014-ല്‍ സ്മാര്‍ട്‌ഫോണ്‍ വിപണിയെ സംബന്ധിച്ച് നല്ല തുടക്കമാണ് നല്‍കിയത്. മുന്‍നിര കമ്പനികള്‍ അവരുടെ പുതിയ ഹാന്‍ഡ്‌സെറ്റുകള്‍ പുറത്തിറക്കി. കഴിഞ്ഞ മാസം നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലും വ്യത്യസ്തമായ കുറെ സ്മാര്‍ട്‌ഫോണുകള്‍ നമ്മള്‍ കണ്ടു.

എന്നാല്‍ അതില്‍ എടുത്തുപറയേണ്ട ഒന്ന് ലെനോവൊയുടെ വൈബ് Z സ്മാര്‍ട്‌ഫോണാണ്. മികച്ച ഫീച്ചറുകളും ഉപയോഗിക്കാന്‍ സൗകര്യപ്രദമായ സാങ്കേതിക മേന്മകളും ഫോണിന് അവകാശപ്പെടാനുണ്ട്. ഈ വര്‍ഷം ഇതുവരെ പുറത്തിറങ്ങിയ മറ്റു സ്മാര്‍ട്‌ഫോണുകളെയെല്ലാം മറികടക്കുന്നതാണ് ലെനോവൊ വൈബ് Z എന്ന് നി:സംശയം പറയാം.

ഫോണിന്റെ പ്രത്യേകതകള്‍

5.5 ഇഞ്ച് IPS LCD കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍, 401 ppi പിക്‌സല്‍ ഡെന്‍സിറ്റി, ഗോറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷന്‍ എന്നിവയാണ് സ്‌ക്രീനിന്റെ സവിശേഷതകള്‍. 2.2 GHz ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ 800 ക്വാഡ്‌കോര്‍ പ്രൊസസര്‍, 2 ജി.ബി. റാം, ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ ഒ.എസ്.

 

ക്യാമറയുടെ കാര്യമെടുത്താല്‍ പിന്‍വശത്ത് എല്‍.ഇ.ഡി ഫ് ളാഷോടുകൂടിയ 13 എം.പി. ഓട്ടോഫോക്കസ് ക്യാമറയും മുന്നില്‍ 5 എം.പി. ക്യാമറയുമാണ് ഉള്ളത്. വീഡിയോ കോളിംഗും ഇതിലൂടെ സാധ്യമാകും. പ്രൈമറി ക്യാമറ ഉപയോഗിച്ച് 4128-3096 പിക്‌സല്‍ ചിത്രങ്ങള്‍ എടുക്കാം.

GPRS, SPEED, WLAN, ബ്ലുടൂത്ത്, യു.എസ്.ബി, 3 ജി എന്നിവയ്‌ക്കൊപ്പം 4 ജി LTE സപ്പോര്‍ട്ടുമുണ്ട്. ലെനോവൊ വൈബ് Z -ന്റെ 16 ജി.ബി. ഇന്റേണല്‍ മെമ്മറി വേരിയന്റാണ് ഇന്ത്യയില്‍ ലഭ്യമാവുക. മൈക്രോ എസ്.ഡി. കാര്‍ഡ് സ്ലോട് ഇല്ല. 3000 mAh ബാറ്ററിയാണ് ഉള്ളത്.

വില

35,999 രൂപയ്ക്കാണ് ലെനോവൊ വൈബ് Z ഇന്ത്യയില്‍ ലോഞ്ച് ചെയ്തത്. എങ്കിലും പ്രാരംഭ വില്‍പനയ്ക്കുള്ള ഓഫറായി 32,960 രൂപയ്ക്ക് ഫോണ്‍ ലഭിക്കും. 7 ദിവസത്തിനുള്ളില്‍ ഫോണ്‍ ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ എത്തും. റീടെയ്ല്‍ സ്‌റ്റോറുകളില്‍ 10 ദിവസത്തിനുള്ളില്‍ ഫോണ്‍ ലഭ്യമാവുമെന്നാണ് കരുതുന്നത്.

ലെനോവൊയുടെ ഓണ്‍ലൈന്‍ സ്‌റ്റോറായ TheDoStore -ല്‍ പ്രീ ഓര്‍ഡര്‍ ആരംഭിച്ചുകഴിഞ്ഞ ഫോണിനൊപ്പം 2039 രൂപ വിലവരുന്ന Z സ്മാര്‍ട് ടച്ച് കവറും സൗജന്യമായി നല്‍കുന്നുണ്ട്.

ലെനോവൊ വൈബ് Z സ്മാര്‍ട്‌ഫോണിനായി പണം മുടക്കുന്നത് എന്തുകൊണ്ടും ലാഭമാണ്. എന്തുകൊണ്ട്?. അതിന് ചുവടെ കൊടുത്തിരിക്കുന്ന ഫോണിന്റെ 10 പ്രത്യേകതകള്‍ കാണു.

Fantastic Build

മികച്ച ഹാര്‍ഡ്‌വെയറും സോഫ്റ്റ് വെയറും ഉണ്ടായതുകൊണ്ടുമാത്രം ഒരു സ്മാര്‍ട്‌ഫോണ്‍ മികച്ചതാണെന്നു പറയാന്‍ കഴിയില്ല. അതിന്റെ രൂപവും പ്രധാന ഘടകമാണ്. അവിടെയാണ് മറ്റ് ഉയര്‍ന്ന ശ്രേണിയില്‍ പെട്ട സ്മാര്‍ട്‌ഫോണുകളെ അപേക്ഷിച്ച് വൈബ് Z മികച്ചു നില്‍ക്കുന്നതും.

5.5 ഇഞ്ച് IPS ടച്ച് സ്‌ക്രീനാണ് ഫോണിനുള്ളത്. 1920-1080 പിക്‌സല്‍ റെസല്യൂഷന്‍ എന്നിവയുള്ള ഫോണിന് 145.2 ഗ്രാം മാത്രമാണ് ഭാരം ഉള്ളത്. അതുകൊണ്ടുതന്നെ കൈകളില്‍ ഒതുങ്ങി നില്‍ക്കും.

Rev' up the Engines, Captain

ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ ആണ് ഫോണിലെ ഓപ്പറേറ്റിംഗ് സിസ്റ്റം. 2.2 GHz ക്വാഡ്‌കോര്‍ ക്രെയ്റ്റ് 400 പ്രൊസസര്‍, ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ 800 ചിപ്‌സെറ്റ്, 2 ജി.ബി. റാം എന്നിവ ഫോണിന് കരുത്തു പകരുന്നു.

ഒറ്റകൈകൊണ്ട് ഉപയോഗിക്കാം
 

One Hand is All it Takes

5.5 സ്‌ക്രീന്‍ സൈസ് ഉള്ളതിനാല്‍ കഴ്ചയില്‍ ലെനോവൊ വൈബ് Z വലിയ ഹാന്‍ഡ്‌സെറ്റായി തോന്നാം. എന്നാല്‍ ഒറ്റക്കൈ കൊണ്ട് തന്നെ സൗകര്യപ്രദമായി ഉപയോഗിക്കാവുന്ന തരത്തില്‍ കനവും കട്ടിയും കുറഞ്ഞ ഫോണാണ് ഇ്ത്.

Plan Ahead (Like Lenovo)

5.5 സ്‌ക്രീന്‍ സൈസ് ഉള്ള, ഫാബ്ലറ്റ് ഗണത്തില്‍ പെടുത്താവുന്ന സ്മാര്‍ട്‌ഫോണാണ് ലെനോവൊ വൈബ് Z. അതുകൊണ്ടുതന്നെ മുകളില്‍ പറഞ്ഞ രീതിയില്‍ ഒറ്റകൈകൊണ്ട് ഉപയോഗിക്കുക എന്നത് പ്രായോഗികമാണോ എന്ന് പലരും ചിന്തിച്ചേക്കാം. എന്നാല്‍ അതിനനുയോജ്യമായ ഫീച്ചറുകള്‍ ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉദാഹരണത്തിന്, ഫോണ്‍ തിരിക്കുന്നതിനനുസൃതമായി നമ്പര്‍പാഡും തിരിയും. ഇത്തരത്തിലുള്ള വിവിധ ഫീച്ചറുകള്‍ വൈബ് Z-ലുണ്ട്.

Small But Nifty Features

ഫോണ്‍ തിരിയുന്നതിനനുസരിച്ച് തിരിയുന്ന നമ്പര്‍പാഡ് പോലെതന്നെ മറ്റൊരു ഫീച്ചറാണ് സ്മാര്‍ട് കോള്‍. അതായത് കോള്‍ അറ്റന്റ് ചെയ്യുന്നതിനായി ഫോണ്‍ ചെവിയോട് ചേര്‍ത്ത് വച്ചാല്‍ മാത്രം മതി. റിസീവ് ബട്ടണ്‍ അമര്‍ത്തേണ്ടതില്ല.

ഫോണ്‍ അണ്‍ലോക് ചെയ്യുന്നതിനുള്ള സംവിധാനമാണ് മറ്റൊരു പ്രത്യേകത. മുകളിലാണ് വൈബ് Z-ന്റെ അണ്‍ലോക് ബട്ടണ്‍. അതുകൊണ്ടുതന്നെ ഓരോ തവണ അണ്‍ലോക് ചെയ്യുന്നതിനും വിരല്‍ മുകളില്‍ കൊണ്ടുപോവുക എന്നത് എല്ലാവര്‍ക്കും എളുപ്പമായിരിക്കില്ല. ഇതിനു പരിഹാരമായി ഫോണിന്റെ വശത്തുള്ള വോള്യം ബട്ടന്‍ അമര്‍ത്തിയും ഫോണ്‍ അണ്‍ലോക് ചെയ്യാനുള്ള സംവിധാനമുണ്ട്.

A Primary Camera that Demands Respect

13 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറയാണ് ലെനോവൊ വൈബ് Z-ല്‍ ഉള്ളത്. ഓട്ടോ ഫോകസ്, f1.8 അപെര്‍ചര്‍ ലെന്‍സും LED ഫ് ളാഷും 4128-3096 പിക്‌സല്‍ വരുന്ന മികച്ച ചിത്രങ്ങളാണ് നല്‍കുക. ഉയര്‍ന്ന ശ്രേണിയില്‍ പെട്ട മിക്ക സ്മാര്‍ട്‌ഫോണുകളിലും 13 എം.പി. ക്യാമറയുണ്ടെന്ന് വാദിക്കുന്നവരുണ്ടാവും. എന്നാല്‍ അവയില്‍ ലഭിക്കാത്ത പിക്‌സല്‍ ഷാര്‍പ്‌നെസ് വൈബ് Z-ല്‍ കാണാം.

And a Secondary Camera Demanding Equal Respect

5 മെഗാപിക്‌സല്‍ ക്യാമറയാണ് ഫോണിന്റെ മുന്‍ഭാഗത്തുള്ളത്. എന്നാല്‍ അതിലുപരിയായി 84 ലെന്‍സ് ആണ് ഫ്രണ്ട് ക്യാമറയുടെ പ്രത്യേകത. മനോഹരമായ വൈഡ് ആംഗിള്‍ ചിത്രങ്ങള്‍ ലഭിക്കാന്‍ ഈ ലെന്‍സ് സഹായിക്കും. സെല്‍ഫികള്‍ എടുക്കുന്നതിനും വീഡിയോ കോളിംഗിനും തീര്‍ത്തും അനുംയോജ്യം.

In-Camera features

ഫോണ്‍ ക്യാമറയിലൂടെ എടുക്കുന്ന ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാന്‍ കഴിയുന്ന നിരവധി ഫില്‍ടറുകള്‍ ഫോണിലുണ്ട്. അതായത് ചിത്രങ്ങള്‍ ബ്ലാക് ആന്‍ഡ് വൈറ്റിലേക്കു മാറ്റാനോ മറ്റ് എഫക്റ്റുകള്‍ ചേര്‍ക്കാനോ ഒക്കെ സാധിക്കുന്ന സംവിധാനം. ഫോണില്‍ നിന്ന് നേരിട്ട് സോഷ്യല്‍ സൈറ്റുകളിലും മറ്റും ഫോട്ടോകള്‍ പോസ്റ്റ് ചെയ്യുന്നവര്‍ക് ഇത് ഏറെ സഹായകരമാണ്.

A Battery to Die For

ബാറ്ററിയാണ് ഫോണിന്റെ മറ്റൊരു പ്രധാന മേന്മ. 3000 mAh വരുന്ന ബാറ്ററി മികച്ച ഉപയോഗ സമയം നല്‍കുന്നുണ്ട്്. 3 ജിയില്‍ 15 മണിക്കൂര്‍ വരെ ഉപയോഗിക്കാന്‍ കഴിയും. തടസമില്ലാതെ യുട്യൂബ് വീഡിയോ കാണുന്നതിനും ഇന്റര്‍നെറ്റ് ഉപയോഗത്തിനുമെല്ലാം ഇത് സഹായകരമാണ്.

Not For Everyone

തെരഞ്ഞെടുത്ത ഏതാനും രാജ്യങ്ങളില്‍ മാത്രമാണ് നിലവില്‍ ലെനോവൊ വൈബ് Z ലഭ്യമാവുന്നത്. അതില്‍ ഇന്ത്യയും ഉള്‍പ്പെടുന്നു എന്നത് വലിയ കാര്യം തന്നെ. പ്രത്യേകിച്ച് യു.എസിലും യു.കെയിലും ഓസ്‌ട്രേലിയയിലുമൊന്നും ഫോണ്‍ എത്തിയിട്ടില്ല എന്നറിയുമ്പോള്‍.

Most Read Articles
Best Mobiles in India

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more