ലോകം മൊത്തം കാത്തിരിക്കുന്ന ആ മഹാത്ഭുതം നാളെ ഇറങ്ങും!!

By Shafik
|

അങ്ങനെ ലോകം മൊത്തം കാത്തിരിക്കുന്ന ആ ഫോൺ നാളെ എത്തുകയാണ്. ജൂൺ 5 അതായത് നാളെ ഫോൺ പുറത്തിറക്കും എന്നാണ് ലെനോവോ പറഞ്ഞിരുന്നത്. അതിനാൽ തന്നെ പ്രതീക്ഷകൾക്ക് ഇനി ഒരു ദിവസം കൂടെ. കമ്പനി അവകാശപ്പെട്ട പോലെ ഒരു വമ്പൻ ഫോൺ ആകുമോ അതോ എല്ലാം വെറും പൊള്ളയായ വാദങ്ങളാകുമോ എന്നത് നാളെ അറിയാം.

ഇന്നുവരെ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത സവിശേഷതകൾ

ഇന്നുവരെ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത സവിശേഷതകൾ

കമ്പനി തലവൻ ഇടയ്ക്കിടെ വരാനിരിക്കുന്ന ഈ മോഡലിനെ കുറിച്ചുള്ള സൂചനകൾ തന്നുകൊണ്ടിരിക്കുകയാണ്. അവയിൽ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് കാര്യങ്ങളാണ് 4 ടിബി ഫോൺ മെമ്മറി, 45 ദിവസം ബാറ്ററി സ്റ്റാൻഡ്‌ബൈ, മുൻഭാഗം മൊത്തമായി ഡിസ്പ്ളേ മാത്രമുള്ള സ്ക്രീൻ എന്നിവ. ഇന്നുള്ള ഒരു മോഡലിലും ഇങ്ങനെയൊരു സവിശേഷത നമുക്ക് കാണാൻ കഴിഞ്ഞിട്ടില്ല.

നിലവിലെ സാങ്കേതിക വിദ്യക്ക് സാധിക്കാത്ത കാര്യങ്ങൾ

നിലവിലെ സാങ്കേതിക വിദ്യക്ക് സാധിക്കാത്ത കാര്യങ്ങൾ

കഴിഞ്ഞിട്ടില്ല എന്ന് മാത്രമല്ല, അതിനുള്ള സാങ്കേതിക വിദ്യ ഇനിയും ശാസ്ത്രം കണ്ടെത്തിയിട്ട് പോലുമില്ല. ഈയടുത്തായി ഒരു ടിബി മെമ്മറിയുള്ള ഒരു ഫോൺ ചൈനയിലെ ഒരു കമ്പനി ഇറക്കിയിരുന്നു എന്നതാണ് ഇതുവരെയുള്ള ഫോൺ മെമ്മറിയുടെ കാര്യത്തിലുള്ള ഏറ്റവും വലിയ റെക്കോർഡ്. സാംസങ്ങ് പോലും തങ്ങളുടെ വരാനിരിക്കുന്ന ഗാലക്‌സി നോട്ട് 9ൽ 512 ജിബി മെമ്മറിയുണ്ടാകുമെന്ന രീതിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതാണ് ഒരു മുഖ്യ സ്മാർട്ഫോൺ കമ്പനിയെ സംബന്ധിച്ചെടുത്തോളാ ഏറ്റവും വലിയ പ്രഖ്യാപനം എന്ന് പറയാവുന്നത്. ഇത് കൂടാതെ നോക്കുമ്പോൾ ഇന്നുള്ളതിൽ ഏറ്റവും വലിയ ഫോൺ മെമ്മറി 256 ജിബി തന്നെയാണ്.

ഇത്രയും വലിയ ബാറ്ററി ഇത്രയും ചെറിയ ഫോണിൽ?

ഇത്രയും വലിയ ബാറ്ററി ഇത്രയും ചെറിയ ഫോണിൽ?

അടുത്തതായി ഫോൺ ബാറ്ററിയുടെ കാര്യം. 45 ദിവസം സ്റ്റാൻഡ്‌ബൈ എന്ന് ലെനോവോ പറയുന്നത് കൊണ്ട് രണ്ടു തരത്തിൽ നമുക്ക് വ്യാഖാനിക്കാം. ഒന്ന് 45 ദിവസം വരെ കാര്യമായ ഉപയോഗമില്ലാതെ ഫോൺ ഓൺ ചെയ്തു വെക്കുകയാണെങ്കിൽ, ഒരുപക്ഷെ ബാറ്ററി സേവർ മോഡ് പോലുള്ള സെറ്റിങ്‌സ് പോലെ പരമാവധി സ്റ്റാൻഡ്‌ബൈ ആയിരിക്കാം കമ്പനി ഉദേശിച്ചത് എന്ന് കരുതാം. ഇനി അതല്ല ഒരു ശരാശരി ഉപയോഗം നടത്തിയാൽ പോലും 45 ദിവസം വരെ ബാറ്ററി സ്റ്റാൻഡ്‌ബൈ കിട്ടുമെന്നാണ് ലെനോവോ ഉദ്ദേശിക്കുന്നത് എങ്കിൽ ഫോൺ ഇറങ്ങുന്നത് വരെ അത് പൂർണ്ണമായും നമുക്ക് വിശ്വസിക്കാൻ പറ്റുമോ എന്ന് തോന്നുന്നില്ല.

എങ്ങനെ ഉൾകൊള്ളിക്കും?

എങ്ങനെ ഉൾകൊള്ളിക്കും?

Ulefone Power 5 പോലുള്ള ചില ചൈനീസ് കമ്പനികളെല്ലാം 13000 mAh വരെ ബാറ്ററി ഉള്ള ഫോണുകൾ ഇറക്കിയിട്ടുണ്ട്. എങ്കിൽ പോലും ആ ഫോണുകൾക്കുള്ളിൽ അത്രയും അധികം വലിയ ബാറ്ററി ഉൾപ്പെടുത്തിയതിന്റെ ബാക്കിപത്രം ആ ഫോണിന്റെ ഡിസൈനിൽ കാണാൻ സാധിക്കുന്നുണ്ട്. അതിനനുസരിച്ചുള്ള വണ്ണം ചെറിയ തോതിലെങ്കിലും ആ ഫോൺ മോഡലിൽ പ്രതിഫലിക്കുന്നുണ്ട്. എന്നാൽ ഇവിടെ ലെനോവോ തങ്ങളുടെ വരാനിരിക്കുന്ന മോഡലിന്റെ ചില രൂപരേഖകളും ചിത്രങ്ങളും പങ്കുവെച്ചിരിക്കുന്നത് പരമാവധി സ്ലിം ആയ ഒരു ഡിസൈൻ ആണ്. ഇതിൽ എങ്ങനെ ഇത്രയും അധികം ബാറ്ററി ഉൾക്കൊള്ളിക്കാൻ കഴിയും എന്ന സംശയം അപ്പോഴും ബാക്കി.

4 ടിബി മെമ്മറി.. ഇനിയും വിശ്വസിക്കാൻ പറ്റാത്ത മറ്റൊരു കാര്യം

4 ടിബി മെമ്മറി.. ഇനിയും വിശ്വസിക്കാൻ പറ്റാത്ത മറ്റൊരു കാര്യം

ബാറ്ററി മാത്രമല്ല, 4 ടിബി മെമ്മറി എന്നുപറയുമ്പോൾ എത്ര ചെറുതാക്കിയാലും ഒരു പരിധി ഇല്ലേ, എങ്ങനെ ആയാലും അല്പം വണ്ണം പ്രതീക്ഷയാവുന്നതല്ലേ. എന്നാൽ ഇവിടെ ഈ ഡിസൈനിൽ അതും ഇല്ല. ഇനി അടുത്ത കാര്യം ഡിസ്പ്ളേ ആണ്. മുൻഭാഗം പൂർണ്ണമായും ബെസൽ നന്നേ കുറച്ചുള്ള ഡിസ്പ്ളേ. അപ്പോൾ മുൻ ക്യാമറയും സെൻസറുകളും എവിടെ? റെഡ്മി മിക്സ് 2 വിൽ നമ്മൾ കണ്ടത് പോലെയുള്ള ഒരു സിസ്പ്ലെ സെറ്റിങ്‌സ് ആണെങ്കിൽ പോലും മൊത്തമായും ഡിസ്പ്ളേ വരില്ല.

ഫുൾ ഡിസ്പ്ളേ എന്നതും എങ്ങനെയായിരിക്കും?

ഫുൾ ഡിസ്പ്ളേ എന്നതും എങ്ങനെയായിരിക്കും?

അതുപോലെ നോച്ച് ഇല്ല എന്ന് കമ്പനി പറയുന്നു. ഇനി താഴെ നിന്നും മുകളിലേക്ക് വലിക്കാവുന്ന സ്ലൈഡർ വല്ലതുമായിരിക്കുമോ? എല്ലാം കണ്ടറിയേണ്ടിയിരിക്കുന്നു. ജൂൺ 5 വരെ കാത്തിരിക്കാതെ രക്ഷയില്ല. ഒന്നുകിൽ ഇതെല്ലാം കമ്പനിയുടെ വെറും പൊള്ളയായ വാദമായിരിക്കും. എന്നാൽ ഒരു കമ്പനിയുടെ തലവൻ ഇങ്ങനെ വെറുതെ പറയുമോ? കമ്പനി സൂചിപ്പിച്ച പോലെ ഒട്ടനവധി പുതിയ സാങ്കേതിക വിദ്യകളിൽ ഈ ഫോണിലൂടെ ലെനോവോ ഒരുപിടി പേറ്റന്റുകൾ സ്വന്തമാക്കിയിട്ടുണ്ട് എന്നാണ്. അങ്ങനെയാണെങ്കിൽ നമ്മുടെ മെമ്മറി, ബാറ്ററി, ഡിസ്പ്ളേ സങ്കല്പങ്ങൾക്കതീതമായ നമുക്ക് ചിന്തിക്കാൻ പോലും പറ്റാത്ത ഒരു സാങ്കേതിക വിദ്യ ലെനോവോ വികസിപ്പിച്ചിട്ടുണ്ട് എന്നും കരുതേണ്ടിയിരിക്കുന്നു.

എന്തായാലും ജൂൺ 5ന് അറിയാം

എന്തായാലും ജൂൺ 5ന് അറിയാം

എന്തായാലും ജൂൺ 5 നായി കാത്തിരിക്കാം. അന്നറിയാം കമ്പനിയുടെ ഈ വാദങ്ങളെല്ലാം ഉള്ളതാണോ അല്ലയോ എന്ന്. അല്ലെങ്കിൽ ഒന്നും പറയാനില്ല. പക്ഷെ ഇനി ലെനോവോ പറഞ്ഞ പോലെ 4 ടിബി മെമ്മറി, 45 ദിവസം സ്റ്റാൻഡ്‌ബൈ, പൂർണ്ണ ഡിസ്പ്ളേ എന്നിവയെല്ലാം അടങ്ങിയ ഒരു ഫോൺ ആണ് ലെനോവോ അന്ന് അവതരിപ്പിക്കുന്നതെങ്കിൽ അതൊരു പുതിയ ചരിത്രത്തിന്റെ തുടക്കമാവും.

Best Mobiles in India

Read more about:
English summary
Lenovo Z 5 to Launch Tomorrow.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X