എതിരാളികളെ ബഹുദൂരം പിന്നിലാക്കി ലെനോവൊ വൈബ് Z; കാരണങ്ങള്‍

Posted By:

കുറച്ചുകാലമായി ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ ശക്തമായ മത്സരം നടക്കുന്നുണ്ട്. എന്നാല്‍ അടുത്തിടെ ചൈനീസ് കമ്പനിയായ ലെനോവൊ അവരുടെ വൈബ് Z സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കിയതോടെയാണ് യദാര്‍ഥ മത്സരം തുടങ്ങിയത്. പ്രത്യേകിച്ച് ഉയര്‍ന്ന ശ്രേണിയില്‍ പെട്ട സ്മാര്‍ട്‌ഫോണുകളില്‍.

എന്തുകൊണ്ടാണ് വൈബ് Z മറ്റു ഹാന്‍ഡ്‌സെറ്റുകള്‍ക്ക് ഇത്രയധികം ഭീഷണിയാവുന്നത്?.. ഫോണിന്റെ സാങ്കേതിക മേന്മതന്നെ കാരണം. 5.5 ഇഞ്ച് ഡിസ്‌പ്ലെ, 2.2 Ghz ക്വാഡ്‌കോര്‍ പ്രൊസസര്‍, 5 എം.പി. ഫ്രണ്ട് ക്യാമറ തുടങ്ങിയവയൊക്കെ വൈബ് Z-നെ വേറിട്ടതാക്കുന്നുണ്ട്.

ഫോണിന്റെ പ്രത്യേകതകള്‍ വിശദമായി പരിശോധിച്ചാല്‍, 5.5 ഇഞ്ച് IPS LCD കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍, 401 ppi പിക്‌സല്‍ ഡെന്‍സിറ്റി, ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷന്‍, 2.2 GHz ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ 800 പ്രൊസസര്‍, അഡ്രിനോ 330 ഗ്രാഫിക് യൂണിറ്റ്, 2 ജി.ബി. റാം, ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ ഒ.എസ്.

ക്യാമറയുടെ കാര്യമെടുത്താല്‍ LED ഫ് ളാഷോടു കൂടിയ 13 എം.പി. പ്രൈമറി ക്യാമറയും 5 എം.പി. ഫ്രണ്ട് ക്യാമറയുമുണ്ട്. 4128-3096 പിക്‌സല്‍ റെസല്യൂഷനുള്ള ചിത്രങ്ങളെടുക്കാന്‍ പിന്‍ ക്യാമറ സഹായിക്കും.

ഇതിനു പുറമെ വീഡിയോ, മള്‍ടി ടാസ്‌കിംഗ് സംവിധാനങ്ങളാണ് മറ്റുഫോണുകളില്‍ നിന്ന് ലെനോവൊയെ മാറ്റിനിര്‍ത്തുന്നത്. ഡിസ്‌പ്ലെയ്ക്കു താഴെയായി മൂന്നു ബട്ടണുകളാണ് വൈബ് Z-നുള്ളത്. ഹോം ബട്ടണ്‍, ബാക് ബട്ടണ്‍, മെനു ബട്ടണ്‍ എന്നിവ. മെനു ബട്ടണ്‍ മള്‍ടി ടാസ്‌കിംഗ് ബട്ടണ്‍ ആയും പ്രവര്‍ത്തിക്കും.

വിവിധ ആപ്ലിക്കേഷനുകള്‍ വേഗത്തില്‍ ആക്‌സസ് ചെയ്യുന്നതിന് മള്‍ടി ടാസ്‌കിംഗ് സഹായിക്കും. അതായത് ഒരേസമയം രണ്ട് ആപ്ലിക്കേഷനുകള്‍ മാറിമാറി ഉപയോഗിക്കാം. മാത്രമല്ല, സ്‌ക്രീനില്‍ ആപ്ലിക്കേഷനുകളുടെ പോപ് അപ് പ്രത്യക്ഷപ്പെടുകയും ചെയ്യും. അവയുടെ സൈസ് കൂട്ടാനും കുറയ്ക്കാനും കഴിയും.

മറ്റൊരു പ്രത്യേകത 2.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍ ആണ്. 4 കെ. റെസല്യൂഷനില്‍ തടസമില്ലാതെ വീഡിയോ കാണുന്നതിന് സഹായിക്കും. മാത്രമല്ല, 3000 mAh ബാറ്ററി ആവശ്യത്തിന് ചാര്‍ജും നല്‍കും.

എന്തായാലും നിലവില്‍ വിപണിയില്‍ ലെനോവൊ വൈബ് Z-ഭീഷണിയായിരിക്കുന്ന 10 സ്മാര്‍ട്‌ഫോണുകള്‍ ഏതെല്ലമെന്നു നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

സ്‌ക്രീന്‍ സൈസിലും ക്യാമറയിലും എല്‍.ജി. ജി 2-വിനേക്കാള്‍ ബഹുദൂരം മുന്നിലാണ് ലെനോവൊ വൈബ് Z. എല്‍.ജി. ജി 2-വന് 5.2 ഇഞ്ച് സ്‌ക്രീന്‍ സൈസ് ഉള്ളപ്പോള്‍ വൈബ് Z-ന് 5.5 ഇഞ്ച് ഡിസ്‌പ്ലെയാണ്. ഫ്രണ്ട് ക്യാമറയുടെ കാര്യമെടുത്താല്‍ വൈബ് Z-ല്‍ 5 എം.പി. ക്യാമറയാണ് ഉള്ളത്. എല്‍.ജി. ജി 2-വിലാകട്ടെ 2.1 എം.പിയും.

 

 

#2

ബ്ലാക്‌ബെറി Z30 5 ഇഞ്ച് സ്‌ക്രീന്‍ സൈസ് ഉള്ള സ്മാര്‍ട്‌ഫോണാണ്. വൈബ് Z-നാവട്ടെ 5.5 ഇഞ്ച് ഡിസ്‌പ്ലെയാണ് ഉള്ളത്. പ്രൊസസറിശന്റ കാര്യത്തിലും Z30 ഏറെ പിറകിലാണ്. 1.7 GHz ഡ്യുവല്‍ കോര്‍ ക്രെയ്റ്റ് പ്രൊസസര്‍ ആണ് ഉള്ളത്. വൈബ് Z ലാവട്ടെ ക്വാഡ്‌കോര്‍ 2.2 GHz ക്രെയ്റ്റ് 400 പ്രൊസസര്‍ആണ് ഉള്ളത്.
ക്യാമറയിലും വൈബ് Z മികച്ചുനില്‍ക്കുന്നുണ്ട്. ബ്ലാക്‌ബെറി Z30-യില്‍ 8 എം.പി പ്രൈമറി ക്യാമറയാണെങ്കില്‍ വൈബ് Z-ല്‍ 13 എം.പിയാണ്. Z30-യില്‍ 2880 mAh ബാറ്ററി, വൈബ് Z-ല്‍ 3000 mAh ബാറ്ററി.

 

 

 

#3

സ്‌ക്രീന്‍ സൈസിന്റെ കാര്യത്തില്‍ വൈബ് Z -നേക്കാള്‍ ഏറെ പിന്നിലാണ് HTC വണ്‍ മിനി. 4.3 ഇഞ്ച് മാത്രം. മാത്രമല്ല, HTC വണ്‍ മിനിയില്‍ ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ 400 Soc, 1.4 Ghz ഡ്യുവല്‍ കോര്‍ പ്രൊസസര്‍ എന്നിവയാണ്. വൈബ് Z-ലാവട്ടെ 2.2 Ghz ക്രെയ്റ്റ് 400 പ്രൊസസറാണ്.

HTC വണ്‍ മിനിയില്‍ 4 എം.പി. അള്‍ട്ര പിക്‌സല്‍ ക്യാമറയും 1.6 എം.പി. ഫ്രണ്ട് ക്യാമറയുമാണ്. വൈബ് Z-ലാവട്ടെ 13 എം.പി ഫ്രണ്ട് ക്യാമറയും 5 എം.പി. സെക്കന്‍ഡറി ക്യാമറയും. ബാറ്ററിയിലും ഉണ്ട് പ്രകടമായ വ്യത്യാസം. HTC വണ്‍ മിനിയില്‍ 1800 mAh ബാറ്ററി, വൈബ് Z-ല്‍ 3000 mAh.

 

 

#4

സോണി എക്‌സ്പീരിയ Z1-ന്റെ സ്‌ക്രീന്‍ സൈസ് 5 ഇഞ്ച്. വൈബ് Z-നാവട്ടെ 5.5 ഇഞ്ച്. വൈബ് Z-ല്‍ 5 എം.പി. ഫ്രണ്ട് ക്യാമറയുള്ളപ്പോള്‍ എക്‌സ്പീരിയ Z1-ല്‍ 2 എം.പി ഫ്രണ്ട് ക്യാമറ.

 

 

#5

രണ്ടു ഫോണുകള്‍ക്കും ഏകദേശം സമാനമായ പ്രത്യേകതകളാണ് ഉള്ളതെങ്കിലും മൊത്തത്തില്‍ കേമന്‍ ലെനോവൊ വൈബ് Z തന്നെയാണ്. ഉദാഹരണത്തിന് ലൂമിയ 1520-ന്റെ ഫ്രണ്ട് ക്യാമറയ്ക്ക് ഒരിക്കലും വൈബ് Z ഫ്രണ്ട് ക്യാമറയുടെ നിലവാരമില്ല.

 

 

#6

ഐ ഫോണ്‍ 5 സി ആപ്പിള്‍ ഉത്പന്നം എന്ന നിലയില്‍ മികച്ചതാണെന്ന് അഭിപ്രായപ്പെടുന്നവരുണ്ടാവും. എന്നാല്‍ സാങ്കേതികമായി നോക്കിയാല്‍ വൈബ് Z-ന്റെ ഏഴയലത്ത് ഐ ഫോണ്‍ 5 സി എത്തില്ല. ഐ ഫോണ്‍ 5 സിക്ക് 4 ഇഞ്ച് സ്‌ക്രീന്‍ സൈസ് ഉള്ളപ്പോള്‍ വൈബ് Z-ന് 5.5 ഇഞ്ച്. പ്രൊസസറാവട്ടെ ഐ ഫോണ്‍ 5 സിയില്‍ 1.3 Ghz ഡ്യുവല്‍ കോര്‍ പ്രൊസസറാണ്. വൈബ് Z-ലാവട്ടെ 2.2 Ghz ക്വാഡ്‌കോര്‍ പ്രൊസസറാണ്. ബാറ്ററിയിലും ഉണ്ട് വ്യത്യാസം. ഐഫോണ്‍ 5 സിയില്‍ 1510 mAh ബാറ്ററിയുള്ളപ്പോള്‍ വൈബ് Z-ല്‍ 3000 mAh ബാറ്ററി.

 

 

#7

ഡിസ്‌പ്ലെയുടെ കാര്യമെടുത്താല്‍ സാംസങ്ങ് ഗാലക്‌സി S4-ന് 5 ഇഞ്ച്. വൈബ് Z-ന് 5.5 ഇഞ്ച്. ഗാലക്‌സി S4-ല്‍ 2 എം.പി. ഫ്രണ്ട് ക്യാമറ, വൈബ് Z-ല്‍ 5 എം.പി.

 

 

#8

ലൂമിയ 1320: 5 എം.പി പ്രൈമറി ക്യാമറ, VGA ഫ്രണ്ട് ക്യാമറ.
ലെനോവൊ വൈബ് Z: 13 എം.പി. പ്രൈമറി ക്യാമറ, 5 എം.പി. ഫ്രണ്ട് ക്യാമറ.

 

#9

ഗാലക്‌സി ഗ്രാന്‍ഡ് 2-വിന് 5.25 സ്‌ക്രീന്‍ സൈസ് ആണ് ഉള്ളത്. വൈബ് Z-നേക്കാള്‍ .25 ഇഞ്ച് കുറവ്. ഗ്രാന്‍ഡ് 2 വില്‍ 1.2 GHz ക്വാഡ് കോര്‍ പ്രൊസസറാണെങ്കില്‍ വൈബ് Z-ല്‍ 2.2 Ghz ക്രെയ്റ്റ് 400 പ്രൊസസറാണ്.

ഗ്രാന്‍ഡ് 2 വില്‍ 8 എം.പി പ്രൈമറി ക്യാമറയും 1.9 എം.പി. ഫ്രണ്ട് ക്യാമറയും. വൈബ് Z-ല്‍ ഇത് 13 എം.പി, 5 എം.പി എന്നിങ്ങനെയാണ്.

 

 

#10

5 ഇഞ്ച് ഡിസ്‌പ്ലെ, 8 എം.പി. പ്രൈമറി ക്യാമറ, 1.3 എം.പി. ഫ്രണ്ട് ക്യാമറ, 2300 mAh ബാറ്ററി എന്നിവയാണ് നെക്‌സസ് 5-നുള്ളത്. മറുവശത്ത് ലെനോവൊ വൈബ് Z-നാവട്ടെ 5.5 ഇഞ്ച് ഡിസ്‌പ്ലെ, 13 എം.പി. പ്രൈമറി ക്യാമറ, 5 എം.പി ഫ്രണ്ട് ക്യാമറ, 3000 mAh ബാറ്ററി എന്നിവയുണ്ട്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot