ലെനോവൊ വൈബ് Z2 പ്രൊ ലോഞ്ച് ചെയ്തു

Posted By:

ചൈനീസ് ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ ലെനോവൊ അവരുടെ പുതിയ ഫോണായ വൈബ് Z2 പ്രൊ സ്മാര്‍ട്‌ഫോണ്‍ ലോഞ്ച് ചെയ്തു. നേരത്തെ ഇറങ്ങിയ വൈബ് Z-ന്റെ പിന്‍ഗാമിയാണ് വൈബ് Z2 പ്രൊ. അടുത്തമാസം ആദ്യം ഫോണ്‍ വിപണിയിലെത്തുമെന്നാണ് കരുതുന്നത്.

ലെനോവൊ വൈബ് Z2 പ്രൊ ലോഞ്ച് ചെയ്തു

മികച്ച ഡിസൈന്‍, കരുത്തുള്ള ഹാര്‍ഡ്‌വെയര്‍, വലിയ സ്‌ക്രീന്‍ എന്നിവയാണ് വൈബ് Z2 പ്രൊയുടെ എടുത്തുപറയേണ്ട പ്രത്യേകതകള്‍. 6 ഇഞ്ച് QHD ഡിസ്‌പ്ലെയാണ് ഫോണിനുള്ളത്. 2560-1440 പിക്‌സല്‍ റെസല്യൂഷനും.

2.5 GHz ക്വാഡ്‌കോര്‍ ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ 801 പ്രൊസസര്‍, 3 ജി.ബി റാം, ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ്, ഒപ്റ്റിക്കല്‍ ഇമേജ് സ്‌റ്റെബിലൈസേഷനുള്ള 16 എം.പി പ്രൈമറി ക്യാമറ, ഡ്യുവല്‍ LED ഫ് ളാഷ്, 32 ജി.ബി. ഇന്റേണല്‍ മെമ്മറി എന്നിവയാണ്‌ഫോണിന്റെ പ്രധാന പ്രത്യേകതകള്‍. അതേസമയം എക്‌സ്പാന്‍ഡബിള്‍ മെമ്മറിയില്ല.

ഫോണ്‍ റഷ്യയില്‍ ആണ് ആദ്യം ലോഞ്ച് ചെയ്യുക. വൈകാതെ മറ്റു രാജ്യങ്ങളിലും എത്തുമെന്നാണ് കരുതുന്നത്. റഷ്യയില്‍ 29,990 റൂബിള്‍ ആണ് വില (ഏകദേശം 50,579 രൂപ). ഗോള്‍ഡ്, കറുപ്പ്, വെളുപ്പ് എന്നീ നിറങ്ങളിലാണ് ഫോണ്‍ ഫോണ്‍ ലഭ്യമാവുക.

English summary
Lenovo Vibe Z2 Pro Launched with 6 Inch QHD Display, Lenovo Vibe Z2 Pro Launched, Price and specs of Lenovo Vibe Z2 Pro, Read More...
Please Wait while comments are loading...

Social Counting